ടീമിന് ആവശ്യമുള്ള സമയത്ത് നീ നിന്റെ മികവ് പുറത്തെടുത്തു, ഒരുപാട് സന്തോഷം ചേട്ടാ'; സഞ്ജുവിനെ പ്രശംസിച്ച് വിരാട് കോഹ്ലി

ടി-20 ലോകകപ്പിൽ ന്യുസിലാൻഡിനെതിരെ ഇന്ത്യക്ക് 96 ജയം. ഇതോടെ ടി 20 ലോകകപ്പ് മൂന്നാം തവണയാണ് ഇന്ത്യ നേടുന്നത്. ഇന്ത്യക്കായി വെടിക്കെട്ട് പ്രകടനവുമായി സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ശിവം ദുബെ ഹാർദിക് പാണ്ട്യ എന്നിവർ തിളങ്ങി. ആദ്യ ഇന്നിങ്‌സ് അവസാനിച്ചപ്പോൾ ഇന്ത്യ 255 റൺസ് നേടി. അടുപ്പിച്ച് മൂന്നാം മത്സരത്തിലും തകർപ്പൻ അർധ സെഞ്ചുറിയാണ് സഞ്ജു നേടിയത്. 46 പന്തിൽ 5 ഫോറും 8 സിക്‌സും അടക്കം 89 റൺസാണ് സഞ്ജു അടിച്ചെടുത്തത്. ഇപ്പോഴിതാ സഞ്ജുവിന്റെ മികവിനെ വാനോളം പുകഴ്ത്തി പറഞ്ഞിരിക്കുകയാണ് വിരാട് കോഹ്ലി.

“ഏറ്റവും കൂടുതൽ ഈ പുരസ്കാരത്തിന് അർഹനായ വ്യക്തിയിൽ നിന്നുള്ള ഉജ്ജ്വലമായ ഒരു ടൂർണമെന്റ്. ഏറ്റവും ആവശ്യമുള്ള ഘട്ടത്തിൽ നീ നിന്റെ മികവ് പുറത്തെടുത്തു. നിന്റെ നേട്ടത്തിൽ ഒരുപാട് സന്തോഷം ചേട്ടാ!” വിരാട് കുറിച്ചു.

ടൂർണമെന്റിലെ നിർണ്ണായക മത്സരങ്ങളിൽ സഞ്ജു നടത്തിയ പ്രകടനത്തെ കോഹ്‌ലി പ്രത്യേകം എടുത്തുപറഞ്ഞു. മലയാളികൾ സഞ്ജുവിനെ വിളിക്കുന്ന ‘ചേട്ടാ’ എന്ന വിളിപ്പേര് തന്നെ കോഹ്‌ലിയും ഉപയോഗിച്ചത് ആരാധകർക്കിടയിൽ നിമിഷ നേരംകൊണ്ട് വലിയ തരംഗമായിരിക്കുകയാണ്. ഒരു ടി 20 ലോകകപ്പ് ടൂർണമെന്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺ നേടിയ കോഹ്‌ലിയുടെ തന്നെ നേട്ടം മറികടന്നാണ് സഞ്ജു ഈ ടൂർണമെന്റിലെ മികച്ച താരമായത്.

Latest Stories

ദീദിയുടെ നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിനും ഇ.വി.എം. സ്ട്രോങ്ങ് റൂമിനും പുറത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊല്‍ക്കത്ത പോലീസ്; മമത ബാക്രമക്കേടുകള്‍ നടത്താതിരിക്കാന്‍ അവരെ നിരീക്ഷണത്തിലാക്കിയെന്ന് ബിജെപി

ഞാൻ പറഞ്ഞതാണ് തെരഞ്ഞെടുപ്പിന് ശേഷം വിലക്കയറ്റത്തിന്റെ ചൂടറിയുമെന്ന്, ആദ്യം ഗ്യാസ്, അടുത്തത് പെട്രോൾ-ഡീസൽ വില; ഇതാണ് ഇലക്ഷൻ ബില്ല്; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു; നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു

'ഇത്രയും വേദന അനുഭവിച്ച അമ്മയിലല്ല, മറിച്ച് ഗര്‍ഭസ്ഥശിശുവിലാണ് അമിത ശ്രദ്ധ, അവളൊരു കുട്ടിയാണ്, ഈസമയം പഠിക്കാന്‍ പോകേണ്ടവളാണ്, അവളോടാണ് നമ്മള്‍ അമ്മയാകാന്‍ പറയുന്നത്'; 15കാരിയുടെ ഗര്‍ഭച്ഛിദ്രത്തില്‍ എയിംസിനോട് കടുപ്പിച്ച് സുപ്രീം കോടതി

ആനക്കലിയിൽ രണ്ടാമത്തെ മരണം; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞ് രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു

സംസ്ഥാനത്ത് മഴ കനക്കുന്നു; ഏഴു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്

യുപിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ 22 വയസ്സുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; മുഖവും സ്വകാര്യ ഭാഗങ്ങളും വ്യക്തമാകുന്ന ദൃശ്യങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചു

“വളർച്ചയുടെ മുഖം, ചൂഷണത്തിന്റെ അടിത്തറ: തൊഴിലാളിയുടെ വേദനയിൽ നിൽക്കുന്ന വ്യവസായ ഇന്ത്യ”

'ലോകം മുഴുവന്‍ അന്വേഷിച്ചു നോക്കൂ, നമ്മള്‍ ഇത്രയും പിടിച്ചു നിന്നില്ലേ?'; വാണിജ്യ സിലിണ്ടര്‍ ഒക്കെ ഒരു നമ്പറല്ലായിരുന്നോ: സുരേഷ് ​ഗോപി

അസം മുഖ്യമന്ത്രി ഹിമന്തയുടെ ഭാര്യയ്‌ക്കെതിരായ പാസ്‌പോര്‍ട്ട് പരാമര്‍ശം: കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്ക് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി