ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിന് സന്തോഷ വാര്‍ത്ത

ഐഎസ്എല്ലില്‍ മുംബൈ സിറ്റിയെ നേരിടാന്‍ ഒരുങ്ങുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന് ആശ്വാസ വാര്‍ത്ത. പരിക്കേറ്റ് ടീമിന് പുറത്തായ മലയാളി താരം സികെ വിനീതും ഡല്‍ഹിയ്‌ക്കെതിരെ പാതിവഴിയില്‍ പരിക്കേറ്റ് തിരിച്ച് കയറിയ സൂപ്പര്‍ താരം ദിമിറ്റര്‍ ബെര്‍ബറ്റേവും പരിക്കില്‍ നിന്നും മുക്തമായതായി സൂചന.

ഇരുവരും ബ്ലാസ്റ്റേഴ്‌സിനായി പരിശീലനം ആരംഭിച്ചതായി ബ്ലാസറ്റേഴ്‌സ് ക്യാമ്പില്‍ നിന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ മുംബൈയ്‌ക്കെതിരെ കൂടുതല്‍ കരുത്തുറ്റ ബ്ലാസ്‌റ്റേഴ്‌സ് നിരയെ അവതരിപ്പിക്കാന്‍ കോച്ച് ഡേവിഡ് ജയിംസിനാകും.

അതെസമയം മുംബൈയ്ക്കെതിരേ വിനീതിനെയും ബെര്‍ബയേയും കളിപ്പിക്കണോ എന്ന കാര്യം ടീം മീറ്റിംഗിനു ശേഷം മാത്രമേ അന്തിമമായി തീരുമാനിക്കൂ. നിര്‍ണായ മത്സരങ്ങള്‍ ഇനിയുമേറെ വരാനുള്ളതിനാല്‍ പരിക്ക് പൂര്‍ണമായും ഭേദമായ ശേഷം കളത്തിലിറക്കാനാണ് കോച്ച് ഡേവിഡ് ജെയിംസ് തീരുമാനിക്കുന്നതെങ്കില്‍ വിനീതിന്റെ കാത്തിരിപ്പ് നീളും.

തുടക്കത്തിലെ മോശം പ്രകടനത്തിനുശേഷം അവസാനം കളിച്ച രണ്ടു കളികളിലും ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം നടത്തിയിരുന്നു. പൂണെയ്ക്കെതിരേ കൊച്ചിയില്‍ സമനില നേടിയപ്പോള്‍ ഡൈനാമോസിനെ അവരുടെ തട്ടകത്തില്‍ പോയി തകര്‍ത്തുവിട്ടു. പ്ലേഓഫ് സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള മത്സരങ്ങള്‍ മികച്ച പ്രകടനം നടത്തണം.

അതേസമയം, മുംബൈയ്ക്കെതിരായ മത്സരത്തിലും ഗ്യാലറികളില്‍ മഞ്ഞപ്പടയുടെ നിറഞ്ഞ സാന്നിധ്യമുണ്ടാകും. നിരവധി ആരാധകരാണ് ടീമിനൊപ്പം മുംബൈയില്‍ എത്തിയിട്ടുള്ളത്. എവേ സ്റ്റാന്‍ഡിലെ ടിക്കറ്റുകളെല്ലാം ഇതിനോടകം വിറ്റുതീര്‍ന്നിട്ടുണ്ട്.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു