'ശരിയായ കാര്യങ്ങള്‍ കൂടി അവര്‍ കാണിക്കണമായിരുന്നു'; പരമ്പര വിജയത്തിന് പിന്നാലെ ക്ഷുഭിതനായി രോഹിത്, കാരണം ഇതാണ്

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിലൂടെ ഒരിടവേളയ്ക്ക് ശേഷം രോഹിത് ശര്‍മ്മ വീണ്ടും സെഞ്ച്വറി നേടിയിരിക്കുകയാണ്. 85 പന്തില്‍ 101 റണ്‍സുമായി തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ നായകന്‍ കാഴ്ചവെച്ചത്. 507 ദിവസത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് രോഹിത് വീണ്ടും സെഞ്ച്വറിയുടെ വഴിയേ തിരിച്ചെത്തിയിരിക്കുന്നത്. ഇപ്പോഴിതാ സെഞ്ച്വറികള്‍ക്കിടയില്‍ വന്ന ഈ നീണ്ട ഇടവേളയെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ക്ഷുഭിതനായി താരം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്.

എന്താണ് യഥാര്‍ഥത്തില്‍ സംഭവിക്കുന്നതെന്നു നിങ്ങള്‍ മനസ്സിലാക്കണം. ബ്രോഡ്കാസ്റ്റിലായിരിക്കാം ഇതു കാണിച്ചതെന്നു (സെഞ്ച്വറികള്‍ക്കിടയിലെ ഗ്യാപ്പ്) കാണിച്ചതെന്നു എനിക്കറിയാം. ചില സമയങ്ങളില്‍ നിങ്ങള്‍ (ബ്രോഡ്കാസ്റ്റര്‍മാര്‍) ശരിയായ കാര്യങ്ങള്‍ കൂടി കാണിക്കണം.

കഴിഞ്ഞ വര്‍ഷമുടനീളം ഞങ്ങള്‍ ടി20 ഫോര്‍മാറ്റിലായിരുന്നു കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്. ഏകദിന മല്‍സരങ്ങളില്‍ അധികം കളിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ആളുകള്‍ ഇക്കാര്യങ്ങള്‍ കൂടി മനസില്‍ വയ്ക്കേണ്ടത് ആവശ്യമാണ്. ബ്രോഡ്കാസ്റ്റര്‍മാര്‍ ശരിയായ കാര്യങ്ങള്‍ കാണിക്കേണ്ടതുണ്ട് രോഹിത് പറഞ്ഞു.

2020ല്‍ ഓസ്ട്രേലിയക്കെതിരേയായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ ഏകദിന സെഞ്ച്വറി. ശേഷം കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 11 ഏകദിനങ്ങളില്‍ മാത്രമേ അദ്ദേഹം കളിച്ചിരുന്നുള്ളൂ. 2021ല്‍ മൂന്നും കഴിഞ്ഞ വര്‍ഷം എട്ടും ഏകദിനങ്ങളിലാണ് രോഹിത്തിനെ ഇന്ത്യന്‍ ടീമില്‍ കണ്ടത്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍