ഇനി ഇമ്മാതിരി വർത്തമാനം പറഞ്ഞാൽ നിന്റെ മകളുടെ തലയിൽ ബുള്ളറ്റ് ഇരിക്കും, അര്ജന്റീന സൂപ്പർതാരത്തെ കൊന്ന് തള്ളുമെന്ന് മാഫിയ സംഘത്തിന്റെ ഭീഷണി; തനിക്ക് പേടിയുണ്ടെന്ന് ലോകകപ്പ് ജേതാവ്

ഈ വർഷത്തെ കോപ്പ അമേരിക്കൻ ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ച വെച്ച താരങ്ങളിൽ ഒരാൾ ആണ് എയ്ഞ്ചൽ ഡി മരിയ. ഈ ടൂർണമെന്റോടു കൂടി തന്റെ രാജ്യാന്തര മത്സരങ്ങളിൽ നിന്നും താരം വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇനി അർജന്റീനൻ കുപ്പായത്തിൽ ഡി മരിയയെ കാണാൻ സാധിക്കില്ല. അദ്ദേഹം നിലവിൽ പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കക്ക് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ ഒരു വർഷത്തേക്ക് കൂടി കരാർ പുതുക്കിയിട്ടുണ്ട്. തന്റെ ഫുട്ബോളിന്റെ അവസാന യാത്രയിൽ ആദ്യ ക്ലബായ അർജന്റീനയുടെ റൊസാരിയോ സെൻട്രലിലേക്ക് തിരിച്ചുവരാനായിരുന്നു അദ്ദേഹം തീരുമാനിച്ചിരുന്നത്. പക്ഷേ അർജന്റീനയിലെ മാഫിയ സംഘങ്ങളിൽ നിന്നും ഭീഷണികൾ ലഭിച്ചതോടെ അദ്ദേഹം അതിൽ നിന്നും പിൻവാങ്ങി. ഇതിനെ കുറിച്ച് എയ്ഞ്ചൽ ഡി മരിയ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.

എയ്ഞ്ചൽ ഡി മരിയ പറയുന്നത് ഇങ്ങനെ:

”എനിക്ക് ആദ്യ ഭീഷണി ലഭിച്ചപ്പോൾ തന്നെ ഞാൻ അത് തീരുമാനിച്ചിരുന്നു. അതിനുശേഷം റൊസാരിയോ സെൻട്രൽ പ്രസിഡണ്ട് എനിക്ക് മെസ്സേജ് അയച്ചിരുന്നു. എന്തൊക്കെ സംഭവിച്ചാലും ഈ ഒരു അവസ്ഥയിൽ ഞാൻ അങ്ങോട്ട് മടങ്ങി വരില്ല എന്നാണ് ഞാൻ അദ്ദേഹത്തിനോട് പറഞ്ഞത്, കാരണം എനിക്കും എന്റെ കുടുംബത്തിനും ഭീഷണികൾ ഉണ്ട് എന്ന്. ഞാൻ മുൻഗണന നൽകുന്നത് എന്റെ കുടുംബത്തിന് തന്നെയാണ്. എന്റെ സഹോദരിയുടെ റിയൽ എസ്റ്റേറ്റ് ഏജന്റിലും സമാനമായ ഭീഷണി ലഭിച്ചിരുന്നു. ഒരു പന്നിയുടെ തല അതിന്റെ നെറ്റിയിൽ ഒരു ബുള്ളറ്റ് തറച്ചിരുന്നു. എന്നിട്ട് അതിൽ എഴുതിയിരുന്നത് ഞാൻ റൊസാരിയോയിലേക്ക് മടങ്ങിയെത്തിയാൽ എന്റെ മകളുടെ തലയിൽ ഇതുപോലെ ബുള്ളറ്റ് തറക്കും എന്നായിരുന്നു. അതിനുശേഷം ആണ് ഗ്യാസ് സ്റ്റേഷനിൽ ഭീഷണി ഉയർത്തിക്കൊണ്ട് വെടിവെപ്പ് ഉണ്ടായത്. കേവലം ഒരു ഭീഷണിയല്ല, മറിച്ച് ഗുരുതരമായ ഒരു കാര്യം തന്നെയാണ് ” ഇതാണ് ഡി മരിയ പറഞ്ഞിട്ടുള്ളത്

താരം ഫുട്ബോൾ മത്സരങ്ങളിൽ മാത്രമല്ല സാമൂഹിക സേവനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആൾ ആണ്. അത് കൊണ്ട് തന്നെ പൊതു പരിപാടികളിൽ അദ്ദേഹം സംസാരിക്കാറുണ്ട്. അദ്ദേഹത്തിനെതിരെ മുൻപും ഒരുപാട് ഭീഷണികൾ ഉയർന്നിരുന്നു. അർജന്റീനയിലെ മയക്കുമരുന്ന് മാഫിയക്കെതിരെ നേരത്തെ ഡി മരിയ സംസാരിച്ചിരുന്നു. ഇതാണ് അവരെ പ്രകോപിപ്പിച്ചത് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇനി തന്റെ ആദ്യ ക്ലബായ റൊസാരിയോ സെൻട്രലിലേക്ക് വരാൻ ഉള്ള സാധ്യത കുറവാണ് എന്നാണ് അറിയാൻ കഴിയുന്നത്. യൂറോപ്പിൽ എവിടെയെങ്കിലും ഫുട്ബോൾ കരിയർ അവസാനിപ്പിക്കാനായിരിക്കും ഡി മരിയ ഇനി ശ്രമിക്കുക. അർജന്റീന ദേശീയ ടീമിൽ നിന്നും അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചിട്ടുണ്ട്.

Latest Stories

'നിലമ്പൂരിന്റെ സുല്‍ത്താന്‍ പിവി അന്‍വര്‍ തുടരും'; കോണ്‍ഗ്രസിന് സമ്മര്‍ദ്ദവുമായി അന്‍വറിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍; കൂടിക്കാഴ്ചയ്ക്ക് തയ്യാറാകാതെ കെസി വേണുഗോപാല്‍

സംസ്ഥാനത്ത് സംരംഭകര്‍ക്ക് നിക്ഷേപത്തിനുള്ള അന്തരീക്ഷം ഇപ്പോള്‍ ഏറെ അനുകൂലം; നിക്ഷേപ വാഗ്ദാനങ്ങളില്‍ 17 എണ്ണം ഈ മാസം ആരംഭിക്കുമെന്ന് പി രാജീവ്

യുപിയില്‍ അഞ്ചുവയസുകാരിയെ ക്ഷേത്രത്തിനുള്ളില്‍ ബലാത്സംഗത്തിനിരയാക്കി; പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

INDIAN CRICKET: കോഹ്‌ലിയുടെയും രോഹിതിന്റെയും സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി, ലോകകപ്പ്‌ ടീമില്‍ അവര്‍ക്ക് ഇടം ലഭിക്കില്ല, കാരണമിതാണ്‌, സൂപ്പര്‍ താരങ്ങളുടെ ഭാവി ഇനി എന്താകും

'ഞാൻ ഹൈകമാന്റിൽ ഉള്ളത് കൊണ്ടായിരിക്കും എന്നിൽ പ്രതീക്ഷ എന്ന് പറഞ്ഞത്, അൻവർ പറഞ്ഞത് വിശദമായി കേട്ടില്ല'; കെ സി വേണുഗോപാൽ

IPL 2025: സെഞ്ച്വറി സെലിബ്രേഷനിടെ പന്തിനെ അധിക്ഷേപിച്ചു, അനുഷ്‌ക ശര്‍മ്മയ്‌ക്കൊപ്പം ഇരുന്ന ആ സ്ത്രീ ആര്, കട്ടകലിപ്പില്‍ എയറിലാക്കി ആരാധകര്‍

തുടക്കം കുറിച്ചത് ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം; സഹകരണക്കരാറില്‍ ഒപ്പുവെച്ച് സൂപ്പര്‍ ലീഗ് കേരളയും ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനും

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ; മത്സരിക്കുന്നത് ജയിക്കാന്‍ വേണ്ടിയെന്ന് എസ്ഡിപിഐ സംസ്ഥാന അധ്യക്ഷന്‍

ആലപ്പുഴയിൽ കണ്ടെയ്‌നർ അടിഞ്ഞ തീരത്ത് ഡോൾഫിൻ ചത്തുപൊങ്ങി

IPL 2025: ധോണിയുടെ ആ റെക്കോഡ് തകര്‍ത്ത് ജിതേഷ് ശര്‍മ്മ, എന്തൊരു അടിയായിരുന്നു, ഇനി അവന്റെ നാളുകള്‍, കയ്യടിച്ച് ആരാധകര്‍