ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി, കേരള ക്ലബിന് സംഭവിക്കുന്നത്

ആരാധകരെ ആശങ്കപ്പെടുത്തും വിധം കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചുളള വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. വിദേശ താരങ്ങളുടെ പ്രതിഫലം മൂന്നിലൊന്നായി ബ്ലാസ്റ്റേഴ്സ് കുറച്ചേയ്ക്കും എന്ന വാര്‍ത്തയാണ് ബ്ലാസ്റ്റേഴ്സ് ക്യാമ്പില്‍ നിന്നും ഏറ്റവും ഒടുവില്‍ പുറത്ത് വരുന്നത്. ഇത് ബ്ലാസ്റ്റേഴ്സിന്റെ സാമ്പത്തിക സ്ഥിതി തകര്‍ന്നതിന്റെ സൂചനയായാണ് വിദഗ്ധര്‍ കണക്കാക്കുന്നത്.

നേരത്തെ ബ്ലാസ്റ്റേഴ്സ് ചില താരങ്ങള്‍ക്കും സ്റ്റാഫുകള്‍ക്കും പ്രതിഫല കുടിശ്ശിക വരുത്തിയിരിക്കുകയാണ് എന്ന വാര്‍ത്തയും പുറത്ത് വന്നിരുന്നു. പേരു വെളിപ്പെടുത്താത്ത സ്റ്റാഫും താരങ്ങളുമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. താരങ്ങള്‍ക്ക് ഇതില്‍ പരാതിയില്ലെന്നും ക്ലബ് മാറ്റവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ നടക്കുന്നതിനാലുമാണ് വേതന കുടിശ്ശിക വന്നതെന്നുമായിരുന്നു ബ്ലാസ്റ്റേഴ്സ് ഇതിന് നല്‍കിയ വിശദീകരണം.

അതെസമയം വിദേശ താരങ്ങളുടെ പ്രതിഫലം കുറയ്ക്കുമ്പോഴും ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രതിഫലത്തിന്റെ കാര്യത്തില്‍ നിലവില്‍ ഭീഷണിയൊന്നുമില്ല. ഇന്ത്യന്‍ താരങ്ങള്‍ നിലവിലുളള പ്രതിഫലം തന്നെ കൊടുക്കാനാണ് മാനേജുമെന്റിന്റെ തീരുമാനം. ഇത് ജിങ്കനടക്കമുളള താരങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്.

അതെസമയം ബ്ലാസ്റ്റേ്‌ഴ്‌സിലേക്ക് പുതുതായി എത്തിയ സപാനിഷ് താരം തിരി പ്രതിഫലം കുറയ്ക്കുന്ന കാര്യം അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ഇതോടെ തിരി ബ്ലാസ്റ്റേഴ്‌സ് വിട്ടേയ്ക്കും എന്ന സൂചനയാണ് പുറത്ത് വരുന്നത്. തിരിയില്‍ നിന്നും മാത്രം അല്ല ഓഗ്ബെച്ചേ, സിഡോ തുടങ്ങിയ വിദേശ താരങ്ങളോടും വേതനം കുറയ്ക്കാന്‍ ക്ലബ് ആവശ്യപ്പെട്ടു കഴിഞ്ഞു.

എന്നാല്‍ തിരിയില്‍ നിന്നും വ്യത്യസ്തമായി അവരെല്ലാം ഇക്കാര്യം അംഗീകരിച്ചെന്നാണ് സൂചന. ക്ലബ്ബിന്റെ മോശം ഘടനയില്‍ ഉള്ള നിലവിലെ പേയ്മെന്റ് കരാറുകളില്‍ പുതിയ സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ കുപിതനാണ് എന്നും വാര്‍ത്തകളുണ്ട്.

Latest Stories

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ