കോപ്പലാശാന്റെ പിള്ളേര്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ വിറപ്പിക്കുന്നു. രണ്ടാം ഗോളും വഴങ്ങി

ആദ്യ ഗോളിന് വഴിയൊരുക്കിയ അഷിം ബിശ്വാസ് നേടിയ തകര്‍പ്പന്‍ ഗോളില്‍ ജംഷഡ്പുര്‍ ലീഡ് വര്‍ധിപ്പിക്കുന്നു. 30ാം മിനിറ്റിലായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെയുള്ള ബിശ്വാസിന്റെ ഗോള്‍. ജംഷഡ്പുരിന്റെ മികച്ചൊരു ആക്രമണത്തിനൊടുവില്‍ പന്ത് ക്ലിയര്‍ ചെയ്യാനുള്ള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാന്റെ ശ്രമം പിഴച്ചപ്പോഴാണ് പന്ത് ലഭിച്ച അഷിം ബിശ്വാസിന്റെ ഷോട്ട് വല ചലിപ്പിച്ചത്.സ്‌കോര്‍ 20.

കളി തുടങ്ങിയപ്പോള്‍ തന്നെ കേരള ബ്ലാസ്റ്റേഴ്‌സിന് നാണക്കേടിന്റെ റെക്കോര്‍ഡ് നേടിയിരുന്നു. ഐ എസ് എല്‍ ചരിത്രത്തിലെ എറ്റവും വേഗതയേറിയ ഗോളാണ് ബ്ലാസ്‌റ്റേഴ്‌സ് വഴങ്ങിയത്. 23ആം സെക്കന്‍ഡില്‍ ജെറി ബ്ലാസ്റ്റേഴ്സ് വലയില്‍ പന്തെത്തിച്ചു. ഈ സീസണില്‍ തുടര്‍ച്ചായ മൂന്നാം വിജയം ലക്ഷ്യമിട്ട് ജംഷേദ്പുരിനെ നേരിടുന്ന ബ്ലാസ്റ്റേഴ്സിന് ആദ്യ മിനിറ്റില്‍ തന്നെ തിരിച്ചടി. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ പിഴവില്‍ മത്സരത്തിന്റെ ഇരുപത്തിരണ്ടാം സെക്കന്‍ഡില്‍ ജംഷേദ്പൂര്‍ സ്‌കോര്‍ ചെയ്ത് ലീഡ് സ്വന്തമാക്കി. വീണുകിട്ടിയ അവസരം മുതലാക്കി അതിവേഗ നീക്കത്തിലൂടെ ജെറിയാണ് ജംഷേദ്പൂരിനെ മുന്നിലെത്തിച്ചത്.

ഐ.എസ്.എല്ലിന്റെ നാലാം സീസണില്‍ ഇരുടീമുകളും മുഖാമുഖം വരുന്നത് ഇത് രണ്ടാം തവണയാണ്. കൊച്ചിയില്‍ നടന്ന ആദ്യറൗണ്ട് മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ ഗോള്‍രഹിത സമനിലയില്‍ കുരുക്കാന്‍ കോപ്പലിനും സംഘത്തിനുമായിരുന്നു. ടൂര്‍ണമെന്റില്‍ നിലനില്‍പ്പിനായി ഇരുടീമുകള്‍ക്കും ബുധനാഴ്ച വിജയം അനിവാര്യമാണ്. പത്ത് മത്സരങ്ങളില്‍നിന്ന് 14 പോയന്റുമായി ലീഗില്‍ ആറാമതാണ് ബ്ലാസ്റ്റേഴ്‌സ്. ഒരു മത്സരം കുറച്ചുകളിച്ച ജംഷേദ്പുര്‍ പത്ത് പോയന്റുമായി എട്ടാമതുണ്ട്.

Latest Stories

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!

ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

IPL 2024: അടിവയറ്റിൽ ഒരു ആന്തൽ പോലെ, ഫീൽഡിലെ അവസ്ഥ വിവരിച്ച് ശ്രേയസ് അയ്യർ

മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി

തിയേറ്ററില്‍ ഹിറ്റ് ആയി 'പവി കെയര്‍ടേക്കര്‍'; പ്രണയ ഗാനവുമായി ദിലീപ്, 'വെണ്ണിലാ കന്യകേ' പുറത്ത്

12 സീറ്റിൽ വിജയം ഉറപ്പിച്ച് സിപിഎം; ഇപി വിഷയത്തിൽ നിലപാട് എംവി ഗോവിന്ദൻ പ്രഖ്യാപിക്കും