മെസിയെയും കൂട്ടരെയും ഭീരുക്കൾ എന്ന് വിളിച്ച് റോഡ്രിഗോ, താരത്തിന് കലക്കൻ മറുപടി നൽകി മെസി; വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെ വീഴ്ത്തി അർജന്റീന. കാനറിറുകളുടെ തട്ടകമായ മാരക്കാനയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീനയുടെ വിജയം. 63ാം മിനിറ്റിൽ ബുള്ളറ്റ് ഹെഡറിലൂടെ ഒറ്റമെൻഡിയാണ് അർജന്റീനയുടെ വിജയഗോൾ നേടിയത്. ഇത് ബ്രസീലിന്റെ യോഗ്യത മത്സരത്തിലെ തുടർച്ചയായ മൂന്നാം ഹോൾവിയാണ്. പരാജയം അവരെ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്ത് എത്തിച്ചപ്പോൾ അര്ജന്റീന ഒന്നാം സ്ഥാനത്ത് തുടരുന്നു.

മത്സരത്തിന് തുടക്കം മുതൽ ഒരുപാട് വിവാദങ്ങൾ അരങ്ങേറി. ബ്രസീലിന് പൊലീസും അര്ജന്റീന ആരാധകരും തമ്മിൽ ഏറ്റുമുട്ടുക ആയിരുന്നു. ഇതിനെ തുടർന്ന് മത്സരം തസപെട്ടു. മെസിയുടെ നിർദേശ പ്രകാരം ടീം ഡ്രെസിങ് റൂമിലേക്ക് പോയി. ശേഷം കുറച്ച് സമയത്തിന് ശേഷം തിരികെ എത്തി. എന്നാൽ പിന്നീട് വാർത്തകളിൽ നിറഞ്ഞത് മെസിയും ബ്രസീലിയൻ താരം റോഡ്രിഗോയും തമ്മിൽ ഉള്ള തർക്കം ആയിരുന്നു.

അര്ജന്റീന താരങ്ങൾ ഡ്രസ്സിംഗ് റൂമിൽ നിന്നും ഇറങ്ങിവരുന്ന സമയത്ത് റോഡ്രിഗോ ഗോസ് ഡി പോളിനോട് സംസാരിക്കുകയായിരുന്നു.അവർ പറഞ്ഞ കാര്യങ്ങൾ എന്താണെന്ന് അറിയില്ല. ആ സമയത്ത് മെസി കൂടി ഇരുവർക്കും ഒപ്പം ചേർന്നു. അപ്പോഴാണ് ഭീരുക്കൾ എന്ന പരാമർശം റോഡ്രിഗോ മെസിയോട് നടത്തിയത്.

” ഞങ്ങൾ ലോക ചാമ്പ്യന്മാരായ ടീമാണ്. ഞങ്ങൾ എങ്ങനെയാണ് ഭീരുക്കൾ ആകുന്നത്. വാക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം. ” ഇതായിരുന്നു മെസ്സി റോഡ്രിഗോയോട് പറഞ്ഞിരുന്നത്. വിവിധങ്ങൾ നിറഞ്ഞ മത്സരം ജയിച്ചതിന് പിന്നാലെ ഇരുടീമിലെ താരങ്ങളും വാക്കുകൾ പരസ്പരം പറയുന്നത് തുടങ്ങിയിട്ടുണ്ട്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ