എന്തിനാടാ മുത്തേ നമുക്ക് ഐ.സി.സി ട്രോഫി, മാസ്റ്റർ കാർഡ് ഇല്ലേ നമുക്ക്; എങ്ങും ട്രോൾ പൂരം

ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനോട് പത്ത് വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങിയ ഇന്ത്യയുടെ മനോവീര്യം ചില മുൻ താരങ്ങൾ ചോദ്യം ചെയ്തു . ഇപ്പോൾ, ടീം സെലക്ഷൻ നയത്തെ വീരേന്ദർ സെവാഗ് ചോദ്യം ചെയ്തു രംഗത്ത് എത്തി. അവിടെ സീനിയർ കളിക്കാർ നിരവധി വിദേശ പര്യടനങ്ങളിൽ വിശ്രമം തുടരുന്നത് എന്തുകൊണ്ടാണെന്ന് സെവാഗ് ചോദിച്ചു. യുവതാരങ്ങൾ എല്ലാം ഉദയകക്ഷി പരമ്പരകൾ കളിച്ചിട്ട് സീനിയർ താരങ്ങൾ വിശ്രമം എടുക്കുന്നു, അങ്ങനെ വിശ്രമിക്കുന്നവർ ഐസിസി ടൂര്ണമെന്റുകളായിൽ കളിക്കുന്നത് ശരിയല്ലെന്നും അവിടെയും യുവാക്കൾക്ക് അവസരം കൊടുക്കണമെന്നും വീരു നേരത്തെ പറഞ്ഞിരുന്നു.

ഇന്ത്യക്ക് മാസ്റ്റർ കാർഡ് സീരിസ് മാത്രം മതിയെന്നും ആർക്കും ഐസിസി ട്രോഫിയോട് താത്പര്യം ഇല്ലെന്നും പൊതുവെയുള്ള വിമർശനം. ഇന്ത്യയുടെ അടുത്ത കാലത്തെ പരമ്പര വിജയങ്ങൾ എല്ലാം തന്നെ ആധികാരികം ആയിരുന്നു എങ്കിലും ഐസിസി ട്രോഫി പോലെ ഒരു വലിയ പരമ്പര വരുമ്പോൾ ഇന്ത്യക്ക് കാര്യങ്ങൾ കൈവിട്ട് പോകുന്നു.

പ്രധാന പ്രശ്‌നം മുതിർന്ന താരങ്ങളുടെ അമിത വിശ്രമം, പ്രായം എന്നിവ ഒകെ തന്നെ. അമിതമായ വിശ്രമം കാരണം രോഹിത് ഉൾപ്പടെ ഉള്ള താരങ്ങളെ വളരെ നല്ല രീതിയിൽ ബാധിച്ചിട്ടുണ്ട്. ഉദയകക്ഷി പരമ്പരകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരങ്ങളെ ഇന്ത്യ ഐസിസി പരമ്പരകളിൽ ഉൾപെടുത്തുന്നില്ല . പ്രത്യേകിച്ച് സഞ്ജു സാംസൺ ഉൾപ്പടെ ഉള്ള താരങ്ങൾ ഒക്കെയാണ് ഈ കാലയളവിൽ ഇങ്ങനെ ഉള്ള പരമ്പര കളിച്ച് ടീമിലിടം കിട്ടാതെ നിൽക്കുന്നത്.

എന്തായാലും നമുക്ക് മാസ്റ്റർ കാർഡ് കിട്ടിയല്ലോ, ഐസിസി ഒകെ എന്തിനാണ് മോനൂസ് എന്ന ട്രോളുകളാണ് ഇപ്പോൾ കൂടുതലായി പിറക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ