പുതിയ ബോളർമാർക്ക് മുന്നിൽ വേഗം പുറത്താകും, ക്ലാസ് ബോളർമാരെ അടിച്ചുപരത്തും; ഈ കോഹ്ലി എന്താ ഇങ്ങനെ എന്ന് ആരാധകർ; ഇന്നലത്തെ ഇന്നിംഗ്സിന് വിമർശനം

തിങ്കളാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർസിബി) ബാറ്റ്‌സ്മാൻ വിരാട് കോഹ്‌ലിക്ക് വലിയ സ്‌കോർ കണ്ടെത്താനായില്ല. ടൂർണമെന്റിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന കോഹ്ലി വെറും 6 റൺസിനാണ് പുറത്തായത്. കൂറ്റൻ ലക്‌ഷ്യം മുന്നിൽ ഉള്ളപ്പോൾ കോഹ്ലി വെറും 6 റൺസിന് പുറത്തായത് ആരാധകരെ നിരാശപ്പെടുത്തി. റൺസ് പിന്തുടരുമ്പോൾ എന്നും മികച്ച പ്രകടനം നടത്തുന്ന കോഹ്‌ലിയുടെ ഭാഗത്ത് നിന്ന് ഇത്ര മോശം പ്രകടനം ആരാധകർ പ്രതീക്ഷിച്ചില്ല.

ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസിനൊപ്പം ബാംഗ്ലൂരിന്റെ ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യാൻ കോഹ്‌ലി വളരെ പെട്ടെന്ന് പുറത്തായി. ഇന്നിംഗ്‌സിന്റെ നാലാം പന്തിൽ വെറും ആറ് റൺസിന് ഇംപാക്റ്റ് താരം ആകാശ് സിംഗ് അദ്ദേഹത്തെ വീഴ്ത്തി. ഇന്ത്യൻ ബാറ്ററുടെ ബൂട്ടിൽ ഒരു അണ്ടർ എഡ്ജ് കിട്ടി, അത് വ്യതിചലിച്ച് സ്റ്റമ്പിലേക്ക് കയറുക ആയിരുന്നു. പുറത്താക്കൽ നിർഭാഗ്യകരമെന്ന് പറഞ്ഞാൽ പോലും തുടക്കം അദ്ദേഹം ശ്രദ്ധിക്കണമായിരുന്നു എന്നാണ് ആരാധകരുടെ വാദം.

പുതിയ ബോളർമാർക്ക് മുന്നിൽ കോഹ്ലി ഇത്തരത്തിൽ പുറത്താകുന്നത് ആദ്യമല്ല. ടോപ് ബോളർമാർക്ക് എതിരെ എന്നും ടോപ് പെർഫോമൻസ് നടത്തുന്ന കോഹ്ലി ശ്രദ്ധയില്ലാതെ ലാഘവത്തിൽ കളിച്ചിട്ടാണ് സ്ഥിരമായി ഇങ്ങനെ സംഭവിക്കുന്നതെന്നും ആരാധകർ പറയുന്നു.

ഈ സീസണിൽ അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് മൂന്ന് അർദ്ധ സെഞ്ച്വറികളുൾപ്പെടെ 220 റൺസ് അദ്ദേഹം ആർ‌സി‌ബിക്ക് വേണ്ടി നേടിയിട്ടുണ്ട്.

Latest Stories

അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

സുഭാഷിന് ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പല്ല; അത് ഓറിയോ ബിസ്ക്കറ്റ്; വെളിപ്പെടുത്തി ചിദംബരം

കോണ്‍ഗ്രസിന് നല്‍കുന്ന ഓരോ വോട്ടും പാകിസ്താനുള്ള വോട്ടുകള്‍; മമ്മൂട്ടിയുടെ പഴയ നായിക വിദ്വേഷം തുപ്പി; കേസെടുത്ത് തെലുങ്കാന പൊലീസ്

കെജ്രിവാളിന് ലഭിച്ചത് ജാമ്യമല്ല; ഇടക്കാല ആശ്വാസം മാത്രം; അഴിമതി കേസ് ജനങ്ങള്‍ മറന്നിട്ടില്ലെന്ന് അമിത്ഷാ

ഐപിഎല്‍ 2024: ഋഷഭ് പന്തിനെ ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തു

'പാകിസ്ഥാന് ആണവായുധങ്ങൾ കൈകാര്യം ചെയ്യാനറിയില്ല, അവരത് വിൽക്കാൻ ശ്രമിക്കുന്നു'; പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രമുഖരില്ലാതെ ബ്രസീല്‍ കോപ്പ അമേരിക്കയ്ക്ക്, ടീമിനെ പ്രഖ്യാപിച്ചു

പലപ്പോഴും ശ്വാസം മുട്ടുന്നതുപോലെ അനുഭവപ്പെടും, പക്ഷേ ഫാസിസം അവസാനിക്കും: കനി കുസൃതി

'പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ കേസ് സിബിഐക്ക് വിടേണ്ട ആവശ്യമില്ല'; മുഖ്യമന്ത്രി സിദ്ധരാമയ്യ

രണ്ട് രൂപ ഡോക്ടര്‍ വിശ്രമജീവിതത്തിലേക്ക്; രൈരു ഗോപാല്‍ നന്മയുടെ മറുവാക്കെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്