'തൂക്കി ചുവന്ന കാരങ്ങളോടെ', ഓറഞ്ച് ക്യാപ്പ് ഇനി രാജാവിന് സ്വന്തം; റൺ വേട്ടക്കാരിൽ ഒന്നാമനായി വിരാട് കോഹ്ലി

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനു അഞ്ച് വിക്കറ്റ് വിജയം. നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ആർസിബി. വിരാട് കോഹ്ലി, ദേവദത്ത് പടിക്കൽ എന്നിവരുടെ മികവിലാണ് ആർസിബിക്ക് വിജയിക്കാൻ സാധിച്ചത്. ഗുജറാത്തിനു വേണ്ടി സായി സുദർശൻ സെഞ്ചുറി നേടിയെങ്കിലും ഫലമുണ്ടായില്ല.

44 പന്തില്‍ നാലു സിക്‌സും എട്ടുഫോറും ഉള്‍പ്പടെയാണ് കോഹ്ലി 81 റണ്‍സെടുത്തത്. ദേവ്ദത്ത് പടിക്കല്‍ ആറു സിക്‌സും രണ്ടുഫോറും ഉള്‍പ്പടെയാണ് 55 റണ്‍സ് നേടിയത്. 20 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ച ദേവ്ദത്ത് പടിക്കലിന്റെയും കോഹ്ലിയുടെയും ഇന്നിങ്‌സ് ബെംഗളൂരുവിന്റെ സ്‌കോറിങ് വേഗത്തിലാക്കി.

ഇരുവരും ചേര്‍ന്നുള്ള രണ്ടാംവിക്കറ്റ് കൂട്ടുകെട്ട് 59 പന്തില്‍ 115 റണ്‍സാണ് എടുത്തത്. കളിയുടെ ഗതി മാറ്റിയ കൂട്ടുകെട്ടായി മാറി ഇത്. ക്യാപ്റ്റന്‍ രജത് പാട്ടിദാറും ജിതേഷ് ശര്‍മയും ആഞ്ഞടിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. രജത് പാട്ടിദാര്‍ എട്ടുറണ്‍സെടുത്ത് മടങ്ങി.

ജിതേഷ് ശര്‍മ 10 റണ്‍സാണ് ടീം സ്‌കോറിലേക്ക് സംഭാവന ചെയ്തത്. ഓപ്പണര്‍ ജേകബ് ബെതല്‍ 14 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ ക്രുണാല്‍ പാണ്ഡ്യയുടെ മികവാണ് ആര്‍സിബിയുടെ ജയം വേഗത്തിലാക്കിയത്. ഗുജറാത്തിനുവേണ്ടി റാഷിദ് ഖാന്‍ രണ്ടുവിക്കറ്റ് വീഴ്ത്തിയെങ്കിലും നാലോവറില്‍ 49 റണ്‍സ് വഴങ്ങിയത് തിരിച്ചടിയായി. മത്സരത്തിലെ ഉജ്വല പ്രകടനത്തോടെ ഓറഞ്ച് ക്യാപ്പും കോഹ്ലിയുടെ പേരിലായി. 7 മത്സരങ്ങളിൽ നിന്നായി 328 റൺസാണ് കോഹ്ലി നേടിയത്.

Latest Stories

അവരുടെ ബോളിംഗ് യൂണിറ്റ് മികച്ചതാണ്, ദേവിന് പ്രഷർ കൊടുക്കാതെയിരിക്കാൻ വേണ്ടി ഞാൻ സ്ഥിരതയോടെ കളിച്ചു: വിരാട് കോഹ്ലി

'സഞ്ജു ഒരു ഇതിഹാസമാണ്, അവന്റെ ബാറ്റിംഗ് അത്രയേറെ മനോഹരമാണ്'; സഞ്ജുവിനെ വാനോളം പുകഴ്ത്തി മുൻ താരങ്ങൾ

മുംബൈയുടെ പ്ലാൻ എന്താണെന്ന് സഞ്ജുവിന് അറിയാമായിരുന്നു, അത് നന്നായി മനസിലാക്കിയാണ് അവൻ കളിച്ചത്: അക്കീല്‍ ഹൊസൈൻ

ഇസ്രയേല്‍- ലെബനന്‍ വെടിനിര്‍ത്തല്‍ മൂന്ന് ആഴ്ച്ച കൂടി നീട്ടി: ഡോണൾഡ് ട്രംപ്

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ എൽഡിഎഫ് നല്ല ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരും; യുഡിഎഫിലെ തർക്കങ്ങൾ മെയ് നാലോടെ അവസാനിക്കും : എം വി ഗോവിന്ദൻ

ആംആദ്മി പാർട്ടിയിൽ വൻ പിളർപ്പ്; രാഘവ് ഛദ്ദ ഉൾപ്പെടെയുള്ള ഏഴ് എംപിമാർ ബിജെപിയിലേക്ക്

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന തിരുവമ്പാടി വെടിക്കെട്ട് ലൈസന്‍സി സതീശന്‍ മരിച്ചു

ചൂടില്‍ പൊള്ളി കൊച്ചി; പാർക്ക് ചെയ്തിരുന്ന ബൈക്കിന്റെ സീറ്റ് കത്തി നശിച്ചു

തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണം ദുസ്സഹം; മാലിന്യ നീക്കം ഫോട്ടോ ഷൂട്ടായി മാറി, മൂക്ക് പൊത്താതെ നഗരത്തിലൂടെ നടക്കാന്‍ കഴിയില്ലെന്ന് വി ശിവന്‍കുട്ടി

വേനല്‍ക്കാലത്ത് അമീബിക് മസ്തിഷ്‌ക ജ്വരത്തിന് സാധ്യത, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്