'എംബാപ്പയ്ക്ക് വേണ്ടി വിനിഷ്യസിനെ തഴയുന്നു'; റയൽ മാഡ്രിഡ് ക്യാമ്പിലെ സംഭവങ്ങൾ ഇങ്ങനെ

ലാലിഗയിൽ ഏറ്റവും മികച്ച തുടക്കം കിട്ടിയിട്ടും കാര്യമായ പ്രയോജനം നടത്താൻ സാധികാത്ത ടീമായി മാറിയിരിക്കുകയാണ് റയൽ മാഡ്രിഡ്. ലോകത്തിലെ ഏറ്റവും മികച്ച ക്ലബ് ടീം എന്ന വിശേഷണം കിട്ടിയിട്ടും ഇപ്പോൾ ഏത് ചെറിയ ടീമിന് വേണമെങ്കിൽ വന്നു തോൽപ്പിച്ചിട്ട് പോകാം എന്ന അവസ്ഥയിലായി കാര്യങ്ങൾ. വിവിധ രാജ്യങ്ങളിലെ ഏറ്റവും മികച്ച താരങ്ങളായ ജൂഡ് ബെല്ലിങ്‌ഹാം, വിനീഷ്യസ് ജൂനിയർ, കിലിയൻ എംബപ്പേ, എൻഡ്രിക്ക് എന്നിവർ ഉണ്ടായിട്ടും ടീമിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്നില്ല.

അവസാനമായി കളിച്ച രണ്ട് മത്സരങ്ങൾ അവർ തോൽവി ഏറ്റ് വാങ്ങിയിരുന്നു. ആരാധകർ ഏറ്റവും കൂടുതൽ പ്രതീക്ഷകൾ അർപ്പിച്ച താരമായ കിലിയൻ എംബാപ്പയ്‌ക്ക് റയലിൽ വേണ്ട പോലെ തിളങ്ങാൻ സാധിക്കുന്നില്ല. 15 മത്സരങ്ങളിൽ നിന്ന് എട്ടു ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. എട്ടുമത്സരങ്ങളിൽ അദ്ദേഹം ഗോളുകൾ ഒന്നും നേടിയിട്ടില്ല. പല അവസരങ്ങളും അദ്ദേഹം പാഴാക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ താരത്തിന് വലിയ വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്.

എംബപ്പേ കളിക്കളത്തിൽ ഏറ്റവും കൂടുതൽ കളിക്കാൻ ആഗ്രഹിക്കുന്ന സ്ഥലം ഇടതുവിങ് ആണ്. വിനീഷ്യസ് ജൂനിയർ ഇടത് വിങ്ങിൽ ഉള്ളതുകൊണ്ട് തന്നെ എംബപ്പേക്ക് അവിടെ അവസരം ലഭിക്കുന്നില്ല. റയൽ ക്യാമ്പിൽ നിന്നും ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോട്ട് ഇപ്പോൾ പുറത്ത് വരുന്നുണ്ട്. അതായത് വിനിഷ്യസിനെക്കാൾ കൂടുതൽ വില റയൽ കല്പിക്കുന്നത് എംബാപ്പയ്ക്കാണ് എന്നാണ് അതിൽ പറയുന്നത്.

എംബാപ്പയെ വിനിയുടെ സ്ഥാനത്ത് കളിപ്പിച്ച് ഫോമിലേക്ക് തിരികെ കൊണ്ട് വരാനാണ് റയൽ ആഗ്രഹിക്കുന്നത്. എന്നാൽ വിനീഷ്യസ് തകർപ്പൻ പ്രകടനമാണ് ടീമിൽ നടത്തി വരുന്നത്. 9 ഗോളുകളും ആറ് അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. പക്ഷേ എംബപ്പേ ഇതിനേക്കാൾ കൂടുതൽ മികച്ച പ്രകടനം പുറത്തെടുക്കും എന്നാണ് റയൽ മാഡ്രിഡ് മാനേജ്‌മന്റ് വിശ്വസിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ