ബ്ലാസ്‌റ്റേഴ്‌സില്‍ നേരിട്ടത് കടുത്ത അവഗണന, മറ്റൊരു താരം കൂടി ക്ലബ് വിട്ടു

കേരള ബ്ലാസറ്റേഴ്‌സിലേക്ക് മുന്‍ കോച്ച് എല്‍ഗോ ഷറ്റോരി കൊണ്ട് വന്ന ഒരു താരം കൂടി ക്ലബ് വിട്ടു. യുവസൂപ്പര്‍ താരമായി ഉദിച്ചുയര്‍ന്ന സാമുവല്‍ ലാല്‍മുവന്‍പുയിയാണ് ബ്ലാസ്റ്റേഴ്‌സ് വിട്ടത്. ഒഡഷ എഫ്‌സിയിലേക്കാണ് താരത്തിന്റെ കൂറുമാറ്റം.

ഒരു വര്‍ഷത്തേയ്ക്കാണ് മിസോറം താരമായ സാമുവലുമായുളള ഒഡിഷയുടെ കരാര്‍. ഇന്ത്യന്‍ ഫുട്‌ബോളിലെ തന്നെ നാളത്തെ താരമായി വിലയിരുത്തപ്പെട്ട കളിക്കാരനാണ് സാമുവല്‍.

തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കെ കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിലെത്തിയ സാമുവലിന് പക്ഷെ മഞ്ഞപ്പടയില്‍ കാര്യമായ അവസരമൊന്നും ലഭിച്ചില്ല. ആകെ അഞ്ച് തവണ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് നിരയില്‍ ഈ മിഡ്ഫീല്‍ഡര്‍ക്ക് മുഖം കാട്ടാനായത്. ഇതോടെയാണ് ക്ലബ് വിടാന്‍ സാമുവല്‍ തീരുമാനിച്ചത്.

ഷില്ലോംഗ് ലജോങ്ങില്‍ നിന്നാണ് സാമുവല്‍ ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്. 19ാം വയസ്സില്‍ തന്നെ ഷില്ലോംഗ് ലജോംഗിന്റെ ക്യാപ്റ്റന്‍ സ്ഥാനം സ്വന്തമാക്കിയ താരമാണ് സാമുവല്‍. ഷില്ലോംഗിനായി 65 മത്സരങ്ങളില്‍ നിന്ന് 12 ഗോളും താരം നേടിയിരുന്നു. 2017-18 സീസണ്‍ ഐലീഗിലെ മികച്ച യുവതാരമായും സാമുവല്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

പിന്നീട് ലോണില്‍ മിനര്‍വ്വ പഞ്ചാബിനായും കളിച്ചു. അവിടെ നിന്നാണ് യുവതാരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.

Latest Stories

ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം; ലഹരി തടയണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം

ആടുജീവിതം ഒമാനില്‍ ഷൂട്ട് ചെയ്യാനോ റിലീസ് ചെയ്യാനോ അനുവദിച്ചില്ല, പിന്നില്‍ മലയാളികള്‍: ബ്ലെസി

ലോകകപ്പിന് ശേഷം എല്ലാ കളിയിൽ പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, പക്ഷെ മെഗാ ടൂർണമെന്റിൽ മിന്നിച്ചേക്കണേ മോനെ; സൂപ്പർ താരത്തോട് സെവാഗ് പറയുന്നത് ഇങ്ങനെ

വശങ്ങള്‍ ഉരഞ്ഞ് പെയിന്റ് പോയി; യാത്രക്കിടെ ഡോര്‍ തനിയെ തുറക്കുന്നു; യാത്ര തുടര്‍ന്നത് വള്ളി ഉപയോഗിച്ച് കെട്ടിവെച്ച്; മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ബെംഗളൂരുവില്‍

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ

അനന്യ പാണ്ഡെയെ ഉപേക്ഷിച്ചു, മുന്‍ കാമുകി ശ്രദ്ധയുടെ അടുത്തേക്ക് തിരിച്ചു പോയി ആദിത്യ; വീഡിയോ വൈറല്‍

രോഹിത്തിനു ശേഷം നായകനായി പരിഗണനയിലുണ്ടായിരുന്നത് ഹാര്‍ദ്ദിക്കോ പന്തോ അല്ല..!, വെളിപ്പെടുത്തി മുന്‍ ചീഫ് സെലക്ടര്‍

ഒരു കൈയിൽ ചായ കുടിച്ച് റിലാക്സ് ചെയ്ത സമയത്ത്..., കൂട്ടത്തകർച്ചക്കിടെ താൻ നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ച് ദിനേശ് കാർത്തിക്ക്; അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിതമായ സൈബര്‍ ആക്രമണം; കെഎസ്ആര്‍ടിസി ഡ്രൈവറെ മഹത്വവല്‍ക്കരിക്കുന്നു; പിന്നില്‍ മാധ്യങ്ങളെന്ന് ആനാവൂര്‍ നാഗപ്പന്‍