ഫുട്‌ബോള്‍ ലോകത്ത് 'ബോംബ് വാര്‍ത്ത': സിറ്റിയുടെ പരിശീലകന്‍ ഗാര്‍ഡിയോള യുവന്റസിലേക്ക്

ലോകത്തിലെ ഏറ്റവും മികച്ച പരിശീലകരിലൊരാളായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പെപ് ഗാര്‍ഡിയോള ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ യുവന്റസിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ടുകള്‍. മസിമിലിയാനോ അല്ലെഗ്രി ഈ സീസണോടെ യുവന്റസ് വിടുമെന്ന സൂചനകള്‍ക്കിടെയാണ് ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിക്കുന്ന കൂടുമാറ്റത്തിന് സാധ്യതയൊരുങ്ങിയത്. 2021 വരെ മാഞ്ചസ്റ്റര്‍ സിറ്റിയുമായി കരാറുള്ള ഗാര്‍ഡിയോള ഈ സീസണിനൊടുവില്‍ ഓള്‍ഡ് ലേഡിയെ പരിശീലിപ്പിക്കാന്‍ എത്തുമെന്നാണ് യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

റയല്‍ മാഡ്രിഡില്‍ നിന്ന് സൂപ്പര്‍ താരം റൊണാള്‍ഡോ യുവന്റസിലേക്ക് ചേക്കേറുമെന്ന ആദ്യം വെളിപ്പെടുത്തിയ ഇറ്റാലിയന്‍ മാധ്യമ പ്രവര്‍ത്തകന്‍ ലുഗി ഗുവെല്‍പയാണ് ഗാര്‍ഡിയോള യുവന്റസിലെത്തുമന്ന് സൂചന നല്‍കുന്നത്. ഇറ്റാലിയന്‍ സിരി എ ചാമ്പ്യന്‍മാരുമായി നാല് വര്‍ഷത്തേക്ക് കരാര്‍ ഒപ്പു വെയ്ക്കാമെന്ന് ഗാര്‍ഡിയോള വാക്കാല്‍ ഉറപ്പ് നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് ലുഗി പറയുന്നു.

അഞ്ച് വര്‍ഷത്തെ കരാറിനൊടുവിലാണ് അല്ലെഗ്രി യുവന്റസ് വിടുന്നത്. ഈ ഒഴിവിലേക്ക് ക്ലബ്ബ് ഏറ്റവും അനുയോജ്യനായി കാണുന്നത് ഗാര്‍ഡിയോളയെയാണ്. നേരത്തെ ബാഴ്‌സലോണ, ബയേണ്‍ മ്യൂണിക്ക് എന്നീ ക്ലബ്ബുകളെ പരിശീലിപ്പിച്ച് കോച്ചിംഗ് മേഖലയില്‍ തന്റേതായ ഫിലോസഫി പയറ്റുന്ന ഗാര്‍ഡിയോള പ്രീമിയര്‍ ലീഗിലെ ഈ സീസണില്‍ സിറ്റിയെ ചാമ്പ്യന്മാരാക്കി ക്ലബ്ബിനോട് വിടപറയാനാകും ഒരുങ്ങുന്നത്.

ലയണല്‍ മെസിയെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായി കാണുന്ന ഗാര്‍ഡിയോള മെസിയുടെ ഏറ്റവും വലിയ മൈതാന വൈരി റൊണാള്‍ഡോയെ പരിശീലിപ്പിക്കുന്നതില്‍ ആരാധകര്‍രും ആകാംക്ഷയിലാണ്.

അതേസമയം, ടീമുമായുള്ള കരാര്‍ പാതിവഴിയില്‍ ഉപേക്ഷിക്കുന്ന രീതിയിലുള്ള പരിശീലകനല്ല ഗാര്‍ഡിയോള എന്നും മാഞ്ചസ്റ്റര്‍ സിറ്റി ആരാധകര്‍ക്കിടയില്‍ അദ്ദേഹത്തിനുള്ള സ്വീകാര്യതയും യുവന്റസിലേക്കുള്ള കൂടുമാറ്റം അഭ്യൂഹം മാത്രമാണെന്നും സൂചനകളുണ്ട്. റൊണാള്‍ഡോയെ ടീമിലെത്തിച്ചതിലൂടെ വമ്പന്‍ തുക മുടക്കിയ യുവെ ഗാര്‍ഡിയോളയെ ടീമിലെത്തിക്കാനൊരുങ്ങുമ്പോള്‍ പണപ്പെട്ടിക്ക് കനം മതിയാകാതെ വരുമെന്നും ചിലര്‍ നിരീക്ഷിക്കുന്നത്.

അതേസമയം, യുവന്റസില്‍ നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ഭൂരിഭാഗവും പെപ്പിന്റെ ഫിലോസഫിക്ക് അനുസരിച്ചുള്ള കളിക്കാരുമല്ല. എന്നാല്‍, ട്രാന്‍സ്ഫര്‍ വിപണിയില്‍ മികച്ച ഇടപെടലുകള്‍ നടത്തി താരങ്ങളെ കണ്ടെത്തുന്നതില്‍ ഗാര്‍ഡിയോള മിടുക്ക് തെളിയിച്ചിട്ടുള്ളതാണ്. എന്തായാലും വരുംദിനങ്ങളില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് ഫുട്‌ബോള്‍ ലോകം.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം