ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളില്‍ കൊമ്പന്മാര്‍ വീണ്ടും ഒന്നാം സ്ഥാനത്തേക്ക്

ഒന്നാം പകുതി ആക്രമണത്തിന്റെ തിരമാല തീര്‍ക്കുകയും രണ്ടാം പകുതിയില്‍ പ്രതിരോധിച്ചു നില്‍ക്കുകയും ചെയ്ത കേരളത്തിന്റെ കൊമ്പന്മാര്‍ ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളില്‍ വീണ്ടും ഒന്നാം സ്്ഥാനത്തേക്ക്. പതിനൊന്നാം മത്സരത്തില്‍ കേരളബ്‌ളസ്‌റ്റേഴ്‌സ് രണ്ടു ഗോളുകള്‍ക്ക് ഒഡീഷാ എഫ്‌സിയെ കെട്ടുകെട്ടിച്ചായിരുന്നു ബ്‌ളാസ്‌റ്റേഴ്‌സിന്റെ വിജയം.

പ്രതിരോധ താരങ്ങളായ നിഷുകുമാറിന്റെയും ഹര്‍മ്മന്‍ ജോ ഖബ്രയുടെയും എണ്ണം പറഞ്ഞ ഗോളുകളിലായിരുന്നു ബ്‌ളാസ്‌റ്റേഴ്‌സിന്റെ ജയം. രണ്ടു ഗോളുകള്‍ക്കും അസിസ്റ്റ് നടത്തിയത് മദ്ധ്യനിരതാരം ലൂണയായിരുന്നു. ആദ്യ ഗോള്‍ നിഷുകുമാറില്‍ നിന്നുമാണ് വന്നത്. 28 ാം മിനിറ്റില്‍ ബോക്‌സില്‍ കിട്ടിയ ഒുര പന്ത് നിഷുകുമാര്‍ വലയിലേക്ക് തൊടുക്കുകയായിരുന്നു. 40 ാം മിനിറ്റില്‍ ലൂണ എടുത്ത കോര്‍ണറില്‍ നിന്നും ഖബ്രയുടെ ഹെഡ്ഡറും ഗോളായി.

ഈ വിജയത്തോടെ 20 പോയിന്റുമായിട്ടാണ് ബ്‌ളാസ്‌റ്റേഴ്‌സ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ആക്രമണവും പ്രതിരോധവും ഒരുപോലെ സമന്വയിപ്പിച്ച കളി പുറത്തെടുത്ത ബ്‌ളാസ്‌റ്റേഴ്‌സ് കളിയുടെ ഭൂരിപക്ഷ സമയവും പന്തു കൈവശം വെച്ചു. എതിര്‍ നീക്കങ്ങളെ മദ്ധ്യനിരയില്‍ നിന്നും പിടിച്ചെടുത്തായിരുന്നു ഓരോ മുന്നേറ്റവും. ആദ്യപകതിയില്‍ നിരന്തരം ആക്രമണവുമായി കയറിയ ബ്‌ളാസ്‌റ്റേഴ്‌സ് അനേകം അവസരമാണ് കളഞ്ഞു കുളിച്ചത്. എതിര്‍നിരയുടെ എണ്ണം പറഞ്ഞ നിക്കങ്ങള്‍ കീപ്പര്‍ ശുഭ്മാന്‍ ഗില്ലിന് മുന്നില്‍ തകര്‍ന്നു.

Latest Stories

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി