എനിക്ക് മെസിയുടെ ടീമിൽ പോകാൻ താല്പര്യം ഉണ്ടായിരുന്നില്ല; വമ്പൻ വെളിപ്പെടുത്തലുമായി മുൻ ഇറ്റാലിയൻ താരം

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് അർജന്റീനൻ ഇതിഹാസം ലയണൽ മെസി. തന്റെ ഫുട്ബോൾ കരിയറിൽ അദ്ദേഹം ഇനി നേടാനായി ഒരു ട്രോഫി പോലും ബാക്കി ഇല്ല. കഴിഞ്ഞ അഞ്ച് വർഷങ്ങളായി മെസി നേടിയ നേട്ടങ്ങൾ വളരെ വലുതാണ്. തന്റെ ഫുട്ബോൾ യാത്രയിലെ അവസാന ഘട്ടത്തിലൂടെയാണ് മെസി ഇപ്പോൾ സഞ്ചരിക്കുന്നത്. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ അവസാന മത്സരങ്ങൾ ഇപ്പോൾ ആസ്വദിക്കുകയാണ്.

ഇറ്റലിയുടെയും ക്ലബ് ലെവലിൽ യുവന്റസിന്റെയും ഏറ്റവും മികച്ച ഗോൾ കീപ്പറാണ് ജിയാൻലൂയിജി ബുഫൺ. 1995 മുതൽ 2023 വരെ അദ്ദേഹം കളിക്കളത്തിൽ കാവലായി നിന്നിരുന്നു. 2021 ഇൽ വെച്ച് ബാഴ്‌സിലോണ അദ്ദേഹത്തെ സെക്കന്റ് ചോയ്സ് ഗോൾ കീപ്പറായി ക്ലബ്ബിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ താരം അത് നിരസിച്ച് തന്റെ ആദ്യ ക്ലബായ പാർമയിലേക്ക് തന്നെ പോകാൻ തീരുമാനിക്കുകയായിരുന്നു. അതിനെ കുറിച്ച് ബുഫൺ പറഞ്ഞു.

ജിയാൻലൂയിജി ബുഫൺ പറയുന്നത് ഇങ്ങനെ:

” ബാഴ്സലോണയിൽ നിന്നും എനിക്ക് ഓഫർ ലഭിച്ചിരുന്നു. സെക്കൻഡ് ഗോൾകീപ്പറായി കൊണ്ടായിരുന്നു അവർ എന്നെ വിളിച്ചിരുന്നത്. മെസിക്കൊപ്പം കളിക്കാൻ എനിക്ക് ഇഷ്ടമായിരുന്നു. ഞാൻ നേരത്തെ റൊണാൾഡോപ്പം കളിച്ചിട്ടുള്ളത് താരമാണ്. പക്ഷേ ബാഴ്സയുടെ ഓഫർ ഞാൻ വേണ്ടെന്നു വയ്ക്കുകയായിരുന്നു, കാരണം എന്റെ പഴയ ക്ലബ്ബിലേക്ക് പോകാനാണ് എന്റെ മനസ്സ് എന്നോട് പറഞ്ഞത് ” ജിയാൻലൂയിജി ബുഫൺ പറഞ്ഞു.

അതേസമയം തന്റെ സഹതാരമായിരുന്ന റൊണാൾഡോയെ കുറിച്ച് ചില കാര്യങ്ങൾ ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.

“എനിക്ക് റൊണാൾഡോയുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. വളരെയധികം ആത്മവിശ്വാസമുള്ള താരമാണ് അദ്ദേഹം. പ്രതിഭകളെ തിരിച്ചറിയാൻ അദ്ദേഹത്തിന് കഴിയും. നല്ല കരുത്തുറ്റ താരമാണ് അദ്ദേഹം. ഒരുപാട് പ്രതിസന്ധികളെ മറികടക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പിതാവിന്റെ അഭാവത്തിൽ ഒരുപാട് ബുദ്ധിമുട്ടേറിയ വഴികളെ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട് ” ജിയാൻലൂയിജി ബുഫൺ പറഞ്ഞു.

Latest Stories

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം