ബ്രസീലിനെ ഒഴിവാക്കാൻ രണ്ടാം സ്ഥാനത്തിന് വേണ്ടി ഒരു "ചൂതാട്ടം", പ്രതികരണവുമായി ലൂയിസ് എൻറിക്

ഫേവറിറ്റുകളായ ബ്രസീലുമായുള്ള ക്വാർട്ടർ ഫൈനൽ പോരാട്ടം ഒഴിവാക്കാമെന്ന പ്രതീക്ഷയിൽ ജപ്പാനെതിരെ വ്യാഴാഴ്ച നടക്കുന്ന അവസാന ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ രണ്ടാം സ്ഥാനത്തിനായി കളിച്ച് സ്പെയിൻ “ചൂതാട്ടം” നടത്തില്ലെന്ന് ലൂയിസ് എൻറിക് പറഞ്ഞു.

കോസ്റ്റാറിക്കയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ സ്പെയിൻ 7-0 ന് ജർമ്മനിയുമായി 1-1 ന് സമനിലയിൽ പിരിയുകയും ചെയ്തിരുന്നു. ഗ്രൂപ്പിലെ വിജയികൾ ഗ്രൂപ്പ് എഫിലെ റണ്ണേഴ്‌സ് അപ്പിനെ — മൊറോക്കോ, ക്രൊയേഷ്യ അല്ലെങ്കിൽ ബെൽജിയം — ഗ്രൂപ്പ് ജിയിലെ വിജയികളുമായി ക്വാർട്ടർ ഫൈനലിന് മുമ്പ് റൗണ്ട് ഓഫ് 16 ൽ നേരിടും.

ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തുന്നത് തന്റെ ടീമിന് നല്ലതായിരിക്കുമോ എന്ന് ചോദിച്ചപ്പോൾ, “ഇതൊരു വലിയ ചോദ്യമാണ്, കാരണം ഞങ്ങളും അതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്,” ലൂയിസ് എൻറിക് ബുധനാഴ്ച ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

“ഞങ്ങൾ രണ്ടാമത് ഫിനിഷ് ചെയ്യാൻ വേണ്ടി കളിച്ചെന്ന് സങ്കൽപ്പിക്കുക, മത്സരം 90-ാം മിനിറ്റിലെത്തി, രണ്ട് ഗെയിമുകളും , 15 സെക്കൻഡ് ശേഷിക്കെ ഗോൾരഹിതമായി നിൽക്കുന്നു. 95-ാം മിനിറ്റിൽ ജപ്പാനും കോസ്റ്റാറിക്കയും സ്കോർ ചെയ്തു. ചൂതാട്ടം നടത്തിയതിനാൽ ഞങൾ പുറത്താകും. .

“അല്ലെങ്കിൽ ജർമ്മനി 5-0ന് മുന്നിലാണെന്ന് സങ്കൽപ്പിക്കുക, ഞങ്ങൾ ഒരു സമനിലയ്ക്കായി നോക്കുകയാണ്, ജപ്പാൻ സ്കോർ ചെയ്ത ഞങ്ങൾ പുറത്തായി. നിങ്ങൾക്ക് വളരെ നല്ല ടീമുണ്ടെന്നും ഏഴ് മത്സരങ്ങൾ കളിച്ചാൽ ഫൈനലിൽ എത്തുക ഉള്ളു എന്ന ബോധം വേണം. ഇത് രണ്ടാമത് ഫിനിഷ് ചെയ്യുന്നതിനെക്കുറിച്ചല്ല. ഞങ്ങൾക്ക് ഒന്നാമതായി ഫിനിഷ് ചെയ്യണം. ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെ കളിക്കുകയാണെങ്കിൽ, നല്ലത് , ഞങ്ങൾ ബ്രസീലുമായി കളിക്കും.”

കോസ്റ്റാറിക്കയ്‌ക്കെതിരെ സ്‌പെയിനിന്റെ 7-0 വിജയം — ഒരു ലോകകപ്പിലെ രാജ്യത്തെ എക്കാലത്തെയും വലിയ വിജയം ആയിരുന്നു,. അതിന് ശേഷം  ജര്മനിയുമായി സമനിലയിൽ പിരിഞ്ഞു,

അഞ്ച് തവണ ലോകകപ്പ് ജേതാക്കളായ ബ്രസീൽ ഇതുവരെ പരമാവധി 6 പോയിന്റുകൾ നേടിയിട്ടുണ്ട്, അവരുടെ ഗ്രൂപ്പ് ജി ഓപ്പണറിൽ സെർബിയയെ 2-0 ന് തോൽപ്പിച്ച് റിച്ചാർലിസണിന്റെ രണ്ടാം പകുതിയിൽ നേടിയ ഇരട്ട ഗോളിന് നന്ദി, കാസെമിറോയുടെ വൈകിയുള്ള സ്‌ട്രൈക്ക് സ്വിറ്റ്‌സർലൻഡിനെതിരെ 1-0 ന് വിജയം ഉറപ്പിച്ചു. “ബ്രസീൽ ഒരു ലോകശക്തിയാണ്, ഏത് ലോകകപ്പിലും ജയിക്കാൻ സാധ്യത ഉള്ള ടീമാണ് .”

“ബ്രസീൽ എല്ലായ്‌പ്പോഴും മികച്ച കളി കളിക്കും. നല്ല പ്രകടനമാണ് അവരും ഫ്രാൻസുമൊക്കെ ഈ ലോകകപ്പിൽ നടത്തിയത്.”

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക