ഒറ്റ സീസണില്‍ ഉദിച്ചുയര്‍ന്ന താരത്തെ നില നിര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സ് മുടക്കിയത് മൂന്നിരട്ടി തുക

ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരം ജെസല്‍ കര്‍നെയ്‌റോയെ നിലനിറുത്താന്‍ മൂന്നിരട്ടിയിലധികം പ്രതിഫലമാണ് താരത്തിന് നല്‍കിയതെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത ജെസലിനായി നിരവധി ഓഫറുകളാണ് ലഭിച്ചിരുന്നത്.

കഴിഞ്ഞ സീസണില്‍ ജെസലിന് ശമ്പളമായി ഏകദേശം 18 ലക്ഷം രൂപയാണ് ബ്ലാസ്റ്റേഴ്സ് നല്‍കിയത്. ജെസലിന്റെ ഐഎസ്എ അരങ്ങേറ്റമായിരുന്നു അത്. ഇത് ഒരു വര്‍ഷത്തില്‍ 60 ലക്ഷമാക്കിയാണ് ബ്ലാസ്റ്റേഴ്‌സ് ഉയര്‍ത്തിയിരിക്കുന്നത്. ഇതോടെ അടുത്ത മൂന്ന് വര്‍ഷം ജെസല്‍ ബ്ലാസ്‌റ്റേഴ്‌സിലുണ്ടാകും.

കഴിഞ്ഞ സീസണിന് ബ്ലാസ്റ്റേഴ്സിന് വേണ്ടി എല്ലാ മത്സരങ്ങളിലും ജെസല്‍ കളത്തിലിറങ്ങിയിട്ടുണ്ട്. ലെഫ്റ്റ്-ബാക്കായി മികച്ച പ്രകടനം കാഴ്ച വെച്ച താരം, ഇടത് വിങ്ങിലൂടെ ആക്രമണനീക്കങ്ങളും ബ്ലാസ്റ്റേഴ്സിന് വേണ്ടി നടത്തിയിട്ടുണ്ട്. തന്റെ പേരില്‍ രണ്ട് അസിസ്റ്റുകള്‍ മാത്രമാണുള്ളതെങ്കിലും, താരം 40 ക്രോസ്സുകള്‍ നല്‍കിയിട്ടുണ്ട്.

ടീമിന് വേണ്ടി ഓരോ മത്സരത്തിലും ശരാശരി 40.33 പാസുകള്‍ താരം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇത് വരെ 50 ക്ലിയറന്‍സും, 24 ടാക്കിളുകളും, 17 ഇന്റര്‍സെപ്ഷനും, 11 ബ്ലോക്കുകളും നടത്തിയിട്ടുണ്ട്.

ജെസലിനെ സ്വന്തമാക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മറ്റു ക്ലബുകളും നേരത്തെ രംഗത്തെത്തിയിരുന്നു. എ ടി കെ താരത്തെ സ്വന്തമാക്കിയേക്കുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. ഗോവയില്‍ നിന്നുള്ള താരമായ ജെസ്സലിനെ സ്വന്തമാക്കാന്‍ എഫ്‌സി ഗോവയും രംഗത്തുണ്ടായിരുന്നു.

Latest Stories

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!

ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

IPL 2024: അടിവയറ്റിൽ ഒരു ആന്തൽ പോലെ, ഫീൽഡിലെ അവസ്ഥ വിവരിച്ച് ശ്രേയസ് അയ്യർ

മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി

തിയേറ്ററില്‍ ഹിറ്റ് ആയി 'പവി കെയര്‍ടേക്കര്‍'; പ്രണയ ഗാനവുമായി ദിലീപ്, 'വെണ്ണിലാ കന്യകേ' പുറത്ത്

12 സീറ്റിൽ വിജയം ഉറപ്പിച്ച് സിപിഎം; ഇപി വിഷയത്തിൽ നിലപാട് എംവി ഗോവിന്ദൻ പ്രഖ്യാപിക്കും