കൂട്ടുകാർക്കു വേണ്ടി ബാഴ്‌സയെ മെസി കൈവിട്ടോ?; സംശയങ്ങൾ ഉയർത്തി സൽക്കാര ചിത്രം

സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലണോയുമായി നിന്ന് സൂപ്പർ താരം ലയണൽ മെസി പിരിയുന്നത് സംബന്ധിച്ച ചർച്ചകൾ ഫുട്‌ബോൾ വൃത്തങ്ങളിൽ ചൂടുപിടിക്കുകയാണ്. മെസി ബാഴ്‌സ വിടാൻ ആരാണ് കാരണമായതെന്ന ചോദ്യവും ആരാധകർ ഉന്നയിക്കുന്നു. എന്നാൽ ബാഴ്‌സയെ കൈവിടാൻ മെസി തീരുമാനിച്ചിരുന്നോ എന്ന സംശയം ഉയരുകയാണ് ഇപ്പോൾ. മെസി ടീമിനൊപ്പം ഇനിയുണ്ടാകില്ലെന്ന ബാഴ്‌സ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് 24 മണിക്കൂറിന് മുൻപ് പുറത്തുവന്ന ചിത്രമാണ് ഈ സന്ദേഹത്തിന് പിന്നിൽ.

ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുടെ താരങ്ങൾക്കൊപ്പം മെസി നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. എയ്ഞ്ചൽ ഡി മരിയ, നെയ്മർ, ലിയനാർഡോ പരേഡസ്, മാർക്കോ വെറാറ്റി എന്നിവരാണ് ചിത്രത്തിലുള്ളത്. പിഎസ്ജിയിലെ സുഹൃത്തുക്കൾക്കൊപ്പം തീൻമേശ പങ്കിട്ടതോടെയാണ് മെസി മനസ്സ് മാറ്റിയതെന്ന് ആരോപണമുണ്ട്.

കരാർ ചർച്ചകൾക്കിടെ ബാഴ്‌സ വിട്ടുപോകുമെന്ന സൂചന മെസി നൽകിയതായും പറയപ്പെടുന്നു. ബാഴ്‌സലോണയിൽ മെസിയുടെ സഹതാരമായിരുന്ന ബ്രസീലിയൻ സ്‌ട്രൈക്കർ നെയ്മർ താരത്തെ കുറച്ചുകാലമായി പിഎസ്ജിയിലേക്ക് ക്ഷണിക്കുന്നുണ്ട്. അർജന്റീന ടീമിലെ കളിക്കൂട്ടുകാരൻ ഡി മരിയയുടെ പ്രേരണയും മെസിയുടെ നിലപാട് മാറ്റത്തിന് പിന്നിലുണ്ടെന്ന് പറയപ്പെടുന്നു.

അടുത്തകാലത്തായി മനസ്സില്ലാമനസോടെയാണ് മെസി ബാഴ്‌സക്കായി കളിച്ചിരുന്നത്. കഴിഞ്ഞ സീസണിൽ ബാഴ്‌സലോണ വിടാൻ മെസി സന്നദ്ധ പ്രകടിപ്പിച്ചിരുന്നു. എന്നാൽ താരം ഫ്രീ ട്രാൻസ്ഫറിന് അർഹനായിരുന്നില്ല. 700 മില്യൺ യൂറോ കെട്ടിവെച്ചാൽ ക്ലബ്ബ് വിടാൻ അനുവദിക്കാമെന്നായിരുന്നു ബാഴ്‌സ അധികൃതർ അന്ന് മെസി അറിയിച്ചത്. അതിനുശേഷം ബാഴ്‌സ മാനെജ്‌മെന്റുമായി രസത്തിലല്ലായിരുന്നു മെസി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ