ലോക ചാമ്പ്യന്മാരായ ഇന്ത്യയെ ഈ ഒരു അവസ്ഥയിലേക്ക് എത്തിച്ച നിങ്ങൾ ഒരിക്കലും ഞങ്ങളെ പരിശീലിപ്പിക്കാൻ വരരുത്'; ഗംഭീറിനെ പരിഹസിച്ച് ഐസ്‌ലന്‍ഡ് ക്രിക്കറ്റ്

ടി-20 ലോകകപ്പ് നേടിയതിനു ശേഷമുള്ള ആദ്യ പരമ്പരയിൽ നാണംകെട്ട തോൽവി സ്വന്തമാക്കി ഇന്ത്യ. ഇന്ത്യക്കെതിരെ നാടകീയമായ ജയമായിരുന്നു അയർലൻഡ് സ്വന്തമാക്കിയത്. അവസാന പന്ത് വരെ പൊരുതിയെങ്കിലും ഒരു റൺസിന്റെ ജയം അയർലൻഡ് നേടുകയായിരുന്നു. തുടക്കം മുതലേ വിക്കറ്റുകൾ നഷ്ട്ടപ്പെട്ട ഇന്ത്യക്ക് തിലക് വർമ നേടിയ അർധസെഞ്ചുറി മാത്രമായിരുന്നു രക്ഷയായത്. 46 പന്തുകളിൽ നിന്ന് 55 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.

ആദ്യം ബാറ്റ് വീശാനെത്തിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായിരുന്നു. നേരിട്ട ആദ്യ പന്തിൽ തന്നെ ഓപ്പണർമാരായ മലയാളി താരം സഞ്ജു സാംസനെയും, അഭിഷേക് ശര്മയെയും നീലപ്പടയ്ക്ക് നഷ്ടപ്പെട്ടിരുന്നു. വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ 11 പന്തിൽ 12 റൺസും, നായകൻ ശ്രേയസ് അയ്യർ ഏഴ് പന്തിൽ പത്ത് റൺസുമാണ് നേടിയത്.

ഒരു ബൗണ്ടറിയാണ് ഇഷാൻ അടിച്ചതെങ്കിൽ, രണ്ട് ബൗണ്ടറികളായിരുന്നു ശ്രേയസ് നേടിയത്. അരങ്ങേറ്റത്തിൽ പ്രിൻസ് മൂന്ന് വിക്കറ്റും, അർഷ്ദീപ് സിംഗ്, ശിവം ദുബെ എന്നിവർ രണ്ട് വിക്കറ്റുകളും ഇന്ത്യയ്ക്കായി വീഴ്ത്തി.

ഇപ്പോൾ ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ ക്രിക്കറ്റ് ലോകവും ആകെ വിമർശനം ഉയർത്തികൊണ്ടിരിക്കുകയാണ്. പരിശീലകൻ ഗംഭീറിനെ പരിഹസിച്ചുകൊണ്ട് ഐസ്‌ലന്‍ഡ് ക്രിക്കറ്റും രംഗത്തെത്തിയിരുന്നു. ‘ ഞങ്ങളുടെ കോച്ചിങ് സ്റ്റാഫ്‌സിലേക്ക് ഗൗതം ഗംഭീറിനെ എടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അങ്ങനെ പറയുമ്പോഴും അദ്ദേഹത്തിന് ചില പ്രത്യേക കഴിവുകളും ഉണ്ട് എന്നതിൽ സംശയമില്ല. ഇത്തരം മികച്ച താരങ്ങളെ ഉപയോഗിച്ച് ഇത്തരമൊരു മത്സരഫലം ഉണ്ടാക്കിയെടുക്കാൻ അസാധാരണമായ കഴിവ് തന്നെ വേണം’, ഐസ്‌ലന്‍ഡ് ക്രിക്കറ്റ് തങ്ങളുടെ എക്‌സിൽ കുറിച്ചു.

Latest Stories

സഞ്ജു സാംസൺ അടുത്ത മത്സരത്തിൽ പുറത്തായേക്കും, ആ നറുക്ക് സഞ്ജുവിന് തന്നെ സിലക്ടർമാർ കൊടുക്കും: ആകാശ് ചോപ്ര

'തമിഴ്നാടിന് ജലം, കേരളത്തിന് സുരക്ഷ...രണ്ട് സംസ്ഥാനങ്ങളും ഒരുപോലെ'; ജനങ്ങളുടെ സുരക്ഷയും കുടിവെള്ളവുമാണ് പ്രധാനമെന്ന് മന്ത്രി പ്രതാപ് റൂഡി

'മാപ്പ് സ്വീകരിക്കുന്നു, ഖേദപ്രകടനത്തെ അഭിനന്ദിക്കുന്നു'; ബോബി ചെമ്മണ്ണൂരിൻ്റെ മാപ്പപേക്ഷയിൽ പ്രതികരിച്ച് ഹണി റോസ്

സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി-യുഡിഎഫ് അംഗങ്ങള്‍ തമ്മിൽ കയ്യാങ്കളി

പി എസ് സി നിയമന വിവാദം; ആഭ്യന്തര വിജിലൻസ് അന്വേഷിക്കും, റാങ്ക് പട്ടിക പരിഷ്കരിക്കും

രാഷ്ട്രീയപ്രവേശനത്തെ കുറിച്ചുള്ള ചര്‍ച്ചകൾക്ക് വിരാമം; രാഷ്ട്രീയത്തിലേക്കില്ലെന്ന് സൂര്യ, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരും

'വോട്ടർ പട്ടികയിൽ പേരില്ല എന്ന കാരണത്താൽ അപേക്ഷ നിരസിച്ചു, പൗരത്വം നിർണ്ണയിക്കേണ്ടത് എസ് ഐ ആർ അല്ല'; ആർ രാജഗോപാൽ നേരിട്ടത് നീതി നിഷേധമെന്ന് പിണറായി വിജയൻ

'ഗുണഭോക്തൃ പട്ടിക പരിശോധിക്കാതെ സ്ത്രീസുരക്ഷ പദ്ധതിയുമായി മുന്നോട്ടില്ല'; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

'ഹണിക്കും കുടുംബത്തിനും വലിയ രീതിയിൽ മാനസിക വിഷമം ഉണ്ടാക്കി, ആത്മാർഥമായി ക്ഷമ ചോദിക്കുന്നു'; കേസ് പിൻവലിക്കണമെന്ന് ബോബി ചെമ്മണ്ണൂർ

'നാട്ടിലേക്കു വരാൻ കാരണം അമ്മൂമ്മ മാത്രമല്ല മകന്റെ ചികിത്സയ്ക്കു കൂടി, കുറച്ച് മെഡിക്കൽ പ്രശ്‌നങ്ങൾ മോനുണ്ട്'; മലക്കംമറിഞ്ഞ് തൻവി സുധീർ