ലിവർപൂൾ ആരാധകരെ നിങ്ങൾക്ക് ഇതാ ഒരു നിരാശ വാർത്ത, പറഞ്ഞിരിക്കുന്നത് മുഹമ്മദ് സലാ

ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ് ലിവർപൂളിൽ താൻ ചിലവിടുന്ന അവസാന സീസണായി ഇത് മാറിയേക്കാമെന്ന് ഇതിഹാസ താരം മുഹമ്മദ് സലാ. ഇന്നലെ മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെ നടന്ന മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെയാണ് സൂപ്പർ താരത്തിന്റെ പ്രതികരണം. “ക്ലബിലെ ആരും ഇതുവരെ തന്നോട് കരാർ പുതുക്കുന്നതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. ഈ സീസണിൽ എന്തായാലും ലിവർപൂളിൽ ഉണ്ടാകും. ബാക്കി കാര്യങ്ങൾ പിന്നെ തീരുമാനിക്കാം.” താരം പറഞ്ഞു.

കഴിഞ്ഞ നാളുകളിൽ ഒകെ ലിവർപൂളിനെ കൈപിടിച്ചുയർത്തിയ ഇതിഹാസ പരിശീലകൻ ക്ളോപ്പ് ഒഴിഞ്ഞ ഗ്യാപ്പിൽ എത്തിയ സ്ലോട്ടിന് കീഴിലും ടീം മികവ് തുടരുകയാണ്. സീസണിൽ മൂന്ന് മത്സരങ്ങളിലും ജയം സ്വന്തമാക്കാൻ ടീമിന് സാധിക്കുന്നു. എപ്പോഴൊക്കെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിട്ടാലും വിശ്വരൂപം പുറത്തെടുക്കുന്ന സലാ ഇന്നലെയും മികവ് തുടർന്നു. മികവിന് താരത്തിന് മാൻ ഓഫ് ദി മാച്ച് ആയി താരം തന്നെ തിരഞ്ഞെടുക്കപ്പെട്ടു.

54 touches
1 goal
3 shots/1 on target (0.50 xG)
2 assists (🥇)
3 big chances created (🥇)
26/34 accurate passes (0.63 xA)
2/4 successful dribbles
5/9 duels won
9.5 Sofascore Rating (🥇)

മത്സരത്തിലേക്ക് വന്നാൽ തകർപ്പൻ വിജയം സ്വന്തമാക്കാൻ വമ്പൻമാരായ ലിവർപൂളിന് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ അവർ പരാജയപ്പെടുത്തിയത്. സൂപ്പർ താരം മുഹമ്മദ് സലാ മത്സരത്തിൽ ഗംഭീര പ്രകടനമാണ് നടത്തിയത്.ഒരു ഗോളും രണ്ട് അസിസ്റ്റുകളും അദ്ദേഹം നേടുകയായിരുന്നു. ഇരട്ട ഗോളുകൾ നേടിക്കൊണ്ട് ലൂയിസ് ഡയസും തിളങ്ങി.

അതെ സമയം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കാര്യം പരുങ്ങലിലാണ്. ആദ്യ മത്സരത്തിലെ ജയം ഒഴിച്ചുനിർത്തിയാൽ ടീം വലിയ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ