യൂസഫ് പത്താന് മറ്റൊരു തിരിച്ചടി കൂടി

ഉത്തേജ പരിശോധനയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് അഞ്ച് മാസം ബിസിസിഐയുടെ വിലക്കിനിരയായ യൂസഫ് പത്താനെ തേടി വീണ്ടും തിരിച്ചടി. മുഷ്താഖ് അലി ടി20 ട്രോഫിയ്ക്കുളള സൂപ്പര്‍ ലീഗ് പോരാട്ടത്തിനുളള ബറോഡ ടീമില്‍ നിന്നും യൂസഫ് പത്താനെ പുറത്താക്കി. ഇതോടെ വിലക്ക് മാറി ക്രിക്കറ്റ്് കളിക്കളത്തിലേക്ക് മടങ്ങി വരാം എന്ന പത്താന്റെ മോഹമാണ് വൃഥാവിലായത്.

ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക് ജനുവരി 15 ന് അവസാനിച്ചിരുന്നതിനാല്‍ യൂസഫ് പത്താനെ സെലക്ടര്‍മാര്‍ ടീമിലേക്ക് തിരിച്ചു വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മറിച്ച് സംഭവിക്കുകയായിരുന്നു. ഇതോടെ ജനുവരി 27, 28 തീയ്യതികളില്‍ നടക്കുന്ന ഐപിഎല്‍ താരലേലത്തിനും താരത്തിന് തിരിച്ചടി നേരിട്ടേയ്ക്കാം.

നേരത്തെ ഉത്തേജക വിവാദത്തെ തുടര്‍ന്ന് പത്താന്റെ അടിസ്ഥാന വില വെറും 75 ലക്ഷം രൂപയായി ഐപിഎല്‍ അധികൃതര്‍ നിശ്ചയിച്ചിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്കുള്ള തങ്ങളുടെ ടീമില്‍ പത്താനെ നിലനിര്‍ത്തിയിരുന്നില്ല.

ദീപക് ഹൂഡ നയിക്കുന്ന ബറോഡ ടീമില്‍ പ്രതീക്ഷിച്ചത് പോലെ തന്നെ ഇര്‍ഫാന്‍ പത്താനും ഇടം പിടിക്കാന്‍ കഴിഞ്ഞില്ല. അതെസമയം ഇര്‍ഫാന്‍ പത്താന് ബറോഡ ടീം എന്‍ഒസി അനുവദിച്ചു. ഇതോടെ താരത്തിന് മറ്റ് സംസ്ഥാനങ്ങള്‍ക്ക് വേണ്ടി ജെഴ്‌സി അണിയാം.

കരുത്തരായ ബെംഗാള്‍, ഡെല്‍ഹി, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നിവരുമായാണ് ലീഗില്‍ ബറോഡയ്ക്ക് മത്സരങ്ങളുള്ളത്.

Latest Stories

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ