ഇതിഹാസ ഫുട്‍ബോൾ താരങ്ങളുടെ ലിസ്റ്റിൽ ആറ് പേരെ ഉൾപ്പെടുത്തി ഗ്വാർഡിയോള, നിലവിൽ കളിക്കുന്നവരിൽ രണ്ട് പേർക്ക് മാത്രം ഇടം

മാഞ്ചസ്റ്റർ സിറ്റിയുടെ ഇതിഹാസ മാനേജർ പെപ് ഗ്വാർഡിയോള തന്റെ എക്കാലത്തെയും മികച്ച ആറ് കളിക്കാരുടെ പട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ലയണൽ മെസ്സിയെയും ഉൾപ്പെടുത്തി. റൊണാൾഡോയും മെസിയും ഈ കാലഘട്ടത്തിൽ മുഴുവൻ ഫുട്‍ബോൾ കളിയുടെ മികവ് ലോകം മുഴുവൻ പ്രശസ്തി പടർത്തുന്നതിൽ അതിനിർണായക പങ്കാണ് വഹിച്ചത്. കരിയറിന്റെ അവസാന ഭാഗത്ത് ആണെങ്കിലും ഇരുവരും ഇപ്പോഴും ശക്തമായി തുടരുകായാണ്. ഇരുവരും ക്ലബ്ബിനും രാജ്യത്തിനുമായി 800-ലധികം ഗോളുകൾ നേടിയിട്ടുണ്ട്.

ഇരുവർക്കും പുറമെ പെലെ, ഡീഗോ മറഡോണ, ജോഹാൻ ക്രൈഫ്, ഫ്രാൻസ് ബെക്കൻബോവർ എന്നിവരെയും ഗാർഡിയോള തന്റെ കളിയിലെ മികച്ച കളിക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തി.

“ഞാൻ ഒരിക്കലും പെലെ കളിക്കുന്നത് കണ്ടിട്ടില്ല” അദ്ദേഹം പറഞ്ഞു (SPORTbible പ്രകാരം). “അദ്ദേഹം കളിക്കുന്നത് ഞാൻ ഒരിക്കലും കണ്ടിട്ടില്ല, അവനാണ് ഏറ്റവും മികച്ചതെന്ന് പറയുന്ന ആളുകളുമായി ഞാൻ സംസാരിച്ചു. മൂന്ന് ലോകകപ്പുകൾ നേടിയത് മാത്രമല്ല, അദ്ദേഹം ചെയ്തത്, ഫുട്‍ബോളിനെ മാറ്റി മറിച്ചു”

“പെലെ, (ഡീഗോ) മറഡോണ, (ജോഹാൻ) ക്രൈഫ്, (ലയണൽ) മെസ്സി, (ഫ്രാൻസ്) ബെക്കൻബോവർ, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർ ആണ് എന്റെ ലിസ്റ്റിൽ ഉള്ള താരങ്ങൾ.”

അദ്ദേഹം ഉപസംഹരിച്ചു:

“ഇത്തരത്തിൽ ഉള്ള താരങ്ങൾ ഉള്ളതിനാൽ തന്നെ ഫുട്‍ബോൾ കുറെ കൂടി എളുപ്പമാക്കും. നമുക്ക് സന്തോഷത്തോടെ ഫുട്‍ബോൾ കാണാനും പ്രവർത്തിക്കാനും സഹായിച്ചവരാണ് പ്രമുഖ താരങ്ങൾ .”

ഗാർഡിയോളയുടെ സിറ്റി കഴിഞ്ഞ വര്ഷം കിരീടങ്ങളിൽ പലതിലും മുത്തം ഇത്തിരുന്നു. ആ മികവ് അടുത്ത വർഷവും ആവർത്തിക്കാനാണ് അവരുടെ ശ്രമം.

Latest Stories

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി

 എഴുത്തിലാണെങ്കിലും ടെക്നിക്കലിയാണെങ്കിലും ഒരു ഫിലിംമേക്കറെന്ന നിലയിലും നടനെന്ന നിലയിലും ഞാൻ ഹൈ പെഡസ്റ്റലിൽ പ്ലേസ് ചെയ്യുന്ന സിനിമയാണ് 'ഗോഡ്ഫാദർ': പൃഥ്വിരാജ്

ബോച്ചെ ടീയില്‍ ലോട്ടറി വകുപ്പിന്റെ വക പാറ്റ; ചായപ്പൊടിയ്‌ക്കൊപ്പം ലക്കി ഡ്രോ; ലോട്ടറി നിയമങ്ങളുടെ ലംഘനത്തില്‍ കേസെടുത്ത് പൊലീസ്