സന്തോഷ് ട്രോഫി ടീമിനെ പ്രഖ്യാപിച്ചു, ജിജോ ജോസഫ് നയിക്കും

ഏഴാം സന്തോഷ് ട്രോഫി തേടിയുള്ള യാത്രക്കായി കേരള ടീമിനെ പ്രഖ്യാപിച്ചു. തൃശൂർ സ്വദേശിയായ ജിജോ ജോസഫ് നയിക്കുന്ന ടീമിനെ ഇന്ന് പ്രഖ്യാപിച്ചു. 20 അംഗ ടീമിൽ 15 പേരും പുതുമുഖങ്ങൾ ആണ്.

സ്വന്തം നാട്ടിൽ കിരീടം ഉയർത്താനുള്ള അവസരമാണ് ഈ വര്ഷം ടീമിന് കിട്ടിയിരിക്കുന്നത് . 16ന്‌ രാത്രി എട്ടിന്‌ രാജസ്ഥാനുമായാണ്‌ ആദ്യകളി. യോഗ്യതാ റൗണ്ടിൽ ദുർബലരായ ലക്ഷദ്വീപ്‌, പോണ്ടിച്ചേരി, ആൻഡമാൻ ടീമുകളാണ്‌ കേരളത്തിന്റെ ഗ്രൂപ്പിലുണ്ടായിരുന്നത്‌. അതിനാൽ കടുത്ത വെല്ലുവിളി നേരിടേണ്ടിവന്നില്ല. എന്നാൽ, ഫൈനൽ റൗണ്ട്‌ എളുപ്പമല്ല. എ ഗ്രൂപ്പിൽ കരുത്തരായ പശ്‌ചിമ ബംഗാൾ, മേഘാലയ, പഞ്ചാബ്, രാജസ്ഥാൻ ടീമുകളാണുള്ളത്‌. യോഗ്യത നേടിയ 10 ടീമും മികച്ചതാണെന്ന്‌ കേരള ടീം മുഖ്യ പരിശീലകൻ ബിനോ ജോർജ്‌ പറഞ്ഞു. കളിക്കാരെല്ലാം ആത്മവിശ്വാസത്തിലാണ്‌. നാട്ടിൽ കളിക്കുന്നതിന്റെ സന്തോഷമുണ്ട്‌.

മിഥുന്‍ വിയും അജ്‌മലുമാണ് ടീമിലെ ഗോളിമാര്‍. സഞ്ജു ജി, സോയിൽ ജോഷി, ബിബിൻ അജയൻ, അജയ് അലക്സ്, മുഹമ്മദ് ഷഹീഫ്, അര്‍ജുന്‍ ജയരാജ്, അഖില്‍ പി, സല്‍മാന്‍, ഫസലു റഹ്‌മാന്‍, ഷിജിന്‍, നൗഫല്‍ പിഎന്‍, നിജോ ഗില്‍ബര്‍ട്ട്, മുഹമ്മദ് റഷീദ്, വിഗ്‌നേഷ്, ജെസിന്‍, മുഹമ്മദ് ഷഫ്‌നാസ്, മുഹമ്മദ് ഷഹീഫ് എന്നിവരാണ് സ്‌ക്വാഡിലുള്ള മറ്റ് താരങ്ങള്‍.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ