ഇന്ത്യയെ അടക്കം തോൽപ്പിക്കാൻ ശേഷിയുള്ള ടീമാക്കി പാകിസ്ഥാനെ മാറ്റും, എന്റെ കഴിവ് എന്താണെന്ന് കാണിച്ചുകൊടുക്കും, ടീമിനെ പരിശീലിപ്പിക്കാനുള്ള സന്നദ്ധത അറിയിച്ച് മുൻ ഇന്ത്യൻ താരം

2025ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്തായതിന് പിന്നാലെ പാകിസ്ഥാൻ ടീം വളരെ മോശം സമയത്തിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത് എന്ന് പറയാം. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ 60 റൺസിനും ഇന്ത്യയ്‌ക്കെതിരെ ആറ് വിക്കറ്റിനും മുഹമ്മദ് റിസ്‌വാൻ്റെ നേതൃത്വത്തിലുള്ള ടീം പരാജയപ്പെട്ടു.

എന്തായാലും പാകിസ്ഥാൻ പുറത്തായി കുറച്ച് ദിവസങ്ങൾക്ക് ശേഷം, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യോഗ്‌രാജ് സിംഗ് പാകിസ്ഥാനെ പരിശീലിപ്പിക്കാൻ താൻ തയാറാണെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ്. യോഗ്‌രാജ് പറയുന്നതനുസരിച്ച്, പാക്കിസ്ഥാനിലെ ക്രിക്കറ്റിൻ്റെ മുഖച്ഛായ മാറ്റാൻ തനിക്ക് ഒരു വർഷം മതി എന്നാണ്. ലോകത്തെ ഏറ്റവും മികച്ച ടീമായി താൻ പാകിസ്ഥാൻ മാറ്റുമെന്നാണ് യോഗ്‌രാജ് പ്രതികരിച്ചിരിക്കുന്നത്.

“, പാകിസ്ഥാൻ ടീമിനെ സമീപിക്കാനും അവർക്ക് ഒരു പരിശീലകനില്ലെങ്കിൽ, ഒരു വർഷത്തേക്ക് അവരെ പരിശീലിപ്പിക്കാൻ എന്നെ അനുവദിക്കണമെന്ന് ഞാൻ പറയുന്നു. ഞാൻ അവരെ നിർഭയ യോദ്ധാക്കളാക്കി മാറ്റും.”

പാക്കിസ്ഥാനെ പരിശീലിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ യോഗ്‌രാജ് മറുപടി പറഞ്ഞു, “എന്തുകൊണ്ട് പാടില്ല? ഇന്ത്യയും പാകിസ്ഥാനും രണ്ട് സഹോദരങ്ങളെപ്പോലെയാണ്. ഇന്നല്ലെങ്കിൽ എപ്പോഴെങ്കിലും അവർ ഒത്തുപോകും. ഇത് ഒരേ പ്രദേശമാണെന്ന് ഞാൻ വിശ്വസിക്കുന്നു. 150 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ പന്തെറിയാൻ കഴിവുള്ള പ്രതിഭാധനരായ കളിക്കാരും നിരവധി മികച്ച ഫാസ്റ്റ് ബൗളർമാരും പാകിസ്ഥാനിൽ ഉണ്ട്. എന്നിട്ടും ടീമിന് മികച്ച മാനേജ്മെൻ്റ് ഇല്ല എന്നതാണ് ഏക പ്രശ്നം” അദ്ദേഹം പറഞ്ഞു.

Latest Stories

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ

ക്രിസ് ഗെയ്ൽ പോലും മെയ്ഡണ്‍ ഓവറുകള്‍ വഴങ്ങിയിരുന്നു, എന്നാൽ ഈ ചെക്കന് അത് എന്താണെന്ന് പോലും അറിയില്ല: മുഹമ്മദ് കൈഫ്

ബാരാമതിയിൽ വിമാനം തകർന്നുവീണ് ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട സംഭവം; സമഗ്ര അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര പൊലീസ്

'അഭിഷേകിനെ അനുകരിക്കാതെയിരുന്നാൽ മതി സഞ്ജു, നീ രക്ഷപെടും'; ഉപദേശവുമായി മുൻ ഇന്ത്യൻ താരം

'അജിത് പവാർ ജനങ്ങളുടേ നേതാവ്, കഠിനാധ്വാനി'; മരണം ഞെട്ടലുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി

'‌അജിത് പവാറിന്റെ അവസാന യാത്ര ലിയർജെറ്റ് 45 ൽ, വിമാനത്തിലുണ്ടായിരുന്നത് 5 പേർ'; അപകടം ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ

രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്; മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം

'അഗാധമായ ഞെട്ടലും വേദനയും ഉണ്ടാകുന്നു, മഹാരാഷ്ട്രയുടെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി പ്രതിജ്ഞാബദ്ധനായിരുന്നു അജിത് പവാർ'; അനുശോചനം രേഖപ്പെടുത്തി പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ പൊതുമധ്യത്തിൽ അപമാനിച്ചു; പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നിയമസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ്