റയൽ സൂപ്പർതാരത്തെ ടീമിലെത്തിക്കാൻ ബാഴ്‌സയുടെ അപ്രതീക്ഷിത നീക്കം, സംഭവിച്ചാൽ ചരിത്രം

മുൻ റയൽ മാഡ്രിഡ് സൂപ്പർതാരം എയ്ഞ്ചൽ ഡി മരിയയ്ക്ക് വേണ്ടി ബാഴ്‌സലോണ അപ്രതീക്ഷിത നീക്കം നടത്താൻ ഒരുങ്ങുന്നതായി റിപോർട്ടുകൾ പറയുന്നു. കറ്റാലൻ ടീം അവരുടെ ആക്രമണം ശക്തിപ്പെടുത്താൻ ശ്രമിക്കുകയും കൂടുതൽ പരിചയസമ്പന്നരായ കളിക്കാരെ ചേർക്കാൻ താൽപ്പര്യപ്പെടുകയും ചെയ്യുന്നതായിട്ടും റിപോർട്ടുകൾ പറയുന്നു. പോയിന്റ് വെട്ടി കുറച്ചാൽ തന്നെ നിലവിൽ അത്ര നല്ല അവസ്ഥയിൽ അല്ലാത്ത യുവന്റസിൽ കളിക്കുന്ന ഡി മരിയയ്ക്കും ക്ലബ് വിടുന്നതിനോട് താത്പര്യമുണ്ട്.

റിപ്പോർട്ട് പ്രകാരം ഡി മരിയ ബാഴ്‌സലോണയുടെ റഡാറിൽ ഉണ്ട്. ആക്രമണത്തിൽ പരിചയസമ്പന്നനായ ഒരു കളിക്കാരനെ ചേർക്കാൻ സാവി ആഗ്രഹിക്കുന്നു, മുൻ പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) താരമാണ് ലാ ലിഗ ഭീമന്മാരിൽ ചേരാൻ സാധ്യതയുള്ളവരുടെ പട്ടികയിലെ ഏറ്റവും പുതിയ പേര്.

കഴിഞ്ഞ വേനൽക്കാലത്തും താരത്തിന്റെ പേര് ബാഴ്സയുമായി ബന്ധപ്പെട്ടിരുന്നു, എന്നാൽ ക്യാമ്പ് നൗവിലുള്ളവർ ഈ ആശയം നിരസിച്ചതായി മുണ്ടോ ഡിപോർട്ടീവോ അവകാശപ്പെട്ടു. യുവന്റസിൽ ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച അദ്ദേഹം കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ തന്റെ രാജ്യത്തെ വിജയിപ്പിക്കുകയും ചെയ്തു.

ഡി മരിയ ഈ സീസണിൽ യുവന്റസിനായി സീരി എയിൽ 12 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, രണ്ട് അസിസ്റ്റും മൂന്ന് ഗോളുകളും നേടിയിട്ടുമുണ്ട്. റയലിനായി നാല് വർഷം കളിച്ചിട്ടുള്ള താരമാണ് ഡി മരിയ, സാധാരണ റയലിലുള്ള താരങ്ങൾ ബാഴ്‌സയിലോ തിരിച്ചോ അങ്ങനെ വരാറില്ലാത്തതാണ്

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ