ഇവാൻ വുകോമനോവിച്ച് ടീം വിടുമോ, അതിനിർണായക അപ്ഡേറ്റ് നൽകി കരോളിസ് സ്കിങ്കിസ്; പറഞ്ഞത് ഇങ്ങനെ

ഇവാൻ വുകോമനോവിച്ച് അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് വിടുമോ? ബ്ലാസ്‌റ്റേഴ്‌സിനെ സ്നേഹിക്കുന്ന ആരാധകർ എല്ലാം ചോദിക്കുന്ന പ്രധാന ചോദ്യങ്ങളിൽ ഒന്നാണ് ഇത്. ബ്ലാസ്‌റ്റേഴ്‌സിനെ ആദ്യ സീസണിൽ തന്നെ ഫൈനലിൽ എത്തിച്ച കഴിഞ്ഞ സീസണിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ സഹായിച്ച ഇവാൻ ആശാൻ അടുത്ത സീസണിൽ ടീം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് സ്പോർട്ടിങ് ഡയറക്ടർ കരോളിസ് സ്കിങ്കിസ്.

“ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനങ്ങൾ ആശ്രയിച്ചിരിക്കും ഇവാന്റെ ഭാവി. ഞങ്ങൾ സീസൺ അവസാനം പ്രകടനം വിലയിരുത്തും.” ഇതാണ് സ്പോർട്ടിങ് ഡയറക്ടർ പറഞ്ഞത്. സീസണിന്റെ ആദ്യ പകുതിയിൽ മികച്ച പ്രകടനം നടത്തി ഒന്നാം സ്ഥാനത്ത് ആയിരുന്നു ബ്ലാസ്റ്റേഴ്‌സ്. എന്നാൽ ബ്രേക്കിന് ശേഷം കാര്യങ്ങൾ കൈവിട്ടു നിൽക്കുകയാണ്. സൂപ്പർ കപ്പ് മത്സരങ്ങളോടെ തുടങ്ങിയ ടീമിന്റെ തോൽവി യാത്ര ഇതുവരെ അവസാനിച്ചിട്ടില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ടീം ഇപ്പോൾ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് നിൽക്കുന്നത്.

സീസണിൽ പ്ലേ ഓഫ് പ്രതീക്ഷകൾ ഉൾപ്പടെ സജീവമാക്കാൻ ടീം ഇനി ഉള്ള എല്ലാ മത്സരങ്ങളും ജയിക്കേണ്ടതുണ്ട്. ലീഗ് അതിന്റെ അവസാന ഭാഗത്തേക്ക് കടക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സ് കിതക്കുന്ന കാഴ്ചയാണ് കാണാൻ പറ്റുന്നത്. ബാക്കി ടീമുകൾ ഉണർന്ന് വരുമ്പോൾ ബ്ലാസ്‌റ്റേഴ്‌സ് മോശം പ്രകടനം തുടരുകയാണ്. പരിശീലകൻ ഇവനെ ആരാധകർ ഒരുപാട് സ്നേഹിക്കുന്നുണ്ടെങ്കിലും അവർക്ക് ഇനി വേണ്ടത് ഫലങ്ങളാണ്.

ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് ഉറപ്പിക്കേണ്ടതും തുടർന്നുള്ള മത്സരങ്ങളി മികച്ച പ്രകടനം നടത്തുന്ന ഘട്ടം ഉണ്ടായിട്ടില്ലെങ്കിൽ ഇവാൻ ബ്ലാസ്റ്റേഴ്‌സ് ടീമിൽ നിന്ന് പുറത്തായേക്കും എന്നതാണ് സ്പോർട്ടിങ് ഡയറക്ടർ പറഞ്ഞതിന്റെ സാരാംശം. നാളെ കൊച്ചിയിൽ ലീഗിലെ വമ്പന്മാരായ ഗോവയെ നേരിടാൻ ഒരുങ്ങുകയാണ് ബ്ലാസ്റ്റേഴ്‌സ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ