ബാഴ്‌സലോണ സൂപ്പർകോപ്പ ഡി എസ്പാന ഫൈനലിൽ; കളമൊരുങ്ങുന്നത് എൽ ക്ലാസിക്കോ ഫൈനലിനോ?

യുവതാരങ്ങളായ ഗവിയുടെയും ലാമിൻ യമാലിന്റെയും മികച്ച പ്രകടനത്തിൽ അത്‌ലറ്റിക് ബിൽബാവോയ്‌ക്കെതിരെ വിജയിച്ച് ബാഴ്‌സലോണ സൂപ്പർകോപ്പ ഡി എസ്പാന ഫൈനലിൽ. ഇതുവരെ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തതിനാൽ കളിക്കാനുള്ള ലൈസൻസ് റദ്ദാക്കിയതിന് ശേഷം ഡാനി ഓൾമോ ഇല്ലാതെ ഇറങ്ങിയ ബാഴ്‌സലോണ ബുധനാഴ്ച അത്‌ലറ്റിക് ബിൽബാവോയ്‌ക്കെതിരെ 2-0 ന് വിജയിച്ച് സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ പ്രവേശിച്ചു.

സ്പാനിഷ് പ്ലേമേക്കർ ഡാനി ഓൾമോയ്ക്ക് മത്സരത്തിന് മുമ്പ് താൽക്കാലിക അടിസ്ഥാനത്തിൽ വീണ്ടും കളിക്കാൻ അനുമതി ലഭിച്ചെങ്കിലും കോപ്പ ഡെൽ റേ ജേതാക്കളായ അത്‌ലറ്റിക്കിനെതിരെ കളിക്കാനുള്ള തീരുമാനം അദ്ദേഹത്തിനോ അതേ സ്ഥാനത്തുള്ള പാവ് വിക്ടറോ വളരെ വൈകിയാണ് വന്നത്. കളി ആരംഭിച്ച് 17 മിനിറ്റിന് ശേഷം ഗാവി ബാഴ്‌സലോണയെ മുന്നിലെത്തിച്ചു. ഇടവേളയ്ക്ക് ശേഷം വിങ്ങർ ലാമിന് യമാൽ രണ്ടാം ഗോളും നേടി.

സൗദി അറേബ്യയിൽ നടക്കുന്ന രണ്ടാം സെമി ഫൈനലിൽ വ്യാഴാഴ്ച സ്പാനിഷ്, യൂറോപ്യൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് കപ്പ് റണ്ണേഴ്‌സ് അപ്പായ മയ്യോർക്കയെ നേരിടും.” രണ്ടാം സെമിയിൽ റയൽ മാഡ്രിഡ് വിജയിച്ചാൽ ലോക ഫുട്ബോളിലെ ഏറ്റവും ഗ്ലാമർ പോരാട്ടമായ എൽ ക്ലാസിക്കോക്ക് ഫൈനലിൽ കളമൊരുങ്ങും. അത്ലറ്റിക് ഞങ്ങളെ വളരെയധികം ഓടാൻ പ്രേരിപ്പിക്കുന്ന വളരെ ശാരീരികമായ ടീമാണ്.

അവസാനം വരെ ഞങ്ങൾ കഷ്ടപ്പെട്ടു. പക്ഷേ ഞങ്ങൾക്ക് നന്നായി കളിക്കാൻ കഴിഞ്ഞു. ഞങ്ങൾ വളരെ സന്തുഷ്ടരാണ്.” മത്സര ശേഷം യമാൽ മോവിസ്റ്റാറിനോട് പറഞ്ഞു. വീണ്ടും കളിയ്ക്കാൻ അവസരം ഡാനി ഓൾമോയെയും വിക്ടറിനെയും സംബന്ധിച്ച സ്‌പെയിനിൻ്റെ ദേശീയ സ്‌പോർട്‌സ് കൗൺസിലിൻ്റെ തീരുമാനത്തെ ബാഴ്‌സ കോച്ച് ഹൻസി ഫ്ലിക്ക് അഭിനന്ദിച്ചു. “ഈ ശരിയായ തീരുമാനത്തിൽ ക്ലബ്ബ് മുഴുവനും വളരെ സന്തുഷ്ടരാണ്.” ബാഴ്‌സയുടെ അമരത്ത് തൻ്റെ ആദ്യ കിരീടം നേടുമെന്ന പ്രതീക്ഷയിൽ ഫ്ലിക് പറഞ്ഞു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം