"ഞാൻ അവനെ കാണുമ്പോഴെല്ലാം എന്തൊരു ദയനീയമാണവൻ" യൂറോ 24ൽ നിന്ന് പുറത്തായ ശേഷം ഫ്രാൻസ് സൂപ്പർ താരത്തെ കുറിച്ച് ഫ്രാങ്ക് ലെബോഫ്

യുവേഫ യൂറോ 2024ലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം ഫ്രാൻസ് ഇതിഹാസം ഫ്രാങ്ക് ലെബോഫ് ഒസ്മാൻ ഡെംബലെയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തി. ജൂലൈ 9 ചൊവ്വാഴ്ച സിഗ്നൽ ഇഡുന പാർക്കിൽ സ്പെയിനിനെതിരായ സെമി ഫൈനലിൽ ലെസ് ബ്ലൂസ് പുറത്തായതിനെ തുടർന്നാണിത്. 2024 യൂറോ കാമ്പെയ്ൻ ഫ്രാൻസിനെ സംബന്ധിച്ച് നിരാശാജനകമായിരുന്നു, കാരണം ഗോൾ സംഭാവനകളൊന്നുമില്ലാതെയാണ് ഡെംബെലെ തന്റെ യൂറോ ക്യാമ്പയിൻ അവസാനിപ്പിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ പോളണ്ടിനെതിരെ ഫ്രാൻസിൻ്റെ 1-1 സമനിലയിൽ പെനാൽറ്റി മാത്രമാണ് അദ്ദേഹം നേടിയത്, അത് എംബാപ്പെ ഗോളാക്കി മാറ്റി. വലതു വിങ്ങിൽ പലപ്പോഴും കളിച്ചെങ്കിലും മികച്ച അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു.

സെമി ഫൈനലിൽ സ്പെയിനിനെതിരായ 2-1 തോൽവിക്ക് ശേഷം , ലെബോഫ് ഡെംബെലെയെ കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്ന് പറയുന്നതിൽ മടി കാണിച്ചില്ല. അദ്ദേഹം പറഞ്ഞു: “[ഡെംബെലെയ്ക്ക്] 100 ശതമാനം [നിരാശജനകമായേക്കാം]. അവനുള്ള കഴിവ് കാരണം നിരാശ മാത്രമേ അതിൽ നിന്ന് പുറത്തുവരൂ. ടൂർണമെൻ്റിലുടനീളം എനിക്ക് തോന്നിയത് അതാണ്. ഡെംബെലെയെ കാണുമ്പോഴെല്ലാം ഞാൻ ‘എന്തൊരു കഷ്ടം’ എന്ന മട്ടിലാണ് ഉണ്ടായിരുന്നത്.

“അവൻ പന്ത് തൊടുമ്പോഴെല്ലാം നിങ്ങൾ വളരെ ആവേശഭരിതരാണ്, കാരണം നിയന്ത്രണം മികച്ചതാണ്, വേഗത നല്ലതാണ് അവൻ എന്തെങ്കിലും പ്രത്യേകമായി ചെയ്യാൻ പോകുകയാണ് എന്ന് നിങ്ങൾ കരുതുന്നു. എന്നാൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല. എന്തൊരു കഷ്ടം.” അദ്ദേഹം കൂട്ടിച്ചേർത്തു.

സ്പെയിനിനെതിരായ യൂറോ 2024 സെമി ഫൈനൽ പോരാട്ടത്തിൽ ഡെംബെലെ 79 മിനിറ്റ് കളിച്ചു. 20/25 പാസുകളും 1/2 ഡ്രിബിൾ ശ്രമങ്ങളും പൂർത്തിയാക്കി, ഒരു വലിയ അവസരം സൃഷ്ടിച്ചു, കൂടാതെ 4/7 ഡ്യുവലുകൾ നേടി.കഴിഞ്ഞ സീസണിലെ ക്ലബ് തലത്തിലെ ഫോമിൻ്റെ പ്രതിഫലനമായിരുന്നു ടൂർണമെൻ്റിലെ അദ്ദേഹത്തിൻ്റെ ഫോം. പാരീസ് സെൻ്റ് ജെർമെയ്‌നിനായി 42 മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകളും 14 അസിസ്റ്റുകളും മാത്രമാണ് അദ്ദേഹം നേടിയത്.

Latest Stories

ഏഴരപ്പൊന്നാനയുടെ സ്വർണശുദ്ധി പരിശോധിച്ച് ഉറപ്പ് വരുത്താൻ നിർദേശം നൽകി ഹൈക്കോടതി; അറ്റകുറ്റപ്പണിക്കിടെ സ്വർണപ്പാളി മാറ്റിയെന്ന ഭക്തന്റെ പരാതിയിൽ ഉത്തരവ്

പ്രശസ്ത തമിഴ് സംവിധായകനും നടനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

വൈഭവിന് ഇപ്പോൾ അവസരം കൊടുക്കാൻ സാധിക്കില്ല, മികച്ച ഫോമിലുള്ള ഒരുപാട് താരങ്ങൾ നിലവിലുണ്ട്: ശ്രേയസ് അയ്യർ

'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി പോലീസിന്റെ മിന്നൽ പരിശോധന; വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

ശബരിമല സ്വര്‍ണക്കൊള്ള കേസ്; ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

എതിരാളികളെ നിസാരമായി കാണരുതെന്ന് മനസിലായി, ഈ തോൽവിയുടെ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു: ശ്രേയസ് അയ്യർ

16-കാരിയെ തട്ടികൊണ്ട് പോയി തടവില്‍ പാര്‍പ്പിച്ച് പീഡനം; പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയത് ലഹരി പരിശോധനയ്ക്കിടെ

ഇറാനെ തിരിച്ചടിച്ച് അമേരിക്ക; വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്നാരോപിച്ച് സൈനിക കേന്ദ്രങ്ങളില്‍ ശക്തമായ ആക്രമണം

കൊച്ചിയിൽ ജൂൺ 29 മുതൽ ഗതാഗത നിയന്ത്രണം; രാത്രി 11 മുതൽ രാവിലെ 6 വരെ സഹോദരൻ അയ്യപ്പൻ റോഡിൽ വാഹനങ്ങൾക്ക് പ്രവേശനമില്ല

മുസിരിസിനപ്പുറം: കോളനിവാഴ്ചയും മസാല വ്യാപാരവും വായ്ത്താരികളും മറന്നുപോയ സമുദ്രനാഗരികത; അറബിക്കടൽ എഴുതിയ കേരളം