നായകനായി യുവരാജ്, വമ്പൻ തിരിച്ചുവരവിന് ശിഖർ ധവാൻ; ഇത് കംബാക്ക് കാലം; ആരാധകർക്ക് ആവേശം

വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സിന്റെ (ഡബ്ല്യുസിഎൽ) രണ്ടാം സീസണിൽ ഇന്ത്യ ചാമ്പ്യൻസിന്റെ ക്യാപ്റ്റനായി താൻ ഉണ്ടാകുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ് സ്ഥിരീകരിച്ചു. അടുത്തിടെ പ്രഖ്യാപിച്ചതുപോലെ ജൂലൈയിൽ യുണൈറ്റഡ് കിംഗ്ഡത്തിലാണ് ടൂർണമെന്റ് നടക്കുക.

ടൂർണമെന്റിന്റെ ആദ്യ സീസണിൽ കിരീടം നേടിയപ്പോഴും യുവി തന്നെ ആയിരുന്നു നായകൻ. ഇനി ആ വിജയം ആവർത്തിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. കഴിഞ്ഞ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ടൂർണമെന്റിൽ അരങ്ങേറ്റം കുറിക്കുന്ന ശിഖർ ധവാനും ഇത്തവണ അദ്ദേഹത്തോടൊപ്പം ചേരും.

ടീമിനെ വീണ്ടും നയിക്കാൻ കഴിയുന്നതിൽ യുവരാജ് സിംഗ് ആവേശം പ്രകടിപ്പിച്ചു. “ഇന്ത്യയെ വീണ്ടും പ്രതിനിധീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ആദ്യ പതിപ്പിലെ നമ്മുടെ വിജയത്തിന്റെ ഓർമ്മകൾ എപ്പോഴും സവിശേഷമായിരിക്കും,” അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സീസണിൽ സുരേഷ് റെയ്‌ന, റോബിൻ ഉത്തപ്പ, പത്താൻ സഹോദരന്മാർ (ഇർഫാൻ & യൂസഫ്) തുടങ്ങിയ താരങ്ങൾ എല്ലാവരും കഴിഞ്ഞ സീസണിൽ മികവ് കാണിച്ചിരുന്നു. ഈ സീസണിലും ഇതിഹാസതാരങ്ങളിൽ പലരും ടീമിനൊപ്പം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം ഇന്ത്യ ചാമ്പ്യൻസ് ടീമിന്റെ ഉടമകൾ സുമന്ത് ബഹൽ, സൽമാൻ അഹമ്മദ്, ജസ്പാൽ ബഹ്‌റ എന്നിവരാണ്. ഓസ്‌ട്രേലിയ, വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക ടീമുകളാണ് നടത്തിയിരിക്കുന്നത്.

ഇന്ത്യ ചാമ്പ്യൻസിന്റെ സഹ ഉടമയായ സുമന്ത് ബഹൽ ആദ്യ സീസണിലെ അവരുടെ ചരിത്ര വിജയം അനുസ്മരിച്ചു. “പാകിസ്ഥാനെ പരാജയപ്പെടുത്തി കിരീടം നേടിയത് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. സീസൺ 2 നായി ആവേശത്തോടെ നോക്കി ഇരിക്കുന്നു. ശക്തമായ ഒരു ടീമിനൊപ്പം വീണ്ടും വിജയിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു.

ക്രിക്കറ്റ് ഇതിഹാസങ്ങൾ വീണ്ടും പോരാട്ടത്തിനിറങ്ങുമ്പോൾ, ആരാധകർക്ക് വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സിന്റെ മറ്റൊരു ആവേശകരമായ സീസൺ പ്രതീക്ഷിക്കാം.

Latest Stories

കനത്ത മഴ: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

INDIAN CRICKET: ഇനി ടീമിൽ എങ്ങാനും കയറിയാൽ ഒരിക്കലും പുറത്ത് പോകരുത്, അതിന് അവന്മാരെ കണ്ട് പഠിക്കുക; സർഫ്രാസ് ഖാന് ഉപദേശവുമായി സുനിൽ ഗവാസ്‌കർ

അന്ന് സഹോദരി, ഇനി അമ്മ വേഷം; വിജയ്‌ക്കൊപ്പം രേവതിയും

സിനിമ എടുക്കരുതെന്ന് സര്‍ക്കാറിന്റെ വിലക്ക്, ജയിലില്‍ കിടന്നു, രഹസ്യമായി ഷൂട്ട്; ഒടുവില്‍ അംഗീകാരം, ജാഫര്‍ പനാഹിക്ക് പാം ഡി ഓര്‍

കേരളത്തില്‍ നാലുദിവസം അതിതീവ്ര മഴയ്ക്ക് സാധ്യത: റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു; മലയോര മേഖലകളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സാധ്യത; ജാഗ്രത നിര്‍ദേശം

INDIAN CRICKET: അപ്പോൾ തീരുമാനിച്ച് ഉറപ്പിച്ച് ആണല്ലോ, നായകനായതിന് ശേഷമുള്ള ആദ്യ പ്രതികരണത്തിൽ ഞെട്ടിച്ച് ഗിൽ; പറഞ്ഞത് ഇങ്ങനെ

സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോര കൊണ്ട് തീര്‍ക്കാന്‍ ഒളിഞ്ഞിരുന്ന് ആഹ്വാനം നടത്തുന്ന കാലം..; വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി പ്രതികരിച്ച് മുരളി ഗോപി

9 ഭാഷകളിലും പുതിയ നടിയുടെ പേര്, ദീപികയ്ക്ക് പകരം തൃപ്തി നായികയാകും; ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് താരം

മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകള്‍ കരക്കടിഞ്ഞാല്‍ അടുത്തേക്ക് പോകുകയോ സ്പര്‍ശിക്കുകയോ ചെയ്യരുത്; കണ്ടെയ്നറില്‍ എന്താണുള്ളതെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് മന്ത്രി

CSK VS GT: ഇന്നത്തെ ഗുജറാത്ത് ചെന്നൈ പോരാട്ടം ശരിക്കും ആഘോഷിക്കണം, ആ താരത്തിന്റെ അവസാന മത്സരമാണ് ഇത്; ആരാധകർക്ക് ഷോക്ക് നൽകി മുഹമ്മദ് കൈഫ്