ബ്ലാസ്‌റ്റേഴ്‌സ് കോച്ചിന് എതിരെ തുറന്നടിച്ച് സഹല്‍

ഐഎസ്എല്ലില്‍ ജയമില്ലാതെ വലയുന്ന കേരള ബ്ലാസ്റ്റേഴ്‌സില്‍ അഭിപ്രായ വ്യത്യാസങ്ങളും തലപൊക്കുന്നു. മലയാളി താരം സഹല്‍ അബ്ദുസമദാണ് കോച്ചിനെതിരെ ആദ്യ വെടിപൊട്ടിച്ചിരിയ്ക്കുന്നത്. മുംബൈയ്‌ക്കെതിരെ മത്സരത്തില്‍ തന്നെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യാനുള്ള കോച്ച് എല്‍കോ ഷട്ടോരിയുടെ തീരുമാനമാണ് സഹലിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.

“രണ്ടാം പകുതിയില്‍ കോച്ച് തന്നെ പിന്‍വലിച്ചതില്‍ നിരാശയുണ്ട്. ഗോള്‍ അടിച്ചതിന് ശേഷം ടീമിന്റെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധയാണ് സമനില ഗോള്‍ വഴങ്ങാന്‍ ഇടയാക്കിയത്. തന്റെ പ്രകടനത്തില്‍ ഇനി എന്തെങ്കിലും മെച്ചപ്പെടാനുണ്ടെന്ന് തോന്നുന്നില്ല” സഹല്‍ പറഞ്ഞതായി സമകാലിക മലയാളം റിപ്പോര്‍ട്ട് ചെയ്യുന്നു

മുംബൈ സിറ്റിക്കെതിരെ മത്സരത്തിന്റെ 63-ാം മിനിറ്റിലാണ് പരിശീലകന്‍ സഹലിനെ പിന്‍വലിക്കുന്നത്. പകരം സ്ട്രൈക്കര്‍ സാമുവലിനെ ഇറക്കി. എന്നിട്ടും മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു.

മത്സരത്തില്‍ 75-ാം മിനിറ്റില്‍ മെസിയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് വല കുലുക്കിയത്. രണ്ട് മിനിറ്റിനുള്ളില്‍ ചെര്‍മിറ്റിയുടെ ഗോളിലൂടെ മുംബൈ സമനില പിടിച്ചു. ഇതോടെ ഏഴ് കളിയില്‍ നിന്ന് ഒരു ജയവും മൂന്ന് സമനിലയും മൂന്ന് തോല്‍വിയുമോടെ ആറ് പോയിന്റുമായി പോയിന്റ് ടേബിളില്‍ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍