റൊണാൾഡോയും മെസിയും കഴിഞ്ഞാൽ ബാറ്റൺ എടുക്കുമെന്ന് കരുതിയവനാണ്, അവന്റെ ഷോയും കോമാളിത്തരങ്ങളും കാണുമ്പോൾ ദേഷ്യം വരും; നെയ്മറിനെ ഇതിഹാസങ്ങളുമായി താരതമ്യം ചെയ്യരുതെന്ന് ഗ്രെയിം സൗനസ്

ലയണൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ഒകെ പേരുകൾ പറയുമ്പോൾ അവരുടെ കൂടെ പറയുന്ന പേരാണെങ്കിലും അതിനോട് നീതി പുലർത്താൻ നെയ്മർക്ക് ആയിട്ടില്ല ഗ്രെയിം സൗനസ് അവകാശപ്പെട്ടു. കഴിവുണ്ടായിട്ടും അതിനോട് നീതി പുലർത്താൻ താരത്തിന് സാധിച്ചിട്ടില്ല എന്നും ഫുട്ബോൾ പണ്ഡിതൻ പറഞ്ഞു

ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നീ രണ്ട് ഫുട്ബോൾ ഇതിഹാസങ്ങളുടെ ഉയരങ്ങളിലെത്താൻ നെയ്മറിനെ പലരും ചൂണ്ടിക്കാണിച്ചിരുന്നു. എന്തിരുന്നാലും തുടർച്ചയായി വന്നുചേർന്ന പരിക്കുകളും ഒകെ ചേർന്നപ്പോൾ നെയ്‌മർ മറ്റ് രണ്ട് ആളുകളുടെയും റേഞ്ചിൽ എത്താതെ പോവുക ആയിരുന്നു.

എന്നിരുന്നാലും, തന്റെ കരിയറിൽ ആ ഉയർന്ന പ്രതീക്ഷകൾക്കൊത്ത് ഉയരാൻ ബ്രസീൽ ഇന്റർനാഷണലിന് കഴിഞ്ഞിട്ടില്ലെന്ന് ഗ്രേം സൗനെസ് അവകാശപ്പെട്ടു.

നെയ്മറിന്റെ അസാമാന്യമായ കഴിവുണ്ടെന്നും അയാൾ നേടിയ തകർപ്പൻ ഗോളുകളെയും അഭിനന്ദിച്ചിട്ടുണ്ട്, എന്നാൽ ചില സമയങ്ങളിൽ അവൻ വളരെ നിരാശപെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.

“എനിക്ക് അവനിൽ നിന്ന് കൂടുതൽ കാര്യങ്ങൾ കാണാൻ ആഗ്രഹമുണ്ട്. അയാൾക്ക് അസാമാന്യമായ കഴിവുണ്ട്, അവൻ [ലയണൽ] മെസ്സിയുടെയും [ക്രിസ്റ്റ്യാനോ] റൊണാൾഡോയുടെയും സിംഹാസനത്തിന്റെ അവകാശിയായിരുന്നു, പ്രത്യക്ഷത്തിൽ, പക്ഷേ അവൻ ബാറ്റൺ എടുത്തിട്ടില്ല.”

“അവന്റെ ചില കോമാളിത്തരങ്ങളും ഷോയും കാണുമ്പോൾ ദേഷ്യം വരും. എന്നാലും ചിലർക്ക് അവൻ മികച്ച താരമാണ്.” അദ്ദേഹം പറഞ്ഞു.

Latest Stories

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല.. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്: ഗബ്രി

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!

എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി; ബുധനാഴ്ച അന്തിമവാദം

ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം; ലഹരി തടയണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി