സച്ചിന്റെ മകന്‍ അടുത്ത ക്രിസ് ഗെയ്ല്‍ ആവും, ഇത് മാത്രം ശ്രദ്ധിച്ചാല്‍ മതി, വെളിപ്പെടുത്തി യുവരാജ് സിങ്ങിന്റെ പിതാവ്

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ അടുത്ത ക്രിസ് ഗെയ്‌ലാവുമെന്ന് തുറന്നുപറഞ്ഞ് യുവരാജ് സിങിന്റെ പിതാവ് യോഗ്‌രാജ് സിങ്. ഇന്ത്യന്‍ ബാറ്റര്‍മാരായ ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ പോലുളള സൂപ്പര്‍താരങ്ങളെ പരിശീലിപ്പിച്ചത് യുവരാജാണ്. ബാറ്റിങ്ങിനേക്കാള്‍ കൂടുതല്‍ ബോളിങ്ങിലാണ് അര്‍ജുന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 17 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ ഇതുവരെ കളിച്ചിട്ടുളള സച്ചിന്റെ മകന്‍ 37 വിക്കറ്റുകള്‍ വീഴ്ത്തി. 532 റണ്‍സും താരപുത്രന്‍ നേടി. ഒരു സെഞ്ച്വറിയും രണ്ട് അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെയാണ് ഈ നേട്ടം.

അതേസമയം ബോളിങ്ങില്‍ ശ്രദ്ധ കുറച്ച് ബാറ്റിങ്ങില്‍ ഇനി മുതല്‍ കൂടുതല്‍ അര്‍ജുന്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് യോഗ്‌രാജ് സിങ് പറയുന്നു. “യുവരാജും സച്ചിനും അടുത്ത സുഹൃത്തുക്കളായതിനാല്‍ സച്ചിന്റെ മകനെ മൂന്ന് മാസത്തേക്ക് യുവരാജിനൊപ്പം വിടണം. അവന്‍ അടുത്ത ക്രിസ് ഗെയ്‌ലാവുമെന്ന് എനിക്ക് ഉറപ്പാണ്. പലപ്പോഴും ഒരു ഫാസ്റ്റ് ബോളര്‍ക്ക് സ്‌ട്രെസ് ഫ്രാക്ചര്‍ സംഭവിച്ചാല്‍ അത്ര ഫലപ്രദമായി പന്തെറിയാന്‍ കഴിയില്ല. കുറച്ച് കാലത്തേക്ക് അര്‍ജുനെ യുവരാജിന് കൈമാറുന്നതാണ് നല്ലതെന്ന് ഞാന്‍ കരുതുന്നു”, യോഗ്‌രാജ് സിങ് കൂട്ടിച്ചേര്‍ത്തു.

ഐപിഎലില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഇത്തവണയും മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമാണ്. എന്നാല്‍ ഈ സീസണില്‍ ഇതുവരെ ഒറ്റക്കളിയിലും ഭാഗമാവാന്‍ അര്‍ജുന് സാധിച്ചിട്ടില്ല. ഐപിഎലില്‍ കഴിഞ്ഞ സീസണുകളിലായി അഞ്ച് മത്സരങ്ങളിലാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് കളിക്കാന്‍ സാധിച്ചത്. ഈ മത്സരങ്ങളില്‍ നിന്നായി മൂന്ന് വിക്കറ്റുകളും 13 റണ്‍സുമാണ് താരപുത്രനുളളത്. ഗോവ ടീമിന് വേണ്ടിയാണ് അഭ്യന്തര ക്രിക്കറ്റില്‍ സച്ചിന്റെ മകന്‍ കളിക്കാറുളളത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ