റൊണാൾഡോ ഇല്ലെങ്കിൽ എന്താ അവനെക്കാൾ മിടുക്കനെ നമ്മൾ പൊക്കും , അപ്രതീക്ഷിത സൈനിംഗ് നടത്തി ഞെട്ടിക്കാൻ യുണൈറ്റഡ്

വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ അൽ-നാസർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പകരക്കാരനായി ബയേൺ മ്യൂണിച്ച് സ്‌ട്രൈക്കർ എറിക് മാക്‌സിം ചൗപോ-മോട്ടിംഗിനെ സൈൻ ചെയ്യാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട് പുറത്ത് വരുന്നു.

33 കാരനായ ചൗപോ-മോട്ടിംഗ് സമീപകാലത്ത് ഒരുപിടി മികച്ച പ്രകടനങ്ങൾ നടത്തിയ താരമാണ് . 2020-ലെ വേനൽക്കാലത്ത് പാരീസ് സെന്റ് ജെർമെയ്‌നിൽ (പിഎസ്ജി) സൗജന്യ ട്രാൻസ്ഫറിൽ ബയേൺ മ്യൂണിക്കിൽ ചേർന്നതിനുശേഷം, അഞ്ച് ട്രോഫികൾ നേടാൻ ടീമിനെ സഹായിച്ചിട്ടുണ്ട്.

സ്കൈ ജർമ്മനിയുടെ അഭിപ്രായത്തിൽ, ജനുവരിയിൽ റൊണാൾഡോയുടെ പകരക്കാരനായി ചൂപ്പോ-മോട്ടിംഗിനെ സൈൻ ചെയ്യാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ആഗ്രഹം പ്രകടിപ്പിച്ചു. ഫോർവേഡിന്റെ നിലവിലെ കരാർ ഈ വേനൽക്കാലത്ത് അവസാനിക്കാനിരിക്കെ, അദ്ദേഹത്തെ കൂടെ കൂറ്റൻ ടീം ആഗ്രഹിക്കുകയാണ്.

അതിനിടെ, ബയേൺ മ്യൂണിച്ച് സ്‌പോർടിംഗ് ഡയറക്ടർ ഹസൻ സാലിഹാമിഡ്‌സിക്കും ടെക്‌നിക്കൽ ഡയറക്ടർ മാർക്കോ നെപ്പേയും ഉപദേഷ്ടാവ് റോജർ വിറ്റ്‌മാനുമായും ചൗപോ-മോട്ടിംഗിന്റെ പിതാവ് ജസ്റ്റ് മോട്ടിംഗുമായും കരാർ വിപുലീകരണ ചർച്ചകളിൽ പ്രവേശിച്ചു. എന്നിരുന്നാലും കുറഞ്ഞ സ്ലറിയിൽ താത്പര്യം ഇല്ലാത്തതിനാൽ തന്നെ ടീം വിടാനുള്ള സാധ്യത കൂടുതലാണ്.

ചൗപോ-മോട്ടിങ്ങിന് പുറമെ, ജോവോ ഫെലിക്സ്, വിക്ടർ ഒസിംഹെൻ, ഗോങ്കലോ റാമോസ്, മാർക്കസ് തുറാം, ടാമി എബ്രഹാം, ജോനാഥൻ ഡേവിഡ്, മാർട്ടിൻ ടെറിയർ എന്നിവരെയും ടീം നോക്കുന്നുണ്ട്.

Latest Stories

ടി20 ലോകകപ്പ് സ്‌ക്വാഡില്‍ സഞ്ജു ഇടംപിടിച്ചതില്‍ പ്രതികരണവുമായി ശ്രീശാന്ത്, പിന്നാലെ പൊങ്കാലയുമായി ആരാധകര്‍

നീ എന്ത് കണ്ടിട്ടാടാ ആ തിലകിനെ ട്രോളിയത്, ആദ്യം ഇയാൾ മര്യാദക്ക് ഒരു ഇന്നിംഗ്സ് കളിക്ക്; ഹാർദികിനെതിരെ ഇർഫാൻ പത്താൻ; ഇന്നലെ കാണിച്ച മണ്ടത്തരത്തിനെതിരെ വിമർശനം

അഴിമതിയില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളി മൈക്രോ ഫിനാന്‍സ് കേസില്‍ തുടരന്വേഷണം വേണം; ഉത്തരവ് പുറത്തിറക്കി കോടതി; വെള്ളാപ്പള്ളി വെട്ടില്‍

ഇന്ത്യയുടെ രണ്ടാം നിര ടീമിന് പോലും ലോകകപ്പ് നേടാനാകും, പക്ഷെ അവനെ ഒഴിവാക്കിയത്; തുറന്നടിച്ച് സുനിൽ ഗവാസ്‌കർ

നല്ല കവിയാണെങ്കിലും നല്ല മനുഷ്യനല്ല; ഇളയരാജ വിഷയത്തിൽ വൈരമുത്തുവിനെതിരെ ഗംഗൈ അമരൻ

'മുസ്‍ലിംങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്? എനിക്ക് അഞ്ച് കുട്ടികളുണ്ട്'; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

അവനായി ലോകകപ്പിൽ കൈയടിക്കാൻ തയാറാക്കുക ആരാധകരെ, ഇപ്പോൾ ട്രോളുന്നവർ എല്ലാം അവനെ വാഴ്ത്തിപ്പാടുന്ന ദിനങ്ങൾ വരുന്നു; ഇന്ത്യൻ താരത്തെക്കുറിച്ച് വസീം ജാഫർ

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നിര്‍ണായകം; എസ്എന്‍സി ലാവലിന്‍ കേസില്‍ സുപ്രീംകോടതിയില്‍ അന്തിമവാദം; മണിക്കൂറുകള്‍ക്കുള്ളില്‍ കേസ് പരിഗണിക്കും

ടർബോ ജോസ് നേരത്തെയെത്തും; റിലീസ് അപ്ഡേറ്റ്

'അവന്‍റെ തിരഞ്ഞെടുപ്പ് തിരിച്ചടിയാവും'; ടി20 ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്‍റെ വെല്ലുവിളി ചൂണ്ടിക്കാട്ടി മൂഡി