ഗോളടി യന്ത്രത്തിനായി ഐ.എസ്.എല്‍ വമ്പന്‍മാര്‍, ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്

ഐഎസ്എല്‍ ഏഴാം സീസണിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് സ്പാനിഷ് സ്ട്രൈക്കറായ ഇഗൊര്‍ ആംഗുളോയെ സ്വന്തമാക്കിയേക്കും എന്ന റൂമറുകള്‍ക്ക് ട്വിസ്റ്റ്. കേരള ബ്ലാസ്റ്റേഴ്‌സ് ആംഗുളോയ്ക്ക് യാതൊരു ഓഫറും നല്‍കിയിട്ടില്ലെന്നും പകരം ഐഎസ്എല്‍ ക്ലബുകളായ എഫ്സി ഗോവയും ബംഗളൂരു എഫ്‌സിയുമാണ് അംഗൂളോയ്ക്ക് പിന്നിലുളളതെന്നും പ്രമുഖ സ്‌പോട്‌സ് മാധ്യമ പ്രവര്‍ത്തകന്‍ മാര്‍കസ് മെഗുല റിപ്പോര്‍ട്ട് ചെയ്യുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ കിബു വികൂനയും ആംഗുളൊയും തമ്മിലുള്ള സൗഹൃദമാകാം ഈ റൂമറുകള്‍ക്ക് പിന്നിലെന്നും അദ്ദേഹം വിലയിരുത്തുന്നു.

അതെസമയം എഫ്‌സി ഗോവയുമായും ബംഗളൂരു എഫ്‌സിയുമായും ആംഗുളോയുടെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ആംഗൂളോ ആവശ്യപ്പെടുന്ന ഉയര്‍ന്ന പ്രതിഫലമാണ് ക്ലബുകള്‍ക്ക് കല്ലുകടിയാകുന്നത്. 36 വയസ്സുളള താരത്തിന് ഇത്രയേറെ പ്രതിഫലം നല്‍കണമോയെന്നാണ് ക്ലബുകളുടെ ആശയക്കുഴപ്പം.

നിലവില്‍ പോളിഷ് ടീമായ ഗോര്‍നിക് സാബ്രെസെയ്ക്ക് വേണ്ടി കളിക്കുന്ന താരമാണ് ഇഗൊര്‍ ആംഗുളോ. ഇന്ത്യന്‍ ക്ലബുകള്‍ക്ക് പുറമെ തുര്‍ക്കിഷ് ക്ലബുകളും താരത്തിനായി രംഗത്തുണ്ട്. അവസാന നാലു വര്‍ഷമായി താരം ഗോര്‍നികിനായാണ് കളിക്കുന്നത്.

പോളിഷ് ലീഗില്‍ കഴിഞ്ഞ വര്‍ഷം മിന്നും പ്രകടനമാണ് ഈ സ്പാനിഷ് താരം കാഴ്ച്ചവെച്ചത്. കഴിഞ്ഞ സീസണില്‍ ഗോര്‍നിക് സാബ്രെസെയ്ക്ക് വേണ്ടി 10 ഗോളുകളും നാല് അസിസ്റ്റുകളും താരം സ്വന്തമാക്കിയിരുന്നു. സ്പെയിനിന്റെ അണ്ടര്‍ 21, അണ്ടര്‍ 20, അണ്ടര്‍ 19 ടീമുകള്‍ക്കായൊക്കെ കളിച്ചിരുന്നു. ലാലിഗയിലെ കരുത്തന്‍മാരായ അത്ലറ്റിക്ക് ബില്‍ബാവോയ്ക്ക് വേണ്ടിയും ആംഗുളോ കളിച്ചിട്ടുണ്ട്.

Latest Stories

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ