കടം വീട്ടി ബാഴ്‌സിലോണ; നാണംകേട്ട തോൽവി ഏറ്റുവാങ്ങി ബയേൺ മ്യുണിക്ക്

ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ കരുത്തരായ ബയേൺ മ്യുണിക്കിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി രാജകീയമായി തങ്ങളുടെ പഴയ കണക്കുകൾ തീർത്ത് ബാഴ്‌സിലോണ. തീ പാറുന്ന പോരാട്ടം നടക്കും എന്ന് പ്രതീക്ഷിച്ച ആരാധകർക്ക് നിരാശയായിരുന്നു ഫലം. മത്സരത്തിൽ പൂർണ ആധിപത്യം സ്ഥാപിച്ചത് ബയേൺ മ്യുണിക് ആയിരുന്നെങ്കിലും ബാഴ്‌സയുടെ പ്രധിരോധ നിരയുടെ മുൻപിൽ അവർക്ക് അടിയറവ് പറയേണ്ടി വന്നു.

ബാഴ്‌സയ്ക്ക് വേണ്ടി മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ റാഫിൻഹ ലീഡ് ഗോൾ നേടി. ഇന്നത്തെ കളിയിൽ അദ്ദേഹം ഹാട്രിക് ഗോളുകളാണ് ബാഴ്‌സയ്ക്ക് വേണ്ടി നേടിയത്. കൂടാതെ റോബർട്ട് ലെവൻഡോവ്സ്കിയും 36 ആം മിനിറ്റിൽ ഗോൾ നേടി. മത്സരത്തിൽ മികച്ച മുന്നേറ്റങ്ങൾക്ക് ബയേൺ ശ്രമിച്ചെങ്കിലും ഗോൾ നേടാൻ സാധിക്കാതെ പോയി.

ബയേൺ മ്യുണിക്കിന് വേണ്ടി ഹാരി കെയ്ൻ 18 ആം മിനിറ്റിൽ ഗോൾ നേടി മത്സരത്തിൽ ഉടനീളം മികച്ച പ്രകടനം കാഴ്ച വെച്ചു. മത്സരത്തിൽ 61 ശതമാനം പൊസിഷനും ബയേൺ മ്യുണിക്കിന്റെ കൈയിൽ ആയിരുന്നു. പക്ഷെ തുടക്കത്തിലേ ബാഴ്‌സ ലീഡ് നേടിയത് ബയേണിന്റെ പദ്ധതികളെ തകിടം മറിച്ചു. യുവേഫ ചാമ്പ്യൻസ് ലീഗിൽ 10 സ്ഥാനത്താണ് ബാഴ്‌സിലോണ നിൽക്കുന്നത്. ബയേൺ മ്യുണിക് 23 ആം സ്ഥാനത്തും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ