'പുള്‍ ഷോട്ടിന് ശ്രമിക്കരുത്' സഹീറിന് മുന്നറിയിപ്പുമായി ഗംഭീര്‍

മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ സഹീര്‍ ഖാന്റെ കല്യാണമായിരുന്നു കഴിഞ്ഞ ദിവസം. ബോളിവുഡ് താരവും നടിയും മോഡലുമായ സാഗരികയായിരുന്നു വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളൊക്കെ ആശംസയുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.എന്നാല്‍ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിന്റെ ട്വീറ്റാണ് ഇപ്പോള്‍ ട്വിറ്ററില്‍ തരംഗം.

“ആശംസകള്‍ സഹീര്‍, ഒടുവില്‍ സഹീറിനെതിരെയും ബൗണ്‍സറുകള്‍ എറിയാന്‍ ഒരാളായി. എന്റെ സഹോദരാ.. അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുകയാണ് ഒരിക്കലും പുള്‍ഷോട്ടിന് ശ്രമിയ്ക്കരുത്.ആ ബൗണ്‍സറുകള്‍ ലീവ് ചെയ്യുന്നതായിരിയ്ക്കും നല്ലത്” എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്.

താന്‍ പറഞ്ഞത് ശെരിയല്ലേ എന്ന് ഗംഭീര്‍ യുവരാജിനോടും ഹര്‍ഭജനോടും ചോദിയ്ക്കുന്നുമുണ്ട്. ഡല്‍ഹി താരത്തിന്റെ രസികന്‍ ട്വീറ്റിന് വന്‍ പ്രതികരണമാണ് ലഭിച്ചത്.

2011 ല്‍ വിവാഹിതനായ ഗംഭീര്‍ സഹീറിന്റെ സഹതാരമായിരുന്നു. വ്യത്യസ്ത മതവിഭാഗത്തില്‍ നിന്നുള്ളവരായതിനാല്‍ മതപരമായ ചടങ്ങുകളൊക്കെ ഒഴിവാക്കി നിയമപരമായിട്ടായിരുന്നു ഇരുവരുടെയും വിവാഹം.

സഹീര്‍ ഖാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും 2015 ല്‍ വിരമിച്ചിരുന്നു.ഇന്ത്യയ്ക്കു വേണ്ടി 92 ടെസ്റ്റില്‍ നിന്നായി 311 വിക്കറ്റുകളും 200 ഏകദിനങ്ങളുല്‍ നിന്നായി 282 വിക്കറ്റുകളും നേടിയിട്ടുണ്ട്.ബോളുവുഡിന്റെ കിങ് ഖാനായ ഷാരൂഖ് നായകനായ “ചക്‌ദേ ഇന്ത്യ”യിലെ നായികയായിട്ടായിരുന്നു സാഗരികയുടെ അരങ്ങേറ്റം.

Latest Stories

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ

അനന്യ പാണ്ഡെയെ ഉപേക്ഷിച്ചു, മുന്‍ കാമുകി ശ്രദ്ധയുടെ അടുത്തേക്ക് തിരിച്ചു പോയി ആദിത്യ; വീഡിയോ വൈറല്‍

രോഹിത്തിനു ശേഷം നായകനായി പരിഗണനയിലുണ്ടായിരുന്നത് ഹാര്‍ദ്ദിക്കോ പന്തോ അല്ല..!, വെളിപ്പെടുത്തി മുന്‍ ചീഫ് സെലക്ടര്‍

ഒരു കൈയിൽ ചായ കുടിച്ച് റിലാക്സ് ചെയ്ത സമയത്ത്..., കൂട്ടത്തകർച്ചക്കിടെ താൻ നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ച് ദിനേശ് കാർത്തിക്ക്; അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിതമായ സൈബര്‍ ആക്രമണം; കെഎസ്ആര്‍ടിസി ഡ്രൈവറെ മഹത്വവല്‍ക്കരിക്കുന്നു; പിന്നില്‍ മാധ്യങ്ങളെന്ന് ആനാവൂര്‍ നാഗപ്പന്‍

മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

IPL 2024: നീ അത്ര ആൾ ആയാൽ കൊള്ളില്ല കോഹ്‌ലി, സൂപ്പർ താരത്തിനെതിരെ സുനിൽ ഗാവസ്‌കർ; കൂടെ മറ്റൊരു കൂട്ടർക്കും വിമർശനം

കള്ളക്കടല്‍ പ്രതിഭാസം; തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം, തീരദേശമേഖലയിലെ വീടുകളിൽ വെള്ളം കയറി

തോൽവികൾ അംഗീകരിക്കാൻ പറ്റാത്ത ഒരേ ഒരു ഇന്ത്യൻ താരം അവൻ, ആറ്റിട്യൂഡ് തന്നെ വേറെ ലെവൽ: ഹർഭജൻ സിംഗ്

വിജയ്‌യുടെ ജീവിതത്തിലെ കയ്‌പ്പേറിയ ഭാഗം സിനിമയാക്കി.. ഇത് ഇന്‍ഡസ്ട്രിയിലെ ഒട്ടുമിക്ക ആളുകളുടെയും അനുഭവമാണ്: സംവിധായകന്‍ ഇലന്‍