IPL 2025: അവന്റെ ആ കൊമ്പത്തെ പേരും പെരുമയും ഇല്ലെങ്കിൽ ഇപ്പോൾ ടീമിൽ നിന്ന് പുറത്താണ്, ഇന്ത്യൻ താരത്തെ വിമർശിച്ച് മൈക്കിൾ വോൺ

മുംബൈ ഇന്ത്യൻസ് (എംഐ) ക്യാപ്റ്റൻ രോഹിത് ശർമ്മയെ വിമർശിച്ച് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കിൾ വോൺ. അദ്ദേഹത്തിന്റെ സമ്പന്നമായ പേരും ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) വലിയ ജനപ്രീതിയും ഇല്ലായിരുന്നുവെങ്കിൽ, അദ്ദേഹത്തെ ഫ്രാഞ്ചൈസിയിൽ നിന്ന് പുറത്താക്കുമായിരുന്നു എന്നാണ് വോൺ പറഞ്ഞിരിക്കുന്നത്. ഇന്ത്യയ്ക്കും എംഐയ്ക്കും വേണ്ടി പല മികച്ച പ്രകടനങ്ങളും ഈ കാലഘട്ടത്തിൽ നടത്തിയ രോഹിത്തിന്റെ അഭിനന്ദിക്കുന്നു എങ്കിലും താരം നിലവിൽ ടീമിന് ഒരു ഭാരം ആണെന്നാണ് മൈക്കിൾ വോൺ പറഞ്ഞിരിക്കുന്നത് .

“അദ്ദേഹത്തിന്റെ നമ്പറുകൾ നോക്കൂ, രോഹിതിനെ ഇപ്പോൾ ഒരു ബാറ്റ്സ്മാനായി മാത്രമേ വിലയിരുത്തുന്നുള്ളൂ. കാരണം അദ്ദേഹം ക്യാപ്റ്റനല്ല. ഇപ്പോൾ, ശരാശരി കണക്കുകൾ വെച്ചിട്ട് മാത്രമാണ് നിങ്ങൾ രക്ഷപെട്ട് നില്കുന്നത്, നിങ്ങളുടെ പേര് രോഹിത് ശർമ്മ എന്ന് അല്ലെങ്കിൽ ഈ കണക്കുകളും വെച്ചിട്ട് നിങ്ങൾ രക്ഷപ്പെടില്ല. രോഹിത് ശർമ്മയ്ക്ക് ഒരിക്കലും ചേരുന്ന കണക്കുകൾ അല്ല ഇപ്പോൾ അയാളുടെ.” വോൺ ക്രിക്ക്ബസിനോട് പറഞ്ഞു.

“പക്ഷേ, അദ്ദേഹം ക്യാപ്റ്റനാണെങ്കിൽ, അദ്ദേഹത്തിന്റെ അറിവ്, തന്ത്രജ്ഞൻ എന്ന നിലയിൽ ഉള്ള മികവ് എല്ലാം മികച്ചതാണ്. ഇന്ത്യയ്‌ക്കൊപ്പം ഞാൻ ഇത് പതിവായി കാണുന്നു, മുൻകാലങ്ങളിൽ മുംബൈക്ക് വേണ്ടിയും ഈ മേഖലയിൽ അദ്ദേഹം മികവ് കാണിച്ചിട്ടുണ്ട്. എന്നാൽ രോഹിത് ഇപ്പോൾ ഒരു ബാറ്റ്സ്മാൻ മാത്രമാണ്, അതിനാൽ തന്നെ രോഹിത് നന്നായി കളിക്കാതെ തരമില്ല.”

2025 ലെ ഐപിഎല്ലിന്റെ തുടക്കം രോഹിത് ശർമ്മയ്ക്ക് പ്രതീക്ഷ നൽകുന്നതായിരുന്നില്ല. കാരണം ഇതുവരെ മൂന്ന് മത്സരങ്ങളിൽ നിന്ന് 21 റൺസ് മാത്രമേ അദ്ദേഹത്തിന് നേടാനായിട്ടുള്ളൂ. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ഫോമിലെ പ്രശ്നം ഇപ്പോൾ തുടങ്ങിയ ഒന്നല്ല. മുംബൈയ്‌ക്കൊപ്പം കഴിഞ്ഞ അഞ്ച് ഐപിഎൽ സീസണുകളിൽ, പ്രധാനമായും അദ്ദേഹം ഇന്നിംഗ്സ് നോക്കിയാൽ, രോഹിത് ആറ് ഫിഫ്റ്റി പ്ലസ് സ്കോറുകൾ മാത്രമേ നേടിയിട്ടുള്ളൂ. അതിൽ, കഴിഞ്ഞ വർഷം ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ നേടിയ ഏക സെഞ്ച്വറിയും ഉണ്ട്. പക്ഷേ ആ മത്സരത്തിൽ മുംബൈ തോറ്റിരുന്നു.

Latest Stories

ഷഹബാസിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതികളുടെ പരീക്ഷഫലം പുറത്തുവിടാത്തതിന് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

CSK VS RR: വന്നു, റൺറേറ്റ് കുറച്ചു, പോയി; എം എസ് ധോണിയുടെ ബാറ്റിംഗ് പ്രകടനത്തിൽ വൻ ആരാധകരോഷം

ദേശീയപാത തകര്‍ന്നുവീണത് നിര്‍ഭാഗ്യകരം; ദേശീയപാത അതോറിറ്റിയുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി

സെയ്ദ് അസീം മുനീറിന് ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം; പാക് സൈനിക മേധാവിയുടെ സ്ഥാനക്കയറ്റം അട്ടിമറി ഒഴിവാക്കാനെന്ന് നിഗമനം

രണ്ട് ദിവസത്തിനുള്ളില്‍ ഗാസയില്‍ 14,000 കുട്ടികള്‍ മരിക്കും; അടിയന്തര സഹായം നല്‍കണം, മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ

കടന്നുപോയത് വികസനത്തിന്റെയും സാമൂഹ്യ പുരോഗതിയുടെയും നാളുകള്‍; ഭരണനേട്ടങ്ങള്‍ വിശദീകരിച്ച് പിണറായി വിജയന്‍

IPL 2025: ദ്രാവിഡ് എന്താണ് ഇങ്ങനെ എഴുതുന്നതെന്ന് ഒടുവില്‍ പിടികിട്ടി, അപ്പോ ഇതായിരുന്നല്ലേ കുറിച്ചത്, താരത്തിന്റെ മറുപടി ഇങ്ങനെ

ഇന്റലിജന്‍സ് ബ്യൂറോ മേധാവിയുടെ കാലാവധി വീണ്ടും നീട്ടിനല്‍കി; തപന്‍ കുമാര്‍ ദേകയുടെ സര്‍വീസ് കാലാവധി നീട്ടുന്നത് ഇത് രണ്ടാം തവണ

‘മഴക്കാലത്തെ നേരിടാൻ നഗരം തയ്യാറായിട്ടില്ല’; കൊച്ചി നഗരത്തിലെ റോഡുകളുടെ അവസ്ഥയിൽ വിമർശിച്ച് ഹൈക്കോടതി

വീണ്ടും സ്ലീവ്‌ലെസ് ധരിക്കാൻ നാല് വർഷത്തിലധികം എടുത്തു; സന്തോഷം പങ്കുവച്ച് മേഘന രാജ്