IPL 2025: നീ എന്തിനാണ് ചെറുക്കാ ഇങ്ങനെ ചിരിക്കുന്നത്, ബാനർ അടിച്ചുപൊളിച്ചിട്ടുള്ള നിൽപ്പാണ്; സോഷ്യൽ മീഡിയയിൽ തരംഗമായി ശിവം ദുബെ; വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ജയിച്ചുനിൽക്കുന്നതിനാൽ തന്നെ ചെന്നൈക്കും ബാംഗ്ലൂരിനും തങ്ങളുടെ രണ്ടാം മത്സരത്തിൽ നേർക്കുനേർ വരുമ്പോൾ ആത്മവിശ്വാസം ഉണ്ടാകും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവും ഇല്ല. എന്തായാലും ചെന്നൈയിൽ ആർ‌സി‌ബിക്കെതിരായ ഐ‌പി‌എൽ 2025 പോരാട്ടത്തിന് മുന്നോടിയായി സി‌എസ്‌കെയുടെ ഹാർഡ് ഹിറ്റിംഗ് ബാറ്റ്സ്മാൻ ശിവം ദുബെ അടക്കമുള്ള താരങ്ങൾ പരിശീലനത്തിലാണ്. ഒരു സെഷനിൽ, ചെപ്പോക്ക് സ്റ്റേഡിയത്തിന്റെ മുകളിലെ ഒരു ബാനർ താരം അടിച്ച സിക്സിന് ഒടുവിൽ തകർന്നു വീണ കാഴ്ചയും അടങ്ങുന്ന വിഡിയോയും ഇപ്പോൾ വൈറലാണ്.

ചെന്നൈ സൂപ്പർ കിംഗ്സ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, ടോപ്പ് ടയറിലെ ഒരു ബാനർ നശിപ്പിച്ച ശേഷം ശിവം ദുബെ പുഞ്ചിരിക്കുന്നത് കാണാൻ സാധിക്കും. താരത്തിന്റെ ഹാർഡ് ഹിറ്റിന്റെ ഫലമായി, ബാനർ കീറി പോകുക ആയിരുന്നു.

ഐ‌പി‌എൽ 2025 മെഗാ ലേലത്തിന് മുന്നോടിയായി12 കോടിക്ക് ദുബെയെ സി‌എസ്‌കെ നിലനിർത്തുക ആയിരുന്നു. ലീഗിൽ ഇതുവരെ 66 മത്സരങ്ങൾ കളിച്ചിട്ടുള്ള അദ്ദേഹം 102 സിക്‌സറുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം 14 മത്സരങ്ങളിൽ നിന്ന് 28 സിക്‌സറുകൾ നേടിയ അദ്ദേഹം 2023 സീസണിൽ 35 സിക്‌സറുകൾ നേടിയിരുന്നു.

എന്തായാലും നാളെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന സി‌എസ്‌കെയുടെ ബാംഗ്ലൂരിനെതിരെയുള്ള മത്സരത്തിലും ഇത്തരം വമ്പൻ ഷോട്ടുകൾ തരത്തിൽ നിന്ന് വരുമെന്നാണ് ആരാധക പ്രതീക്ഷ.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ