കോമളിന്റെ കാര്യത്തില്‍ തീരുമാനം പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്‌സ്

അണ്ടര്‍ 17 ലോകകപ്പിലെ സൂപ്പര്‍ താരം കോമള്‍ തട്ടാല്‍ ബ്ലാസ്റ്റേഴ്‌സിലേക്കെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. കോമള്‍ തട്ടാലിനെ തല്‍ക്കാലം ടീമിലെത്തിക്കേണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് മാനേജുമെന്റ് തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍.

നേരത്തെ ബ്ലാസ്റ്റേഴ്‌സില്‍ കളിക്കണമെന്ന് താരം താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ് താരത്തെ ടീമിലെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ കോമളിനെ തല്‍കാലം ക്യാംപിലേക്കു വിളിക്കേണ്ടതില്ലെന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ തീരുമാനം. ഇത് ടീം താരത്തെ അറിയിച്ചുകഴിഞ്ഞതായാണ് സൂചന. ഐ ലീഗില്‍ ഇന്ത്യയുടെ അണ്ടര്‍ 17, അണ്ടര്‍ 19 താരങ്ങളടങ്ങിയ ഇന്ത്യന്‍ ആരോസ് ടീമിലും താരത്തിന് ഇടം കിട്ടിയിരുന്നില്ല. ഇതേ തുടര്‍ന്ന് ഐഎസ്എല്‍ ക്ലബുകളായ എടികെയും, എഫ്‌സി പുണെ സിറ്റിയും താരത്തെ ടീമിലെത്തിക്കാന്‍ ശ്രമം നടത്തിയിരുന്നു.

മറ്റൊരു ഐലീഗ് ക്ലബായ മിനര്‍വ പഞ്ചാബ് എഫ്‌സിയും വമ്പന്‍ വാഗ്ദാനവുമായി മുന്നോട്ടു വരികയുണ്ടായി. എന്നാല്‍ ബ്ലാസ്റ്റേഴ്‌സില്‍ കളിക്കാനാണ് ആഗ്രഹമെന്ന് പറഞ്ഞ് തട്ടാല്‍ ഈ അവസരങ്ങളെല്ലാം നിരസിച്ചിരുന്നു.

Latest Stories

ബുംറ നീ എന്താ ആർസിബിയിൽ പന്തെറിയുന്നത്, വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ടി20 ലോകകപ്പ് 2024: ഐപിഎല്‍ പ്രകടനം കൊണ്ട് കാര്യമില്ല, ടീം മാനേജ്മെന്‍റ് നോക്കുന്നത് മറ്റൊന്ന്

ബിഗ് ബോസിലെ മത്സരാര്‍ത്ഥികളായ സ്ത്രീകളെ ഹോട്ടലുകളില്‍ കൊണ്ടുപോയി ഉപയോഗിച്ചു; ഈ സീസണില്‍ ഒരാളെ ഭ്രാന്തനാക്കാന്‍ ഡ്രഗ് നല്‍കി; ഗുരുതര വെളിപ്പെടുത്തലുമായി അഖില്‍ മാരാര്‍

ഇടത് ആശയങ്ങളോട് താത്പര്യമുള്ള നിക്ഷ്പക്ഷനായ വ്യക്തിയാണ് ഞാൻ: ടൊവിനോ തോമസ്

വയനാട് കമ്പമലയിൽ മാവോയിസ്റ്റ്- പൊലീസ് ഏറ്റുമുട്ടൽ

'ഗുജറാത്ത് മോഡല്‍ ചതി', സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പോലും ദുരന്തമാകുന്ന കോണ്‍ഗ്രസ്!

തൃശൂരില്‍ തോല്‍ക്കുമെന്ന് തന്നോട് പറഞ്ഞത് സുരേഷ് ഗോപി; അദ്ദേഹം മുന്‍കൂര്‍ ജാമ്യമെടുത്തിട്ടുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍

നീ ആണോ ചെക്കാ ലോകകപ്പ് ടീമിൽ ഇടം നേടാൻ പോകുന്നത്, ദുരന്തം ബാറ്റിംഗാണ് നിന്റെ; സൂപ്പർ താരത്തിനെതിരെ ആകാശ് ചോപ്ര

'മഞ്ഞുമ്മലി'ന് പിന്നാലെ 'ആടുജീവിത'വും ഒ.ടി.ടിയിലേക്ക്; മെയ്യില്‍ എത്തുന്നത് വമ്പന്‍ ചിത്രങ്ങള്‍, റിലീസ് തിയതി പുറത്ത്

ദുൽഖർ മമ്മൂക്കയ്ക്ക് ഗിഫ്റ്റ് കൊടുക്കുമ്പോഴൊക്കെ, എന്റെ അച്ഛൻ കൂടെയില്ലല്ലോ എന്ന സങ്കടം വരും: പൃഥ്വിരാജ്