ഇന്ന് ജീവിച്ചിരുന്നു എങ്കിൽ പെലെ ബ്രസീൽ ടീമിന്റെ അവസ്ഥ കണ്ട് കരയുമായിരുന്നു. ടീം തകർന്നതിന്റെ കാരണം അത് മാത്രമാണ്; തുറന്നടിച്ച് പെലെയുടെ മകൻ രംഗത്ത്

നിലവിലെ ബ്രസീലിയൻ ദേശീയ ടീമിന്റെ അവസ്ഥയിൽ പെലെ “ദുഃഖിതനാകുമായിരുന്നു” എന്നും രാജ്യത്തുള്ള ജനങ്ങളെക്കാൾ വിഷമം അദ്ദേഹത്തിന് ആകുമായിരുന്നു എന്നും പറയുകയാണ് പെലെയുടെ പ്രിയപ്പെട്ട മകൻ. അദ്ദേഹത്തിന്റെ ഒന്നാം ചരമവാർഷികത്തിന് ദിവസങ്ങൾക്ക് മുമ്പ് ഒരു അഭിമുഖത്തിൽ മകൻ എഡിഞ്ഞോ എഎഫ്‌പിയോട് പറഞ്ഞ വാക്കുകളാണ് ഇത്. 2026 ലോകകപ്പിന് യോഗ്യത നേടുന്നതിൽ ബ്രസീൽ പാടുപെടുകയും നിലവിൽ ദക്ഷിണ അമേരിക്കൻ പട്ടികയിൽ നേരിട്ട് യോഗ്യത നേടുന്ന അവസാന സ്ഥാനമായ ആറാം സ്ഥാനത്ത് തുടരുകയും ചെയ്യുകയാണ്. കാൽമുട്ടിന്റെ പരിക്ക് കാരണം ബുദ്ധിമുട്ടുന്ന നെയ്മർ ഇല്ലാതെ ബ്രസീൽ ബുദ്ധിമുട്ടുകയാണ്.

“ഈ പ്രതിസന്ധി ഒറ്റരാത്രികൊണ്ട് പ്രത്യക്ഷപ്പെട്ടതല്ല, വലുതും സങ്കീർണ്ണവുമായ പ്രശ്നങ്ങളുണ്ട്,” പെലെയുടെ ഏഴ് മക്കളിൽ ഒരാളായ 53 കാരനായ എഡിഞ്ഞോ പറഞ്ഞു. “ഞങ്ങൾ ഒരു തകർച്ച നേരിടുന്നു… ഞങ്ങൾക്ക് ഇപ്പോഴും മികച്ച കളിക്കാർ ഉണ്ട്, എന്നാൽ മുൻ കാലങ്ങളിൽ ഞങ്ങൾ ഇന്നുള്ളതിനേക്കാൾ ഉയർന്ന തലത്തിലുള്ള കളിക്കാർ ഉണ്ടായിരുന്നു.”

“ഒരു സംശയവുമില്ല, അദ്ദേഹം (പെലെ) ഈ വർഷം അവിടെ ഉണ്ടായിരുന്നെങ്കിൽ, വളരെ ദുഃഖിതനാകുമായിരുന്നു.” മകൻ തന്റെ വാക്കുകൾ അവസാനിപ്പിച്ചു. പെലെ തന്റെ കരിയറിന്റെ ഭൂരിഭാഗവും ചെലവഴിച്ച ബ്രസീലിയൻ ക്ലബ്ബായ സാന്റോസും അതിന്റെ 111 വർഷത്തെ ചരിത്രത്തിൽ ആദ്യമായി രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തിയതിന് ശേഷം കഠിനമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.

സാമ്പത്തിക പ്രശ്‌നങ്ങളും ബോർഡ് റൂം വിള്ളലുകളും മൂലം ക്ലബ് തകർന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ