ആ പാളിച്ച ശ്രദ്ധിച്ചില്ലെങ്കിൽ ഇന്നും വല നിറച്ച് കിട്ടും, അവസാന സ്ഥാനക്കാരുടെ നാണക്കേട് ഒഴിവാക്കാൻ

വിജയവഴിയിൽ തിരിച്ചെത്താൻ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. പട്ടികയിൽ ഏറ്റവും പിന്നിലുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് എതിരാളികൾ. വൈകീട്ട് ഏഴരയ്ക്ക് ഗുവാഹത്തിയിലാണ് മത്സരം. ബ്ലാസ്റ്റേഴ്സ് താരങ്ങളെല്ലാം മത്സരത്തിന് പൂർണ സജ്ജരാണെന്ന് കോച്ച് ഇവാൻ വുകോമനോവിച്ച് പറഞ്ഞു.

നാല് മത്സരങ്ങൾ പൂർത്തിയാക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് ജയിക്കാനായത് ഒരു മത്സരം മാത്രമാണ് ജയിക്കാനായത്. അതെ സമയം നോർത്ത് ഈസ്റ്റിന് ഒരു മത്സരത്തിൽ പോലും ജയിക്കാൻ സാധിച്ചിട്ടില്ല. പ്രതിരോധമാണ് കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിലെ ഏറ്റവും വലിയ തലവേദനയെങ്കിൽ നോർത്ത് ഈസ്റ്റിന് മുഴുവൻ പ്രശ്നങ്ങളാണ്.

കഴിഞ്ഞ സീസണിലെ ഏറ്റവും സന്തുലിത ടീമിൽ നിന്നും ഗോൾ അടിക്കാൻ കഷ്ടപ്പെടുന്ന ടീമിലേക്ക് ബ്ലാസ്റ്റേഴ്‌സ് എത്തിയിരിക്കുന്നു. എന്താണ് സംഭവിച്ചതെന്ന് അവർക്ക് തന്നെ അറിയാൻ പാടില്ലാത്ത അവസ്ഥയാണ്. വ്യക്തികത മികവിനെ കൂടുതലായി ആശ്രയിക്കേണ്ട ഗതിയിലേക്ക് ടീമിന്റെ അവസ്ഥ എത്തിയിരിക്കുന്നു.

3 ഗോളുകൾ സ്വന്തം പേരിൽ കുറിച്ച ഇവാൻ കല്യൂഷ്നി തന്നെ ടീമിന്റെ കുന്തമുന. അഡ്രിയൻ ലൂണയ്ക്കൊപ്പം മലയാളി താരങ്ങളായ കെ.പി. രാഹുലും സഹൽ അബ്ദുൽ സമദും അവസരത്തിനൊത്ത് ഉയരാനാൽ ബ്ലാസ്റ്റേഴ്സ് വിജയവഴിയിൽ തിരിച്ചെത്തും.

ഓൾ ഔട്ട് അറ്റാക്കിന് പോയാൽ പ്രതിരോധം തീരുമെന്ന അവസ്ഥയിൽ നിന്ന് ബ്ലാസ്റ്റേഴ്‌സ് കരകയറിയ മതിയാകു.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍