'റൊണാള്‍ഡോ ബ്രസീലില്‍ തെരുവിലൂടെ നടന്നുപോകുന്ന ഒരു തടിച്ച മനുഷ്യന്‍ മാത്രം'; കക്കായുടെ വാക്കുകള്‍ വിവാദത്തില്‍

ബ്രസീലില്‍ റൊണാള്‍ഡോ നസാരിയോ തെരുവിലൂടെ നടന്നുപോകുന്ന ഒരു തടിച്ച മനുഷ്യന്‍ മാത്രമാണെന്ന് മുന്‍ സൂപ്പര്‍ താരം കക്കാ. ബ്രസീലുകാര്‍ തങ്ങളുടെ ഫുട്ബോള്‍ കളിക്കാരെ ഏറെ സ്നേഹിക്കുന്നതിനൊപ്പം തന്നെ ആഗ്രഹിച്ചത് നേടിത്തന്നില്ലെങ്കില്‍ മയമില്ലാതെ വിമര്‍ശിക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കക്കായുടെ പരാമര്‍ശം.

പറയുമ്പോള്‍ വിചിത്രമായി തോന്നും, പക്ഷെ, വലിയൊരു വിഭാഗം ബ്രസീലുകാര്‍ ബ്രസീല്‍ ടീമിനെ പിന്തുണയ്ക്കുന്നില്ല. പലപ്പോഴും അത് സംഭവിക്കുന്നു. റൊണാള്‍ഡോ നസാരിയോ ഇപ്പോള്‍ ഇതിലൂടെ നടക്കുന്നത് കണ്ടാല്‍ നിങ്ങള്‍ ഒന്ന് അമ്പരക്കും. ഇവിടെ അദ്ദേഹത്തിന് ലഭിക്കുന്ന സ്വീകാര്യത വ്യത്യസ്തമാണ്. പക്ഷെ, ബ്രസീലില്‍ തെരുവിലൂടെ നടന്നുപോകുന്ന ഒരു തടിച്ച മനുഷ്യന്‍ മാത്രമാണ് അദ്ദേഹം- എന്നാണ് കക്കാ പറഞ്ഞത്.

മുന്‍ ഇംഗ്ലീഷ് താരങ്ങളായ ഗാരി നെവില്‍, ജോണ്‍ ടെറി എന്നിവര്‍ക്കൊപ്പം ഒരു ഫുട്ബോള്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെയായിരുന്നു കക്കായുടെ ഈ പരാമര്‍ശം. കക്കയുടെ വാക്കുകള്‍ കേട്ട് നെവിലും ജോണ്‍ ടെറിയും പൊട്ടിച്ചിരിച്ചു.

കക്കായുടെ പ്രതികരണം വേഗത്തില്‍ വൈറലായി. പിന്നാലെ ഇത് വിവാദവുമായി. ബ്രസീലിനെ 1998ല്‍ ഫൈനലിലെത്തിക്കുന്നതിലും 2002ല്‍ ലോകകപ്പ് നേടുന്നതിലും പ്രധാന പങ്കുവഹിച്ച ഇതിഹാസ താരത്തെ അപമാനിക്കുന്നതാണ് ഈ പ്രസ്താവനയെന്നാണ് വിമര്‍ശനം.

Latest Stories

IND VS ENG: ഇംഗ്ലണ്ടിനെ എയറിലാക്കി ആകാശ് ദീപ്; തുടക്കം ഗംഭീരമാക്കി ഇന്ത്യ

IND VS ENG: എന്നെ കൊണ്ട് ഒന്നും നടക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടി; ഇംഗ്ലണ്ടിനെതിരെ ശുഭ്മാൻ ഷോ

വീണ ജോര്‍ജിന് ദേഹാസ്വാസ്ഥ്യം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി

സംസ്ഥാനത്ത് കാക്കളില്‍ വരെ പക്ഷിപ്പനി; നിയന്ത്രിക്കാന്‍ കഴിയാത്ത വിധം; കേന്ദ്ര സഹായം ആവശ്യമെന്ന് ജെ ചിഞ്ചുറാണി

അംഗീകരിക്കേണ്ട സന്ദര്‍ഭത്തില്‍ അതും വിമര്‍ശിക്കേണ്ട സന്ദര്‍ഭത്തില്‍ അതും ചെയ്യുന്നു; എം സ്വരാജിനെ വിമര്‍ശിച്ച് മീഡിയ വണ്‍ എഡിറ്റര്‍

IND VS ENG: പൂ പറിക്കുന്ന ലാഘവത്തിൽ ക്യാപ്റ്റൻ ​ഗിൽ, കുതിപ്പ് ഇരട്ട ശതകം താണ്ടി, ഇന്ത്യ മികച്ച സ്കോറിലേക്ക്

എല്ലാം മന്ത്രിമാര്‍ പറഞ്ഞു, തനിക്ക് ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി; വീഴ്ച സമ്മതിക്കാതെ ആരോഗ്യമന്ത്രി

മികച്ച കവർ ഡ്രൈവ് കളിക്കുന്ന കളിക്കാരുടെ പട്ടിക: ഗവാസ്കറിന്റെ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് പ്രേമികൾക്ക് കൗതുകം

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സച്ചിനോ കോഹ്‌ലിയോ അല്ല!!, താൻ കണ്ടവരിലും നേരി‌ട്ടവരിലും വെച്ച് ഏറ്റവും മികച്ച കളിക്കാരെ തിരഞ്ഞെടുത്ത് കുക്ക്