ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത!

കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ കേടായ കസേരകള്‍ എത്രയും പെട്ടന്നെ നന്നാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്.

ഈ പ്രശ്‌നത്തിന് എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ അധികൃതര്‍ക്ക് നോട്ടീസയച്ചു. ജിസിഡിഎ സെക്രട്ടറിയും എറണാകുളം ജില്ലാ കളക്ടറും കേരള ബ്ലാസ്റ്റേഴ്സ് സിഇഒയും പ്രശ്നം പരിഹാരിക്കണമെന്ന് കമ്മീഷന്റെ ഉത്തരവിലുണ്ട്. മൂന്നാഴ്ചക്കകം മൂവരും കമ്മീഷനില്‍ വിശദീകരണം ഫയല്‍ ചെയ്യണമെന്ന് നിര്‍ദ്ദേശമുണ്ട്.

നേരത്തെ ആദ്യ മത്സരത്തിനിടെ ഗാലറിയിലെ കസേരകള്‍ പലതും നശിച്ചിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തിലും ഇത് ശരിയാക്കാന്‍ അധികൃതര്‍ ഒരു ശ്രമവും നടത്തിയില്ല. ഇതാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിന് പ്രേരിപ്പിച്ചത്.

കോടിക്കണക്കിനു രൂപ ചെലവഴിച്ചു സ്റ്റേഡിയം നവീകരിച്ചിട്ടും കസേരകള്‍ നന്നാക്കാത്തത് അധികൃതരുടെ ഭാഗത്തുനിന്നുള്ള ഗുരുതര കൃത്യവിലോപമാണെന്നു കമ്മീഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് സിഇഒ വ്യക്തിപരമായി ഇക്കാര്യത്തില്‍ ഇടപെട്ടു പരിഹാര നടപടികള്‍ സ്വീകരിക്കണം.

നേരത്തെ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഐഎസ്എല്‍ ടിക്കറ്റുകള്‍ കൗണ്ടറിലൂടെ വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു.

Latest Stories

ഗതാഗതമന്ത്രി ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ: റോഷ്‌ന

ലൈംഗികാതിക്രമ കേസ്; പിതാവിന്റെ അറസ്റ്റിന് പിന്നാലെ പ്രജ്വൽ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്

IPL 2024: ധോണി തനിക്ക് അച്ഛനെ പോലെയെന്ന് പതിരണ, ഒപ്പം മുൻ നായകനോട് ഒരു അഭ്യർത്ഥനയും

IPL 2024: 'ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം ഒഴിവാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു': മത്സര ശേഷം വലിയ പ്രസ്താവന നടത്തി സിറാജ്

നിവിന്‍ എന്ന പേര് മാറ്റാന്‍ പലരും എന്നോട് ആവശ്യപ്പെട്ടു, സിനിമയില്‍ വരുന്ന എല്ലാവരോടും ഇത് പറയാറുണ്ട്: നിവിന്‍ പോളി

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

IPL 2024: 'അവന്‍ ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പോലെ': ആര്‍സിബി ബാറ്ററെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

ഹർദീപ് നിജ്ജാർ കൊലപാതകത്തിലെ ഇന്ത്യക്കാരുടെ അറസ്റ്റ്; പ്രതികരിച്ച് എസ് ജയശങ്കർ

IPL 2024: 'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഓവര്‍റേറ്റഡ് കളിക്കാരനാണ് അവന്‍': സ്റ്റാര്‍ ബാറ്ററെക്കുറിച്ച് പാര്‍ഥിവ് പട്ടേല്‍