യുവരാജ് ഉൾപ്പെടെ ഏഴ് താരങ്ങളുടെ കരിയർ ബിസിസിഐ നശിപ്പിച്ചു, ധോണിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റാൻ ശ്രമിച്ചു, ​ഗുരുതര ആരോപണങ്ങളുമായി യോ​ഗ്രാജ് സിങ്

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളുടെ കരിയർ ബിസിസിഐ നശിപ്പിച്ചുവെന്ന ആരോപണവുമായി മുൻ താരവും യുവരാജ് സിങിന്റെ പിതാവുമായ യോ​ഗ്രാജ് സിങ്. 2011ലെ ഏകദിന ലോകകപ്പ് വിജയത്തിന് ശേഷം ആ സമയത്ത് ക്രിക്കറ്റിൽ നിറഞ്ഞുനിന്ന ഏഴ് താരങ്ങളുടെ കരിയർ ബിസിസിഐ തുലച്ചുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. “ബിസിസിഐയുടെ മുൻ സെലക്ടർമാർ ഏഴ് പേരുടെ കരിയറാണ് നശിപ്പിച്ചത്. രാഹുൽ ദ്രാവിഡ്. വിവിഎസ് ലക്ഷ്മൺ, യുവരാജ് സിങ്, മുഹമ്മദ് കൈഫ്, ഹർഭജൻ സിങ്, സഹീർ ഖാൻ, ​ഗൗതം ​ഗംഭീർ എന്നിവരുടെ കരിയർ ബിസിസിഐ ഇല്ലാതാക്കിയെന്ന്” യോ​ഗ് രാജ് സിങ് ആരോപിച്ചു.

“2011ന് ശേഷം ഈ താരങ്ങളെ ബിസിസിഐ ക്രിക്കറ്റിൽ നിന്നും പിന്തിരിപ്പിക്കുകയാണ് ചെയ്തത്. ഏകദിന ലോകകപ്പ് കിരീടനേട്ടത്തിന് ശേഷം ഇന്ത്യൻ ടീമിനെ ബിസിസിഐ നശിപ്പിച്ചു. അതുകൊണ്ടാണ് ടീം ഇപ്പോഴും ബുദ്ധിമുട്ടുന്നത്”, യോ​ഗ്രാജ് സിങ് പറഞ്ഞു. എംഎസ് ധോണിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും നീക്കാൻ ബിസിസിഐ ശ്രമിച്ചതിനെ കുറിച്ചും യോ​ഗ്രാജ് സിങ് വെളിപ്പെടുത്തി. “അഞ്ച് പരമ്പരകൾ ധോണി ക്യാപ്റ്റനായിരിക്കെ ഇന്ത്യ തോറ്റിരുന്നു. ഇതിന് ശേഷം ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ധോണിയെ പുറത്താക്കാൻ ബിസിസിഐ ശ്രമിച്ചു.

ധോണിക്ക് പകരം ബിസിസിഐ സെലക്ടർ ആയിരുന്ന മൊഹിന്ദർ അമർനാഥിനെ ക്യാപ്റ്റനാക്കാനായിരുന്നു ശ്രമിച്ചിരുന്നത്. പക്ഷേ അത് ചെയ്യേണ്ട രീതി അങ്ങനെയായിരുന്നില്ല, യോ​ഗ്രാജ് സിങ് കൂട്ടിച്ചേർത്തു  2014 ൽ ടെസ്റ്റിൽ നിന്നും വിരമിക്കുന്നതുവരെ ധോണിയായിരുന്നു ആ ഫോർമാറ്റിൽ ഇന്ത്യയുടെ ക്യാപ്റ്റൻ. മറ്റ് ചെറിയ ഫോർമാറ്റുകളിൽ ക്യാപ്റ്റനെന്ന നിലയിൽ ധോണി തുടർന്നു. 2017 ജനുവരി വരെ ധോണി ക്യാപ്റ്റൻ സ്ഥാനത്ത് ഉണ്ടായിരുന്നു. പിന്നീട് ബാറ്റൺ വിരാട് കോഹ്ലിക്ക് കൈമാറി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ