കട്ടിമണിയുടെ സേവുകള്‍ നെഞ്ചു നീറ്റിയത് ബളാസ്‌റ്റേഴ്‌സിന്റെയല്ല,; കഴിഞ്ഞ സീസണ് ശേഷം തന്നെ തള്ളിക്കളഞ്ഞ ഗോവയുടെ

ലെസ്‌കോവിച്ച്, നിഷുകുമാര്‍ ബ്‌ളാസ്‌റ്റേഴ്‌സിന്റെ നെഞ്ചു തകര്‍ത്താണ് ഹൈദരാബാദിന് വേണ്ടി ഗോള്‍കീപ്പര്‍ കട്ടിമണി ഉജ്വല പ്രകടനം നടത്തിയത്. അതേസമയം ഫൈനലില്‍ ഇത്തവണയും ചുണ്ടിനും വിജയത്തിനും ഇടയില്‍ കപ്പ് വഴുതിപ്പോയെങ്കിലും കട്ടിമണിയുടെ മികവില്‍ കേരളാ ബ്‌ളാസ്‌റ്റേഴ്‌സിനെക്കാള്‍ ചങ്കുതകരുന്ന ഒരു ടീമുണ്ട്. ഐഎസ്എല്ലില്‍ ഈ സീസണില്‍ കട്ടിമണിയെ പടിയിറക്കിവിട്ട എഫ്‌സി ഗോവ. ബ്‌ളാസ്‌റ്റേഴ്‌സിന്റെ മൂന്ന കിക്കുകള്‍ തട്ടി കട്ടിമണി ടീമിന് കിരീടം നേടിക്കൊടുത്തപ്പോള്‍ ഗോവയോടുള്ള പകരം വീട്ടല്‍ കൂടിയായി.

ലെസ്‌കോവിച്ചിന്റെ ആദ്യ ഷോട്ട് ഡൈവ് ചെയ്ത് തട്ടിയ കട്ടിമണി നിഷുകുമാറിന്റെ രണ്ടു തവണ എടുത്തു കിക്കുകളും തടഞ്ഞിട്ടു. മുന്‍ സീസണില്‍ എഫ്‌സി ഗോവയുടെ നായകനായിരുന്നു കട്ടിമണിയെ കഴിഞ്ഞ സീസണില്‍ ഫോം മങ്ങിയതിനെ തുടര്‍ന്നായിരുന്നു ഈ സീസണില്‍ ഗോവ തള്ളിയത്. എന്നാല്‍ 32 കാരനെ ഹൈദരാബാദ് ഉടന്‍ തന്നെ വലയിലാക്കുകയും ഐഎസ്എല്‍ ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ടീമിനെ കട്ടിമണി കിരീടനേട്ടത്തിലേക്ക് എത്തിക്കുകയും ആയിരുന്നു.

ലീഗില്‍ ബ്‌ളാസ്‌റ്റേഴ്‌സിനായി മികച്ച പ്രകടനം നടത്തിയ പ്രഭ്ശുഭന്‍ ഗില്ലിനെ പോലും നിഷ്പ്രഭമാക്കിയാണ് കട്ടിമണി വിജയം ടീമിനായി നേടിക്കൊടുത്തത്. സാധാരണ സമയത്ത കേരളത്തിന്റെ ഒട്ടേറെ മുന്നേറ്റങ്ങളുടെ ചിറകൊടിക്കാനും കട്ടിമണയ്ക്കായിരുന്നു. കളിയുടെ 68 ാം മിനിറ്റില്‍ കെപി രാഹുല്‍ കട്ടിമണിയെ മറികടന്ന ഗോള്‍നേടി ബ്‌ളാസ്‌റ്റേഴ്‌സിനെ മുന്നില്‍ കയറ്റിയതാണ്. എന്നിട്ടും ടീം തിരിച്ചുവന്നതോടെ ആത്മവിശ്വാസം ഒട്ടും ചോരാതെ കട്ടിമണി ഹൈദരാബാദിനെ കിരീടത്തിലേക്ക് നയിക്കുന്ന പ്രകടനം നടത്തുകയും ചെയ്തു.

Latest Stories

ബംഗാളികളെ തിരികെ വരൂ.. ഭായിമാരെ നാട്ടിലേക്ക് വിളിച്ച് മമത; മടങ്ങുന്നവർക്ക് മാസം 5000 രൂപ വാഗ്ദാനം

സംസ്ഥാനത്ത് ഇന്ന് തീവ്ര മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് അവധി

അലാസ്‌ക കൂടിക്കാഴ്ചക്ക് പിന്നാലെ മോദിയെ വിളിച്ച് പുടിന്‍; വിവരങ്ങള്‍ കൈമാറിയതിന് നന്ദി അറിയിച്ച് മോദി

Asia Cup 2025: ഇന്ത്യൻ ടീം പ്രഖ്യാപനം വരുന്നു, മൂന്ന് സൂപ്പർ താരങ്ങൾ പുറത്ത്!

ബിജെപിയുടെ നേട്ടത്തിനായി പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി അഖിലേഷ് യാദവ്

'ഈ മത്സരം നടക്കില്ലെന്ന് എനിക്ക് ഉറപ്പാണ്'; ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തെക്കുറിച്ച് കേദാർ ജാദവ്

പ്രണയം നിരസിച്ച 17കാരിയുടെ വീടിന് നേരെ ബോംബേറ്; പ്രതികളെ പിടികൂടി പൊലീസ്

റിട്ട. ജഡ്ജി സുധാന്‍ഷു ധൂലിയ സെര്‍ച്ച് കമ്മറ്റി ചെയര്‍പേഴ്സണ്‍; വിസി നിയമനത്തിൽ പുതിയ ഉത്തരവുമായി സുപ്രീം കോടതി

12 മണിക്കൂര്‍ ഗതാഗത കുരുക്കില്‍ കിടക്കുന്നതിന് 150 രൂപ ടോള്‍ നല്‍കണോ?; പാലിയേക്കര ടോള്‍ കമ്പനിക്കും ദേശീയപാത അതോറിറ്റിക്കും സുപ്രീംകോടതിയുടെ 'ട്രോള്‍'

ജമാ അത്തെ ഇസ്ലാമിയെ ഒരു തരത്തിലും അംഗീകരിക്കാനാവില്ല; രൂക്ഷ വിമര്‍ശനവുമായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍