കണ്ണോട് കാൺമതെല്ലാം തലൈവാ കൺകൾക്ക് സ്വന്തമല്ലയ്, രജനികാന്തിന്റെ ആരാധകനായി ജയിലർ കാണാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയും കുടുംബവും; സിനിമ റിലീസ് ചെയ്ത ദിവസം തന്നെ റിയാദിലെ തിയേറ്ററിൽ

നിറഞ്ഞ സദസിൽ ഓടുന്ന ജയിലർ വാർത്തകൾ ഇൻസ്റാഗ്രാമിലും ട്വിറ്ററിലും ട്രെൻഡിങ് നിൽക്കുമ്പോൾ ലോക ഫുട്‍ബോളിലെ രാജാവ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് എങ്ങനെ അത് കാണാതിരിക്കാൻ പറ്റും. ക്രിസ്റ്റ്യാനോ റൊണാൾഡോ രജനി ആരാധകാണാനാണോ? അങ്ങനെ ആണെങ്കിൽ അദ്ദേഹത്തെ കുറ്റപ്പെടുത്താൻ പ്രയാസമാണ്, കാരണം ആരാണ് ഇപ്പോൾ രജനികാന്ത് ആരാധകനല്ലാത്തത്? റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ തിരക്കേറിയ ഷെഡ്യൂളിൽ നിന്ന് കുറച്ച് സമയമെടുത്ത് രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ ജയിലർ കണ്ടു.

ലോകമെമ്പാടും രജനികാന്തിന് ഒരു വലിയ ആരാധകവൃന്ദമുണ്ട്, അവർക്കിടയിൽ അദ്ദേഹം സൂപ്പർ സ്റ്റാറാനാണ്. ഫുട്ബോൾ ഇതിഹാസമായ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ തിരക്കുകളിൽ നിന്ന് ഇടവേള എടുത്ത് രജനികാന്തിന്റെ ഏറ്റവും പുതിയ സിനിമ കാണുന്നതിന് വേണ്ടി സമയം കണ്ടെത്തി എന്നതിൽ അതിശയിക്കാനില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കുടുംബം ഒരു തിയേറ്ററിൽ നിൽക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു, ഫോട്ടോ ഇപ്പോൾ വൈറലായിരിക്കുകയാണ്.

റൊണാൾഡോയും കുടുംബവും രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ “ജയിലർ” സിനിമ റിലീസ് ചെയ്ത അതേ ദിവസം തന്നെ തീയറ്ററുകളിൽ പോയെങ്കിലും ആ സിനിമയാണോ കണ്ടതെന്ന് വ്യക്തമല്ല. പ്രശസ്തനും ബഹുമാന്യനുമായ ഇന്ത്യൻ നടനായ രജനികാന്തിനോടുള്ള ആരാധന പ്രകടമാക്കിക്കൊണ്ട്, റിയാദിൽ റൊണാൾഡോ സിനിമ കണ്ടതായി റിപ്പോർട്ടുണ്ട്. എന്നിരുന്നാലും, അദ്ദേഹം യഥാർത്ഥത്തിൽ ഈ സിനിമ തന്നെയാണോ കണ്ടതെന്ന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

സോഷ്യൽ മീഡിയയിൽ രാഷ്ട്രീയ നേതാക്കളായ എം.കെ. സ്റ്റാലിനും പിണറായി വിജയനും ജയിലർ സിനിമ ആസ്വദിക്കുന്നത് നേരത്തെ വൈറലായിരുന്നു. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം രജനികാന്ത് “ജയിലർ” എന്ന ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ്. ചിത്രത്തിൽ മുത്തുവേൽ പാണ്ഡ്യനായി അദ്ദേഹം തകർത്ത് അഭിനയിച്ചു. റിലീസ് ചെയ്‌തതു മുതൽ പ്രേക്ഷകരിൽ നിന്ന് നല്ല അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്.

Latest Stories

രാജ്യം 79-ാം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവിൽ; പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തി

സഞ്ജുവിന് പകരം ജഡേജയെയോ റുതുരാജിനെയോ തരണമെന്ന് രാജസ്ഥാൻ, ചെന്നൈയുടെ പ്രതികരണം ഇങ്ങനെ

IPL 2026: 'ആളുകൾ അദ്ദേഹത്തിനായി ധാരാളം പണം ചെലവഴിക്കും'; വരാനിരിക്കുന്ന മിനി-ലേലത്തിൽ ഏറ്റവും വിലയേറിയ കളിക്കാരൻ ആരെന്ന് പ്രവചനം

Asia Cup 2025: “നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര മോശമായി ഇന്ത്യ ഞങ്ങളെ തോൽപ്പിക്കും”; പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്‌കരിക്കാൻ പ്രാർത്ഥിച്ച് പാക് മുൻ താരം

പാലിയേക്കര ടോള്‍: ഇത്രയും മോശം റോഡില്‍ എങ്ങനെ ടോള്‍ പിരിക്കുമെന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്; 'ഞാന്‍ ആ വഴി പോയിട്ടുണ്ട്', ദേശീയ പാത അതോറിറ്റിയെ നിര്‍ത്തിപ്പൊരിച്ച് സുപ്രീം കോടതി

കോഹ്‌ലിയുമായുള്ള താരതമ്യമാണ് ബാബർ അസമിന്റെ പതനത്തിന് പിന്നിലെ പ്രധാന കാരണം: അഹമ്മദ് ഷെഹ്സാദ്

അനധികൃത സ്വത്ത് സമ്പാദനകേസ്; എം ആര്‍ അജിത് കുമാറിന് ക്ലീൻചിറ്റ് നല്‍കിയ അന്വേഷണ റിപ്പോർട്ട് തള്ളി കോടതി

ഐപിഎൽ 2026: ചെന്നൈ സൂപ്പർ കിംഗ്സിലേക്കുള്ള സഞ്ജു സാംസണിന്റെ കൈമാറ്റം നടക്കില്ല: ആർ. അശ്വിൻ

“അഷസ് പോലെ നിലവാരം മികച്ചതായി തോന്നിയില്ല″: ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര മികച്ചതാണെന്ന് അംഗീകരിക്കാൻ വിസമ്മതിച്ച് മൈക്കൽ ആതർട്ടൺ

സഞ്ജു സാംസണെ പുറത്താക്കി പകരം ആ താരത്തെ കൊണ്ട് വരണം: ദീപ്‌ദാസ് ഗുപ്ത