പുരസ്‌കാരം കിട്ടില്ല എന്ന് ഉറപ്പായി, അത് കൊണ്ട് അവസാന നിമിഷം മുങ്ങി പ്രമുഖ താരം; സംഭവം ഇങ്ങനെ

കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്‌കാരമായ ബാലൺ ഡി ഓർ ഇത്തവണ സ്വന്തമാക്കിയത് സ്പാനിഷ് താരമായ റോഡ്രിയാണ്. വിനീഷ്യസ് ജൂനിയർ ജൂഡ് ബെല്ലിങ്‌ഹാം എന്നിവരെ പിന്തള്ളിയാണ് ഇത്തവണത്തെ ജേതാവായി റോഡ്രി തിരഞ്ഞെടുക്കപ്പെട്ടത്. ബ്രസീൽ താരമായ വിനിഷ്യസിന്റെ പേരാണ് ഏറ്റവും കൂടുതൽ ഉയർന്നു കേട്ടത്. എന്നാൽ അവസാന നിമിഷമാണ് ഇത്തവണ വിനിക്ക് പുരസ്‌കാരം ലഭിക്കില്ല എന്ന് റിപ്പോട്ട് വന്നത്.

അതിൽ ആരാധകരുടെ രോക്ഷം വളരെ വലുതായിരുന്നു. സംഭവത്തിൽ റയൽ മാഡ്രിഡ് പുരസ്‌കാര ചടങ്ങ് ബഹിഷ്ക്കരിക്കുകയും ചെയ്തു. ബാലൺ ഡി ഓർ ജേതാവിനെ നേരത്തെ അറിയിക്കാത്തതിലൂടെ തങ്ങളെ ഫ്രാൻസ് ഫുട്ബോൾ അപമാനിച്ചു എന്നാണ് റയൽ മാഡ്രിഡ് വിശ്വസിക്കുന്നത്. ഇത്തവണ ചടങ്ങിൽ മാഞ്ചസ്റ്റർ സിറ്റിയിലെ ഹാലന്റ് ഉണ്ടായിരുന്നില്ല. അതിൽ നിന്ന് വിട്ടു നിന്നത് മറ്റൊരു വിവാദത്തിനു കാരണമായിട്ടുണ്ട്.

സ്വീഡിഷ് ഫുട്ബോളിലെ കലാശ പോരാട്ടം കാണാൻ വേണ്ടി അദ്ദേഹം സ്വീഡനിലേക്ക് പോയിരുന്നു. അവിടെ മാൽമോയും ഗോട്ട്ബർഗും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. ആ മത്സരത്തിൽ ഹാലന്റിന്റെ അടുത്ത സുഹൃത്തായ എറിക് ബോത്തെയുടെ പ്രകടനം കാണാൻ വേണ്ടിയാണ് ഹാലന്റ് ബാലൺ ഡി ഓർ ചടങ്ങിൽ നിന്ന് ഒഴിവായത്.

ഇത്തവണത്തെ ബാലൺ ഡി ഓർ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്താണ് ഹാലന്റ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ തവണ മെസിയോടൊപ്പം ഏറ്റവും കൂടുതൽ ബാലൺ ഡി ഓർ നേടാൻ സാധ്യത കല്പിക്കപെട്ട താരമായിരുന്നു ഹാലന്റ്. ഈ സീസണിലും കഴിഞ്ഞ സീസണിലും മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

Latest Stories

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു