നാലാം ദിനം വില്യംസണും ടെയ്‌ലറും കഷ്ടപ്പെടും, തുറന്നടിച്ച് ഗില്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ നാലാം ദിനത്തില്‍ ന്യൂസിലന്‍ഡിന് തുടക്കം അത്ര എളുപ്പമാകില്ലെന്ന് ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്‍. ഇരുവരും ക്രീസില്‍ നിലയുറയക്കാന്‍ സമയം പിടിക്കുമെന്ന സാഹചര്യം കണക്കിലെടുത്താണ് ഗില്‍ ഇക്കാര്യം പറഞ്ഞത്.

“ടെയ്‌ലറും വില്യംസണും ക്രീസില്‍ പുതിയവരായതിനാല്‍ ഞങ്ങള്‍ക്ക് ഒരു ചെറിയ മുന്‍ഗണന ലഭിച്ചേക്കും. കോണ്‍വേയുടെ വിക്കറ്റ് ഏറെ നിര്‍ണായക വിക്കറ്റായിരുന്നു. ടെയ്‌ലറിന് എതിരെ കുറച്ച് ഓവര്‍ എറിയാന്‍ കഴിയുമായിരുന്നെങ്കില്‍ കളിയുടെ സ്ഥിതി മാറിയേനെ. അങ്ങനെയെങ്കില്‍ കുറച്ചു കൂടി വിക്കറ്റുകള്‍ അധികം നേടാന്‍ കഴിയുമായിരുന്നുവെന്നാണ് എനിക്ക് തോന്നുന്നിയത്.”

“ഞങ്ങള്‍ ക്രീസില്‍ ഉറച്ച നിലയിലായിരുന്നു. എന്നാല്‍ വിക്കറ്റുകള്‍ നിര്‍ഭാഗ്യകരമായി നഷ്ടപ്പെട്ടു. എന്നാല്‍ കുറച്ച് സമയം ലഭിക്കുകയാണെങ്കില്‍, അടുത്ത ഇന്നിംഗ്സില്‍ ഞങ്ങള്‍ 250 മേല്‍ സ്‌കോര്‍ ചെയ്യും.” മൂന്നാം ദിവസത്തെ മത്സരത്തിന് ശേഷം ഗില്‍ പറഞ്ഞു.

ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മൂന്നാംദിനം 217 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. 49 റണ്‍സെടുത്ത അജിങ്ക്യ രഹാനെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ന്യൂസിലന്‍ഡ് രണ്ടിന് 101 റണ്‍സ് എന്ന നിലയിലാണ്.

Latest Stories

ഇത്രയും നാള്‍ ആക്രമിച്ചത് കുടുംബവാഴ്ചയെന്ന് പറഞ്ഞ്, ഇപ്പോള്‍ പറയുന്നു വദ്രയേയും പ്രിയങ്കയേയും സൈഡാക്കിയെന്ന്; അവസരത്തിനൊത്ത് നിറവും കളവും മാറ്റുന്ന ബിജെപി തന്ത്രം

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമില്‍ അവനൊരു കല്ലുകടി, പുറത്താക്കണം; ആവശ്യവുമായി കനേരിയ

പെണ്‍കുട്ടിയെ ഉപയോഗിച്ച് ഏഷ്യാനെറ്റ് വ്യാജവാര്‍ത്ത നിര്‍മിച്ചു; തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു; സിന്ധു സൂര്യകുമാറടക്കം ആറ് പ്രതികള്‍; കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

എതിർ ടീം ആണെങ്കിലും അയാളുടെ ഉപദേശം എന്നെ സഹായിച്ചു, അദ്ദേഹം പറഞ്ഞത് പോലെയാണ് ഞാൻ കളിച്ചത്: വെങ്കിടേഷ് അയ്യർ

'പ്രചാരണത്തിന് പണമില്ല'; മത്സരത്തില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

രാഹുല്‍ ഗാന്ധി അമേഠി ഒഴിഞ്ഞ് റായ്ബറേലിയിലേക്ക് പോയത് എനിക്കുള്ള വലിയ അംഗീകാരം; ജയറാം രമേശിന് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ഓണ്‍ലൈനായി വോട്ട് ചെയ്തൂടെ..; ജ്യോതികയുടെ പരാമര്‍ശം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ, ട്രോള്‍പൂരം

രാഹുലിന്റെ ചാട്ടവും പ്രിയങ്കയുടെ പിന്മാറ്റവും മോദിയുടെ അയ്യോടാ ഭാവവും!

ടി20 ലോകകപ്പ് 2024: ഇത് കരിയറിന്‍റെ തുടക്കം മാത്രം, ഇനിയേറെ അവസരങ്ങള്‍ വരാനിരിക്കുന്നു; ഇന്ച്യന്ർ യുവതാരത്തെ ആശ്വസിപ്പിച്ച് ഗാംഗുലി

താനൂര്‍ കസ്റ്റഡി മരണം; നാല് പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ