തുടർച്ചയായ രണ്ടാം തവണയും ഐപിഎൽ കിരീടം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഗുജറാത്തിനെ 5 വിക്കറ്റുകൾക്കാണ് തോല്പിച്ചത്. ബെംഗളുരുവിനായി വിരാട് കോഹ്ലിയാണ് വിജയശില്പിയായത്. 42 പന്തുകളിൽ നിന്ന് പുറത്തകാതെ 75 റൺസാണ് താരം ഇന്ന് അഹ്മദാബാദ് സ്റ്റേഡിയത്തിൽ അടിച്ചുകൂട്ടിയത്. ഒൻപത് ബൗണ്ടറികളും മൂന്ന് സിക്സറുകളും അടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നത്തെ ഇന്നിങ്‌സ്.
ബെംഗളൂരു ഓപണർ വെങ്കടേഷ് അയ്യരും മത്സരത്തിൽ മികച്ചുനിന്നു. രണ്ട് സിക്സറുകളും നാല് ബൗണ്ടറികളും അടക്കം പതിനാറ് പന്തിൽ നിന്ന് 32 ബൗളുകളാണ് വെങ്കടേഷ് അയ്യർ ജിടിക്കെതിരെ നേടിയത്. ടിം ഡേവിഡ് (24), നായകൻ രജത് പാട്ടിദാർ (15), ജിതേഷ് ശർമ (11)*, എന്നിവരും കളിയിൽ മികച്ചുനിന്നു.
ബൗളർമാരുടെ പ്രകടനവും മത്സരത്തിൽ നിർണായകമായിരുന്നു. നാല് ഓവറിയിൽ 27 റൺസ് വഴങ്ങി റാസിഖ് സലാം മൂന്ന് വിക്കറ്റുകൾ നേടി. ആ നേട്ടങ്ങൾ ഗുജറാത്തിന്റെ തകർക്കുന്നതിൽ നിർണായകമായിരുന്നു. നാല് ഓവറിൽ 29 റൺസ് വഴങ്ങി ഭുവിയും 37 റൺസ് വഴങ്ങി ഹേസൽവുഡും രണ്ട് വിക്കറ്റുകൾ വീതവും നേടി.
എന്നാൽ, ആദ്യ ബാറ്റ് ചെയ്യാനെത്തിയ ഗുജറാത്ത് ടൈറ്റന്‍സിന് വെടിക്കെട്ട് ഓപ്പണിങ് സമ്മാനിക്കുന്നവര്‍ക്ക് ഫൈനലില്‍ പിഴച്ചു. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിന്റെ സായ് സുദര്‍ശനും (12) ശുഭ്മാന്‍ ഗില്ലും (10) അതിവേഗം മടങ്ങിയതോടെ ഗുജറാത്തിന്റെ കാര്യങ്ങള്‍ അവതാളത്തിലായി. ഇതോടെ 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ ടീം എടുത്തത് 155 റണ്‍സ് മാത്രം. വാഷിങ്ടണ്‍ സുന്ദറിന്റെ (37 പന്തില്‍ 50) പ്രകടനമാണ് ടീമിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്.