അർജന്റീനയെ പോലെ അഞ്ച് പെനാൽറ്റി കിട്ടിയിരുന്നെങ്കിൽ ഞങ്ങൾക്കും ലോക കപ്പ് ജയിക്കാം, ചാമ്പ്യന്മാരെ ട്രോളി യു.എസ്.എ നായകൻ ടൈലർ ആഡംസ്

അര്ജന്റീന ലോകകപ്പ് ജയിച്ചതിൻറെ ആവേശം ഇപ്പോളും അര്ജന്റീന ആരാധകരുടെ ഉള്ളിൽ നിന്ന് പോയിട്ടില്ല. അന്നത്തെ ആ രാത്രിയും പെനാൽറ്റിയും ടെൻഷനുമൊന്നും അവരുടെ ജീവിതത്തിൽ അത്ര എളുപ്പത്തിൽ അവർ മറക്കുമെന്നും തോന്നുന്നില്ല. ഒരുപാട് വർഷമായി നേരിടുന്ന കളിയാക്കലുകൾക്ക് അവർ മറുപടി കൊടുത്ത രീതി കൈയടി അർഹിക്കുന്നതാണ്. എന്തായലും അർജന്റീനക്ക് പല മത്സരങ്ങളിലും ലഭിച്ച പെനാൽറ്റികളാണ് അവരെ വിജയത്തിന് സഹായിച്ചതെന്ന വാദം പറയുന്നവർ ഉണ്ട്. പെനാൽറ്റിയിലൂടെ നേടിയ വിജയം എന്നാണ് അവർ കളിയാക്കി പറയുന്നത്.

അമേരിക്കയുടെ ഫുട്‍ബോൾ ടീം നായകൻ ടൈലർ ആഡംസിനോട് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി പല അര്ജന്റീന ആരാധകർക്കും ഇഷ്ടപ്പെട്ടില്ല. മാധ്യപ്രവർത്തകൻ ഇങ്ങനെ ചോദിച്ചു- ഒരു ദിവസം അമേരിക്കയ്ക്ക് ലോകകപ്പ് നേടാനാകുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? താരം പറഞ്ഞ മറുപടി ഇങ്ങനെ- ലോകകപ്പിൽ 5 പെനാൽറ്റികൾ ലഭിച്ചിരുന്നെങ്കിൽ ഞങ്ങളും ചാമ്പ്യന്മാരാകുമായിരുന്നു.

അർജന്റീനയെ ട്രോളി പറഞ്ഞ ഈ ഡയലോഗിന് വലിയ വിമർശനങ്ങൾ ഉയരുന്നുണ്ട്. ഗോളിലേക്കുള്ള യാത്രയിൽ കിട്ടിയ ഫൗളിനൊടുവിലാണ് പെനാൽറ്റികൾ കിട്ടിയതെന്നും അത് അർഹത ഉള്ളതാണെന്നും പറയുന്ന കൂടെ പെനാൽറ്റി കിട്ടണമെങ്കിൽ മിനിമം ബോക്സ് വരെ എങ്കിലും എത്തണമെന്നുമുള്ള ഡയലോഗുമായി അര്ജന്റീന ആരാധകരും ചേർന്നതോടെ സംഭവത്തെ എന്തായാലും വൈറലായി.

Latest Stories

ബോച്ചെ ടീയില്‍ ലോട്ടറി വകുപ്പിന്റെ വക പാറ്റ; ചായപ്പൊടിയ്‌ക്കൊപ്പം ലക്കി ഡ്രോ; ലോട്ടറി നിയമങ്ങളുടെ ലംഘനത്തില്‍ കേസെടുത്ത് പൊലീസ്

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം

മലയാളത്തിന് അഭിമാനമായി 'വടക്കൻ' കാൻ ഫിലിം ഫെസ്റ്റിവലിൽ; മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ തിരഞ്ഞെടുക്കപ്പെട്ടു

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി

14കാരിയെ വിവാഹം ചെയ്തു, പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്; യുവാവും പെണ്‍കുട്ടിയും കസ്റ്റഡിയില്‍ മരിച്ച നിലയില്‍; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

IPL 2024: 'അവര്‍ വെറും കടലാസ് കടുവകള്‍'; പിന്തുണ പിന്‍വലിച്ച് ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍

ഇന്ത്യ ചന്ദ്രനിലിറങ്ങിയപ്പോള്‍ കറാച്ചിയിലെ കുട്ടികള്‍ ഓവുചാലില്‍ വീണു മരിക്കുന്നു; ഒരു തുള്ളി ശുദ്ധജലമില്ല; പാക് പാര്‍ലമെന്റില്‍ സയ്യിദ് മുസ്തഫ കമാല്‍ എംപി

ലോകം തലകീഴായി ആസ്വദിക്കാൻ എത്ര മനോഹരം..: ശീർഷാസന വീഡിയോ പങ്കുവെച്ച് കീർത്തി സുരേഷ്

'സ്വന്തം സര്‍ക്കാർ നടപ്പാക്കുന്ന പദ്ധതിയില്‍ അഴിമതി'; 1146 കോടി നഷ്ടം വരുമെന്ന് കൃഷിമന്ത്രിയുടെ മുന്നറിയിപ്പ്

പെരുമ്പാവൂര്‍ ജിഷ കൊലക്കേസ്; പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍